Categories: Gossipslatest news

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ സിനിമയാണ് ‘റണബാളി’. ഈ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവന്നിരിക്കുകയാണ്. തെലുങ്കിൽ ‘എന്തയ്യ സാമി’ എന്ന പേരിലുള്ള ഗാനം റിലീസ് ചെയ്തു.

അജയ്-അതുൽ ടീമാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. തെലുങ്ക് പതിപ്പിന് വരികൾ എഴുതിയത് രമാജോഗയ്യ ശാസ്ത്രിയാണ്; ശ്വേത മോഹനും അജയ് ഗോഗാവലെയുമാണ് ആലപിച്ചത്. ഗ്രാമീണതയുടെ തനിമ നിലനിർത്തിക്കൊണ്ട് തന്നെ പ്രണയത്തിന്റെ ആഴം പകരാൻ ഗാനത്തിന് കഴിഞ്ഞിട്ടുണ്ട്.

സെപ്റ്റംബർ 11ന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ചിത്രം, ‘മൈസ’യുടെ ചിത്രീകരണത്തിനിടെ രശ്മികയ്ക്ക് സംഭവിച്ച പരിക്കിനെ തുടർന്നാണ് ഒക്ടോബർ 16ലേക്ക് നീട്ടിവെച്ചത്. ചിത്രീകരണം പൂർണമായി പൂർത്തിയായെന്ന് അണിയറപ്രവർത്തകർ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ‘ഗീത ഗോവിന്ദം’, ‘ഡിയർ കോമ്രേഡ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്-രശ്മിക ജോഡിയുടെ മൂന്നാമത്തെ ചിത്രമാണ് ‘റണബാളി’. രാഹുൽ സാങ്കൃത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മൈത്രി മൂവി മേക്കേഴ്‌സും ടി-സീരീസും ചേർന്നാണ് നിർമിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

35 minutes ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

40 minutes ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

7 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

7 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

7 hours ago