Categories: latest news

ഇത്തവണ കളി മാറും! 35 ദിവസം നീണ്ട മാസ്സ് ആക്ഷനുമായി മേഘ്ന രാജ് ക്യാമറയ്ക്ക് മുന്നിലേക്ക്!

സന്ദേശ് ഷെട്ടി അജ്രി സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം ‘സംഗീത ബാർ ആൻഡ് റസ്റ്റോറന്റ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കന്നടയിലെ സെൻസേഷണൽ താരം കോമൾ കുമാർ, മേഘന രാജ് സർജ, അനുഷ റായ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കന്നടയ്ക്ക് പുറമേ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. കോമൾ കുമാറിന് ചിത്രത്തിൽ ഇരട്ട കഥാപാത്രമാണെന്നും, മേഘന രാജ് കേരളത്തിലെ ഒരു റാണിയുടെ വേഷത്തിലാണ് എത്തുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു ബാറിൽ തുടങ്ങി ദൈവിക പശ്ചാത്തലത്തിൽ അവസാനിക്കുന്ന വേറിട്ട കഥാതന്തുവാണ് ചിത്രത്തിന്റേതെന്നാണ് വിവരം.

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത് അഷ്റഫ് ഗുരുക്കളാണ്. 35 ദിവസത്തോളം നീണ്ട ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണത്തോടെ, തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായി ഇത് മാറിയെന്നാണ് അഷ്റഫ് ഗുരുക്കൾ പറയുന്നത്.

ചിരഞ്ജീവി സർജയുടെ വിയോഗത്തിന് ശേഷം മേഘന രാജ് അഭിനയിക്കുന്ന ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണിത്. ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.

അനില മൂര്‍ത്തി

Recent Posts

ആരാണ് ഈ ഫഫ? ഫഹദ് ഫാസിലിനെക്കുറിച്ച് രാജമൗലി!

ഫഹദ് ഫാസിൽ നായകനാകുന്ന 'ഡോണ്ട് ട്രബിൾ ദ…

1 hour ago

അറിയാം വിജയിയുടെ ഫിറ്റ്‌നസ് സീക്രട്ട്

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്യുടെ ഊര്‍ജസ്വലതയും…

8 hours ago

തന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ പറ്റില്ലെന്ന് ആ നടന്‍ പറഞ്ഞു; മഞ്ജു പത്രോസ്

ടെലിവിഷനിലും സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് മഞ്ജു…

8 hours ago

പരാജയം താങ്ങാനാകാതെ നാട് വിട്ടു, ഫഹദ് ഫാസില്‍

തന്റെ അഭിനയത്തിലൂടെ മാത്രമല്ല ഫഹദ് ഫാസില്‍ പ്രചോദനമാകുന്നത്.…

8 hours ago