Categories: latest news

ബേബി പ്ലാനിങ്ങ് തുറന്ന് പറഞ്ഞ് അനുവും ഭുവനേഷും

ഒടുവില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കി അനുമോളും ഭര്‍ത്താവ് ഭുവനേഷും. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ഗുരുവായൂരില്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാ?ഹം. എന്നാല്‍ പ്രണയ വിവാഹമാണോ, തമിഴ്‌നാട് സ്വദേശി എങ്ങനെ ജീവിത പങ്കാളിയായി തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും അനു മറുപടി നല്‍കിയിരുന്നില്ല. ഇപ്പോഴിതാ പുതിയ വീഡിയോയില്‍ പ്രേക്ഷകരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഇരുവരും മറുപടി നല്‍കുകയാണ്.

വിവാഹം കഴിയുന്നത് വരെ അനുവിന്റെ ഫെയിം എത്രത്തോളം വലുതാണെന്ന് തനിക്ക് അറിവില്ലായിരുന്നു എന്ന് ഭുവനേഷ് പറഞ്ഞത് എല്ലാവരേയും അമ്പരപ്പിച്ചു. അനുമോളെ ഞാന്‍ ആദ്യമായി കാണുമ്പോള്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയാണെന്നോ നടിയാണെന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു.

സ്റ്റാര്‍ മാജിക്, സ്റ്റാര്‍ മാജിക് എന്ന് പറയുന്നുണ്ട് എങ്കിലും അതൊരു ഷോയാണ് എന്നെനിക്ക് അറിയില്ലായിരുന്നു. ഏതോ ടിവി ചാനലാണ് എന്നാണ് കരുതിയത്. കല്യാണം കഴിക്കുന്നത് വരെ അനു മോളുടെ ഫെയിം എത്രത്തോളാമാണെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഒരു വലിയ സ്റ്റാറാണ് എന്ന തോന്നല്‍ ഒരിക്കലും അനുവിനോട് ഇടപഴകുമ്പോള്‍ എനിക്ക് അറിയുകയും ഇല്ലായിരുന്നു. പക്ഷെ അനുമോളുടെ ഫെയിം എത്രത്തോളം വലുതാണെന്ന് എിക്ക് മനസിലായത് വിവാഹം കഴിഞ്ഞ ദിവസമാണ്. ഒറ്റയടിക്ക് എന്റെ യുട്യൂബില്‍ ഒന്നര ലക്ഷത്തോളം ഫോളോവേഴ്സ് വന്നു. ഇത്രയും സപ്പോര്‍ട്ടുണ്ടോയെന്ന് ചിന്തിച്ചത് അപ്പോഴാണ്. ഞങ്ങളുടെ റിലേഷന്‍ഷിപ്പില്‍ ഫോളോവേഴ്സ്, സോഷ്യല്‍ മീഡിയ, ഫെയിം എന്നതൊന്നും ഞങ്ങള്‍ ഉള്ളിലേക്ക് കൊണ്ട് വന്നിട്ടേയുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ് നല്ലൊരു ജീവിതം നയിക്കണം.

സാധാരണ ജീവിതം വേണം എന്നൊക്കെയായിരുന്നു എന്റെ ആഗ്രഹം. പക്ഷെ കല്യാണത്തിന് ശേഷം വന്ന ഫാന്‍ ഫോളോയിങ്ങ് കണ്ടപ്പോഴാണ് അത് അങ്ങനെയല്ല എന്ന് എനിക്ക് മനസിലായത്. നല്ലൊരു ആര്‍ട്ടിസ്റ്റാണെന്ന് മനസിലാക്കിയത് പോലും വിവാഹത്തിന് ശേഷമാണ്. അല്ലാതെ വലിയൊരു ആര്‍ട്ടിസ്റ്റാണ് അതിലൂടെ എനിക്കും ഫെയിം വരുമെന്ന് ചിന്തിച്ച് പോലും നോക്കിയിട്ടില്ല. എന്റെ സ്റ്റോറി ഷെയര്‍ ചെയ്യണം എന്നൊക്കെയുള്ള ആവശ്യം ഒരിക്കലും ഞാന്‍ അനുവിനോട് പറഞ്ഞിട്ടുമില്ല. അനുമോളില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം അവളുടെ ബോള്‍ഡ്നസ് തന്നെയാണ്. പിന്നെ അനു നിര്‍ത്താതെ സംസാരിക്കും. എന്തിനോടും പ്രതികരിക്കും. ഞാന്‍ പൊതുവെ ഇന്‍ട്രോവേര്‍ട്ടാണ്. എനിക്ക് കംഫര്‍ട്ടായ ഇടത്ത് മാത്രമാണ് അത്രയധികം സംസാരിക്കുന്നത്.

