Categories: Gossips

‘തീവണ്ടി’യിലെ സഫറിന് ഗുരുതര അപകടം; ‘ഇത് ജീവിതം തന്ന സെക്കൻഡ് ചാൻസ്’ എന്ന് അനീഷ് ഗോപാൽ!


മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനും പോസ്റ്റർ ഡിസൈനറുമായ അനീഷ് ഗോപാലിന് അപകടത്തിൽ ഗുരുതര പരിക്ക്. ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം ആരാധകരെ അറിയിച്ചത്. സ്വന്തം ഭാഗത്തുനിന്നുണ്ടായ അശ്രദ്ധ കൊണ്ടാണ് അപകടം സംഭവിച്ചതെന്നും കൈക്ക് ആറ് മണിക്കൂറോളം നീണ്ട കഠിനമായ ശസ്ത്രക്രിയ കഴിഞ്ഞതായും അനീഷ് കുറിച്ചു.

അനീഷ് ഗോപാലിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ്:

“എന്റെ മാത്രം പിഴവ് കൊണ്ട് ഉണ്ടായ ഒരു അപകടം. അഞ്ച് ആറു മണിക്കൂർ നീണ്ട് നിന്ന ശാസ്തക്രിയ. രണ്ടു മൂന്നു മാസം ബെഡ് റസ്റ്റ്. ജീവിതത്തിൽ ഒരു സെക്കന്റ് ചാൻസ് ഉണ്ട്. തിരിച്ചറിവിന്റെ ഒരു സെക്കന്റ് ചാൻസ്. I will come back ………. തനോസിനെ പോലെ ഇരിക്കുന്ന കൈകൾക്കാണ് അപകടം പറ്റിയത്…”

കൈകളിൽ വലിയ രീതിയിൽ ബാൻഡേജ് ചുറ്റി ആശുപത്രി കിടക്കയിൽ കിടക്കുന്ന ചിത്രമാണ് അനീഷ് പങ്കുവെച്ചിരിക്കുന്നത്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും താരം പുറത്തുവിട്ടിട്ടില്ല.
2012-ൽ പുറത്തിറങ്ങിയ ‘സെക്കൻഡ് ഷോ’ എന്ന ചിത്രത്തിലൂടെയാണ് മലപ്പുറം ചീക്കോട് സ്വദേശിയായ അനീഷ് ഗോപാൽ അഭിനയരംഗത്തെത്തുന്നത്. പിന്നീട് ടൊവിനോ തോമസ് നായകനായ ‘തീവണ്ടി’യിലെ സഫർ, ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവ്’ എന്ന ചിത്രത്തിലെ സുനിമോൻ, ‘ഭ്രമം’ എന്ന ചിത്രത്തിലെ ലോപ്പസ് തുടങ്ങിയ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. ബ്ലസൺ എൽസ സംവിധാനം ചെയ്ത ‘വിവാഹ’ എന്ന ചിത്രത്തിലാണ് താരം ഒടുവിൽ വേഷമിട്ടത്..

അനില മൂര്‍ത്തി

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

15 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

20 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

20 hours ago