Categories: latest news

മകള്‍ക്കൊപ്പം ചിത്രങ്ങളുമായി കാവ്യ; മനോഹരമെന്ന് ആരാധകര്‍

ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് മലയാളികളുടെ പ്രിയനായികയായി മാറിയ താരമാണ് കാവ്യ മാധവന്‍. അഭിനയരംഗത്തുനിന്ന് വര്‍ഷങ്ങളായി വിട്ടുനില്‍ക്കുകയാണെങ്കിലും കാവ്യയുടെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും പ്രത്യേക കൗതുകമാണ്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും കുടുംബത്തോടൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളും ഇടയ്ക്കിടെ താരം പങ്കിടാറുണ്ട്.

ഇപ്പോഴിതാ കാവ്യയും മകള്‍ മഹാലക്ഷ്മിയെന്ന മാമ്മാട്ടിയും ഒന്നിച്ചുള്ള പുതിയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അമ്മയ്‌ക്കൊപ്പം ഒരു റെസ്റ്റോറന്റ് സന്ദര്‍ശിക്കാനെത്തിയ മാമ്മാട്ടിയുടെ ക്യൂട്ട് നിമിഷങ്ങളാണ് വീഡിയോയിലുള്ളത്. നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള പ്രശസ്ത റസ്റ്റോറന്റ് ശൃംഖലയായ ‘ദേ പുട്ട്’ ചെന്നൈ ശാഖയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ദേ പുട്ട് ഉടന്‍ തന്നെ ചെന്നൈയിലും ആരംഭിക്കും’ എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

2016 നവംബര്‍ 25-നായിരുന്നു നടന്‍ ദിലീപും കാവ്യ മാധവനും തമ്മിലുള്ള വിവാഹം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങുകള്‍. വിവാഹത്തിന് ശേഷം സിനിമകളില്‍ നിന്ന് പൂര്‍ണ്ണമായി മാറിനില്‍ക്കുകയാണെങ്കിലും പൊതുപരിപാടികളിലും ചടങ്ങുകളിലും പങ്കെടുക്കാന്‍ എത്തുമ്പോഴെല്ലാം കാവ്യയുടെ ചിത്രങ്ങള്‍ വലിയ ശ്രദ്ധ നേടാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ദിയയുടെ വിവാഹത്തിന് കണ്ടതിനേക്കാള്‍ ഹാപ്പിയാണല്ലോ; പരിഹാസങ്ങള്‍ക്ക് മറുപടി നല്‍കി സിന്ധു

അഹാന കൃഷ്ണയുടെ വിവാഹമാണ് സോഷ്യല്‍മീഡിയയിലെ കഴിഞ്ഞ കുറച്ച്…

13 minutes ago

അഹാനയുടെ വിവാഹത്തിന് അമ്മൂമ്മയെ ക്ഷണിക്കാത്തതിന് വിമര്‍ശനം

വളരെ പ്രൈവറ്റായ ചടങ്ങായിട്ടാണ് അഹാന കൃഷ്ണയുടേയും നിമിഷ്…

19 minutes ago

നീ പോയാല്‍ എനിക്കൊരു നല്ല ജീവിതം കിട്ടുമെന്ന് അയാള്‍ പറഞ്ഞു’; ലക്ഷ്മി ജയന്‍

ടെലിവിഷന്‍ വേദികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി…

26 minutes ago

ചേച്ചിയുടെ വിവാഹത്തിന് കൂടുതല്‍ താരമായത് ഹന്‍സുവോ?

നടി അഹാന കൃഷ്ണയുടെയും ഛായാ?ഗ്രഹകന്‍ നിമിഷ് രവിയുടെയും…

31 minutes ago

എന്റെ കയ്യില്‍ പിടിച്ചതല്ല; കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കരുതെന്ന് പാര്‍വതി

'ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍' എന്ന ചിത്രത്തിന്റെ…

34 minutes ago

എന്റെ സിനിമയുടെ റിലീസിനായി അച്ഛന്‍ കാത്തിരിക്കുകയാണ്

നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ്യുടെ മകന്‍…

37 minutes ago