Categories: latest news

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. മദ്യപാനം നിര്‍ത്താനായി ചികിത്സ നടത്തിയിരുന്നുവെന്നും ധര്‍ജമന്‍ തുറന്നു പറയുന്നു. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ധര്‍മജന്റെ തുറന്നു പറച്ചില്‍. കുടുംബമാണ് താന്‍ മദ്യപാനം നിര്‍ത്താനുള്ള കാരണമായി ധര്‍മജന്‍ പറയുന്നത്.

”മദ്യപാനം വേണ്ടെന്ന് വച്ചു. ഒന്നാമത്തെ കാരണം കുടുംബം തന്നെയാണ്. പിന്നെ, രമേശ് പിഷാരടി പറയാറുണ്ടായിരുന്നു. ആവശ്യത്തിന് കഴിച്ചാല്‍ മതിയെടാ എന്ന് പറയുമായിരുന്നു. വീട്ടില്‍ ഭാര്യയ്ക്ക് ഇഷ്ടമല്ല. ഭാര്യയുടെ വീട്ടില്‍ ആരും കഴിക്കുന്നവരുമില്ല. അങ്ങനെയൊക്കെ വന്നപ്പോള്‍ ഞാന്‍ വേണ്ട എന്ന് വച്ചു. പിന്നെ പ്രായം. കഴിഞ്ഞ 23-ാം തിയ്യതി എന്റെ അമ്പതാമത്തെ ജന്മദിനമായിരുന്നു. ആവശ്യത്തിനൊക്കെ എല്ലാമായി നടന്നിട്ടുണ്ട്. ഇനിയൊന്ന് നന്നാവട്ടെ. പിള്ളേരും വലുതായി. രണ്ട് പെണ്‍കുട്ടികളാണ്. അതാണ് പ്രധാന കാരണം. സ്വയം ഒന്ന് അടങ്ങാമെന്ന് കരുതി” ധര്‍മജന്‍ പറയുന്നു.

”ശരിക്കും പറഞ്ഞാല്‍ ഞാന്‍ അതിനായി ചികിത്സ തന്നെ നടത്തിയിരുന്നു. ഉള്ള കാര്യം പറയാമല്ലോ. ഞാന്‍ അങ്ങനെ വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു. കമ്പനി കൂടുമ്പോള്‍ രണ്ടെണ്ണം അടിക്കുമെന്ന് മാത്രം. അല്ലാതെ എവിടെയെങ്കിലും പോയി അടിയുണ്ടാക്കുകയോ കേസുണ്ടാക്കുകയോ ഒന്നും ചെയ്തിട്ടില്ല. കമ്പനി പുറത്തും, ഈ ഫീല്‍ഡൊക്കെ ആകുമ്പോള്‍ ആയിപ്പോയതാണ്.” എന്നും ധര്‍മജന്‍ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ആസിഡ് ആക്രമണ രംഗം കേട്ട് ആസിഫ് ഞെട്ടിപ്പോയി; ഉയരെ സിനിമയെക്കുറിച്ച് സംവിധയകന്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി.…

49 minutes ago

ഞാന്‍ ഹാപ്പിയായിരിക്കുന്നു; പുതിയ വിശേഷവുമായി അനു മോള്‍

ഏറെ ആരാധകരുള്ള താര ദമ്പതികളായി മാറി കഴിഞ്ഞു…

57 minutes ago

ഡയറി വായിച്ച് അമ്മ പ്രണയം പൊക്കി, തുറന്ന് പറഞ്ഞ് കീര്‍ത്തി സുരേഷ്

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയും ദേശീയ അവാര്‍ഡ്…

1 hour ago

സീതയായി അഭിനയിച്ചത് അനുഗ്രഹമെന്ന് സായി പല്ലവി

നിതീഷ് തിവാരിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'ത്തില്‍ സീതയായി…

1 hour ago

വലിയ ബുള്ളിയിങ്ങ് നേരിട്ടു; തുറന്ന് പറഞ്ഞ് ദയ സുജിത്ത്

സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്കുണ്ടായ ബുള്ളിയിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞ്…

1 hour ago

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…

2 weeks ago