Categories: latest news

കല്യാണം കഴിഞ്ഞാൽ വീണ്ടും അതേ ദിവസം തന്നെ! സജിനും നിഖിലയും എത്തുന്ന ‘ധൂമകേതു’യിൽ സംഭവിക്കുന്നത് ഇതാണ്

ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര കാര്യങ്ങൾ… പിന്നെ അതേ സംഭവങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചാലോ? മലയാള സിനിമയിൽ അധികം കണ്ടിട്ടില്ലാത്ത ടൈം ലൂപ്പ് ആശയവുമായി എത്തുന്ന ‘ധൂമകേതു’യുടെ ട്രെയിലർ പുറത്തുവന്നതോടെ ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷയും കൂടുകയാണ്. സജിൻ ഗോപുവും നിഖില വിമലും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സെപ്റ്റംബർ 25നാണ് തിയറ്ററുകളിലെത്തുന്നത്.

‘നെയ്മർ’ എന്ന ചിത്രത്തിന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ‘ധൂമകേതു’. ഒരു വിവാഹത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോകുന്നത്. എന്നാൽ സാധാരണ വിവാഹകഥകളിൽ നിന്ന് സിനിമയെ മാറ്റിനിർത്തുന്നത് ടൈം ലൂപ്പ് എന്ന ആശയമാണ്. ഒരേ കാര്യങ്ങൾ വീണ്ടും സംഭവിക്കുന്നതിന്റെ രസകരമായ മുഹൂർത്തങ്ങൾക്കൊപ്പം കഥയിൽ കൗതുകവും ഉണ്ടാകുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

സജിനും നിഖിലയ്ക്കുമൊപ്പം ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർഥ് ഭരതൻ, മഞ്ജു പിള്ള തുടങ്ങിയവരും ചിത്രത്തിലുണ്ട്. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്നാണ് നിർമാണം. സോണിയും മനുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിൻ്റോ ജോർജ്ജാണ് ഛായാഗ്രഹണം, വിവേക് ഹർഷൻ എഡിറ്റിങ്ങും അങ്കിത് മേനോൻ സംഗീതവും നിർവഹിക്കുന്നു.

അനില മൂര്‍ത്തി

Recent Posts

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

3 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

10 hours ago

ബെത്‌ലഹേമിന്റെ വിജയത്തിന് പിന്നാലെ ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം

'ബെത്‌ലഹേം കുടുംബ യൂണിറ്റ്' മലയാള സിനിമയുടെ ചരിത്രത്തിലെ…

22 hours ago

‘ലോക’യെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; 24 ദിവസം കൊണ്ട് 300 കോടി

മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിൽ പുതിയൊരു…

22 hours ago