നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ, ഇന്ന് വീണ്ടും ഒരു കൂടിക്കാഴ്ചയിൽ. എറണാകുളം ഗവൺമെന്റ് ലോ കോളജിലെ തന്റെ ബാച്ചിന്റെ 50-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ മമ്മൂട്ടി, പഴയ സഹപാഠികളെ കണ്ടുമുട്ടിയ നിമിഷങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.
1973 മുതൽ 1976 വരെയുള്ള ബാച്ചിന്റെ ഭാഗമായിരുന്നു മമ്മൂട്ടി. ഭാര്യ സുൽഫത്തിനൊപ്പമാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. പഴയ സഹപാഠികൾക്കൊപ്പം സൊറ പറഞ്ഞും ഫോട്ടോകൾക്ക് പോസ് ചെയ്തും ഏറെ നേരം അദ്ദേഹം ചെലവഴിച്ചു. വർഷങ്ങൾക്ക് ശേഷമുള്ള ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തവരുടെ മുഖത്തെ സന്തോഷം വീഡിയോയിൽ വ്യക്തമായി കാണാം.
സിനിമയിലേക്ക് വരുന്നതിന് മുൻപ് അഭിഭാഷകനാകാൻ ആഗ്രഹിച്ചിരുന്ന ആളാണ് മമ്മൂട്ടി. എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് ബിരുദം നേടിയ ശേഷം, ഇതേ ലോ കോളജിൽ നിന്നാണ് അദ്ദേഹം എൽഎൽബി പൂർത്തിയാക്കിയത്. കുറച്ചുകാലം അഭിഭാഷകവൃത്തിയിലും അദ്ദേഹം സജീവമായിരുന്നു.
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…
പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…
പെറ്റ് ലവേഴ്‌സിന്റെ സ്‌നേഹം, ശരിക്കുമുള്ള സ്‌നേഹമാണെന്ന് തനിക്ക്…