മലയാളികളുടെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ‘തേന്മാവിന്‍ കൊമ്പത്ത്’. മോഹന്‍ലാല്‍- ശോഭന കോമ്പിനേഷനില്‍ എത്തിയ ഈ സിനിമ പ്രിയപ്പെട്ടതാകാന്‍ പലര്‍ക്കും പല കാരണങ്ങളുമുണ്ടാകും. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ റീ റിലീസ് വാര്‍ത്തകള്‍ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 1994 ല്‍ പുറത്തിറങ്ങിയ ചിത്രം ഒക്ടോബര്‍ ഒന്നിനാണ് റീ റിലീസിനെത്തുന്നത്. 4K ദൃശ്യ മികവോടെയാണ് ചിത്രം വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്. മാറ്റിനി നൗ ആണ് ചിത്രം റീമാസ്റ്റര്‍ ചെയ്ത് വീണ്ടും തിയറ്ററുകളിലെത്തിക്കുന്നത്.
മോഹന്‍ലാല്‍, ശോഭന നെടുമുടി വേണു, ശ്രീനിവാസന്‍, പപ്പു എന്നിവര്‍ക്കു പുറമേ ശങ്കരാടി, ശരത് സക്‌സേന, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, ഗീത വിജയന്‍, നന്ദു, കെ ആര്‍ വത്സല, ഖദീജ എന്നിവരും പ്രധാന താരങ്ങളാണ്.
ബേണി- ഇഗ്‌നേഷ്യസ്സാണ് ചിത്രത്തിന് സം?ഗീതമൊരുക്കിയിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് ഗാനങ്ങള്‍. എം ജി ശ്രീകുമാര്‍, കെ എസ് ചിത്ര, സുജാത എന്നിവരാണു ഗായകര്‍. ഛായാഗ്രഹണം- കെവി ആനന്ദ്. എഡിറ്റിംഗ് – എന്‍ ഗോപാലകൃഷ്ണന്‍. ആര്‍ട്ട്- സാബു സിറിള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സച്ചിദാനന്ദന്‍. വാഴൂര്‍ ജോസ്.
ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…
മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…
ഒടുവില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കി അനുമോളും…
എപ്പോഴും സുന്ദരിയായി ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന നടിയാണ് ഷീല.…
പത്ത് വര്‍ഷത്തെ പ്രണയത്തിന് പിന്നാലെ സെപ്റ്റംബര്‍ 13…
'അവനും ഞാനും, നമ്മുടെ ജീവിതമെന്ന മനോഹരമായ മരവും...…