നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ കൂറ്റൻ ഫ്ലെക്സ് ബോർഡുകളും അർധരാത്രിയിലെ ആഘോഷങ്ങളും വരെ നീളുന്ന ആ കാൽപന്ത് കഥ പറയാൻ ഇനി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ശബ്ദവുമെത്തുന്നു. കേരളത്തിന്റെ ഫുട്ബോൾ ഭ്രാന്തിനെ പ്രമേയമാക്കി ഒരുക്കിയ സീ5-ന്റെ (ZEE5) ആദ്യ മലയാളം സ്പോർട്സ് ഡോക്യുമെന്ററി സീരീസായ ‘പന്തടിക്കാം’ ഒക്ടോബർ 1 മുതൽ ഒഫീഷ്യലായി സ്ട്രീമിങ് ആരംഭിക്കുകയാണ്.
അഞ്ച് എപ്പിസോഡുകളിലായി ഒരുക്കിയിരിക്കുന്ന ഈ ഡോക്യുമെന്ററി സീരീസ് കേരളത്തിലെ ഫുട്ബോളിന്റെ ചരിത്രത്തിലൂടെയും വളർച്ചയിലൂടെയുമാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. ആദ്യകാല ക്ലബ് ഫുട്ബോൾ മത്സരങ്ങൾ, സന്തോഷ് ട്രോഫിയുടെ സുവർണകാലം, ഇന്നത്തെ പ്രൊഫഷണൽ ഫുട്ബോൾ ലോകം എന്നിവ ഇതിൽ വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്. ഒപ്പം, ബ്രസീലിനും അർജന്റീനയ്ക്കും കേരളക്കര നൽകുന്ന സവിശേഷമായ സ്ഥാനവും, ആരാധകരുടെ പെയിന്റടിച്ച ഓട്ടോറിക്ഷകളും, പ്രിയ ടീമുകൾക്കായി വിദേശത്തേക്ക് വരെ പറക്കുന്ന മലയാളി ഫുട്ബോൾ പ്രേമികളുടെ ജീവിതവുമെല്ലാം ‘പന്തടിക്കാം’ എന്ന സീരീസിന്റെ ഭാഗമാകുന്നു.
നിക്സ് ലോപ്പസ് സംവിധാനം ചെയ്ത ഈ സീരീസ് ഡോ. സംഗീത ജനചന്ദ്രനാണ് ‘സ്റ്റോറീസ് സോഷ്യലിന്റെ’ ബാനറിൽ നിർമിച്ചിരിക്കുന്നത്. ഗീതാർഥ എ.ആർ. രചനയും ജോ ക്രിസ്റ്റോ സേവ്യർ ഛായാഗ്രഹണവും സജീഷ് സ്വാമിനാഥൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഒക്ടോബർ 1 മുതൽ ZEE5 ഒടിടി പ്ലാറ്റ്ഫോമിൽ പ്രേക്ഷകർക്ക് ഈ സീരീസ് കാണാം.
കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…
മുൻ മിസ് ട്രാൻസ് ഗ്ലോബലും പ്രശസ്ത മോഡലുമായ…
തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…
മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…
നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്ണയും…