അനുവിനെ കിട്ടിയപ്പോള്‍ അത് എനിക്ക് വലിയ വ്യത്യാസം തോന്നി എന്നും ഭുവനേഷ് പറയുന്നു. ആദ്യം പ്രപ്പോസ് ചെയ്തത് ഭുവനേഷാണെന്ന് അനുവും വെളിപ്പെടുത്തി. പുറത്തൊക്കെ പോവുമ്പോള്‍ ആരെങ്കിലും എനിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ വരുമ്പോഴും ഭുവനേഷ് അത്ഭുതത്തോടെയൊന്നും നോക്കി നിന്നിട്ടില്ല. ഇനി എത്ര വലിയ സ്റ്റാറാണെങ്കിലും എനിക്ക് നീ അനുമോള്‍ തന്നെയാണ് എന്നാണ് ഭുവന്‍ പറഞ്ഞിട്ടുള്ളത്. പ്രണയകഥ ചോദിച്ചവരോട് അത് പിന്നീട് പറയാം. പ്രണയം ആദ്യം പ്രപ്പോസ് ചെയ്തത് ഭുവനേഷാണ്. കോയമ്പത്തൂരില്‍ വെച്ചാണ് ആദ്യമായി കണ്ടത്. ഹണിമൂണ്‍ പ്ലാനൊന്നും നിലവില്‍ ഇല്ല. അതിന് കാരണം ഭുവന്റെ ജോലി അത്തരത്തിലുള്ളതാണ്. ജോലിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാന്‍ സാധിക്കില്ല. അതിന് നിയന്ത്രണങ്ങളുണ്ട്. മുംബൈ ബേസ്ഡ് ഐടി ജോലിയാണ് എന്ന് മാത്രമെ പറയാന്‍ സാധിക്കൂ. വിവാഹത്തിന് വേണ്ടി ഭുവന് 15 ദിവസത്തെ അവധി മാത്രമേയുണ്ടായിരുന്നുള്ളൂ. അത് കഴിഞ്ഞുപോയി.

അതുകൊണ്ട് ഹണിമൂണ്‍ പ്ലാന്‍ ഒന്നും ഇടാന്‍ സാധിച്ചില്ല. ഒരുപക്ഷെ ഞങ്ങള്‍ ചേട്ടന്റെ അടുത്തേക്ക് ദുബായിലേക്ക് പോകുമായിരിക്കും ഒക്ടോബറില്‍. മറ്റ് വിദേശ രാജ്യങ്ങളിലേക്ക് പോകാന്‍ വിസ കിട്ടാന്‍ വൈകും അതുകൊണ്ട് അത്തരം പ്ലാനുകള്‍ നിലവിലില്ല. ബേബി പ്ലാന്‍ നിലവലില്‍ അങ്ങനെ ഒന്നില്ല. ജീവിച്ച് തുടങ്ങിയതല്ലേയുള്ളൂ. കുറച്ച് കൂടെ കഴിഞ്ഞിട്ട് മതി എന്നാണ്. ഇനി അപ്രതീക്ഷിതമായൊക്കെ അങ്ങനെ ഒന്ന് സംഭവിക്കുകയാണെങ്കില്‍ സന്തോഷത്തോടെ സ്വീകരിക്കും. കരിയറില്‍ കൂടുതല്‍ ഫോക്കസ് ചെയ്ത് അതിനൊപ്പം കുടുംബമായി കുട്ടിയൊക്കെയായി സന്തോഷത്തോടെ ജീവിക്കാനാണ് മുന്നോട്ടുള്ള ആഗ്രഹമെന്നും ഇരുവരും പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

2 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

2 hours ago

മേക്കപ്പ് നീക്കം ചെയ്യാന്‍ പറഞ്ഞപ്പോള്‍ സങ്കടമായി; ഷീല

എപ്പോഴും സുന്ദരിയായി ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന നടിയാണ് ഷീല.…

2 hours ago

തേന്മാവിന്‍ കൊമ്പത്ത്’ റീ റിലീസ് തീയതി പുറത്ത്

മലയാളികളുടെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് 'തേന്മാവിന്‍ കൊമ്പത്ത്'.…

2 hours ago

വ്‌ലോഗിങ്ങിനെ ജോലിയായല്ല അഹാന കാണുന്നത്; നിമിഷ്

പത്ത് വര്‍ഷത്തെ പ്രണയത്തിന് പിന്നാലെ സെപ്റ്റംബര്‍ 13…

2 hours ago

ഇനി നിനക്ക് വധുവിനെ ചുംബിക്കാം; അഹാന- നിമിഷ് വിവാഹത്തില്‍ ദുല്‍ഖര്‍

'അവനും ഞാനും, നമ്മുടെ ജീവിതമെന്ന മനോഹരമായ മരവും...…

2 hours ago