നടി വരലക്ഷ്മി ശരത്കുമാര്‍ മുന്‍പ് ഒരിക്കല്‍ തന്റെ ഭക്ഷണക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു, രാത്രി 8 മണിക്ക് മുന്‍പ് തന്റെ അവസാന ഭക്ഷണം കഴിക്കാറുണ്ടെന്നാണ് അവര്‍ വെളിപ്പെടുത്തിയത്. ”ഇപ്പോള്‍ എനിക്കൊരു ഡയറ്റീഷ്യന്‍ ഉണ്ട്. അവര്‍ എല്ലാ ആഴ്ചയും പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തുന്നു. ഉദാഹരണത്തിന്, ഇന്നത്തെ എന്റെ പ്രഭാതഭക്ഷണം ആല്‍മണ്ട് മില്‍ക്കും തണ്ണിമത്തനുമായിരുന്നു. രാത്രി 7.30-നാണ് ഞാന്‍ അവസാന ഭക്ഷണം കഴിക്കുന്നത്,” 2020-ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ വരലക്ഷ്മി പറഞ്ഞു.
വൈകുന്നേരങ്ങളില്‍ വര്‍ക്കൗട്ട് ചെയ്യാനാണ് താന്‍ താല്‍പര്യപ്പെടുന്നതെന്ന് വ്യക്തമാക്കിയ താരം, താന്‍ ആഴ്ചയിലൊരിക്കല്‍ ചീറ്റ് മീല്‍ കഴിക്കാറുണ്ടെന്നും ഞായറാഴ്ചകളില്‍ പുറത്തുപോയി ഭക്ഷണം കഴിക്കാറുണ്ടെന്നും ബിഹൈന്‍ഡ്വുഡ്‌സിന്’ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വരലക്ഷ്മി ശരത്കുമാറിന്റെ ഈ ഡയറ്റ് രീതിയെക്കുറിച്ച് ഡയറ്റീഷ്യ ഗരിമ ഗോയല്‍ പറഞ്ഞിട്ടുണ്ട്. കഠിനമായ ഡയറ്റുകളോ, മണിക്കൂറുകളോളം നീളുന്ന ജിം പരിശീലനമോ, ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ പൂര്‍ണമായി ഉപേക്ഷിക്കുന്നതോ മാത്രമല്ല നല്ല ആരോഗ്യം. ചിലപ്പോള്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം കൃത്യമായ ഒരു ഘടന പാലിക്കുക എന്നതാണ്. ഒരു ഡയറ്റീഷ്യന്റെ സേവനം തേടുന്നത്, ഡയറ്റ് പ്ലാന്‍ കൃത്യമായി മാറ്റുന്നത്, വൈകുന്നേരം നേരത്തെ ഭക്ഷണം കഴിക്കുന്നത്, കൃത്യമായ വര്‍ക്കൗട്ട്, സജീവമായ ജീവിതശൈലി, വല്ലപ്പോഴും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയെല്ലാം അനാവശ്യ കാര്‍ക്കശ്യമില്ലാത്ത, എന്നാല്‍ നിയന്ത്രിതമായ ഒരു ദിനചര്യയെയാണ് കാണിക്കുന്നതെന്ന് കണ്‍സള്‍ട്ടന്റ് ഡയറ്റീഷ്യന്‍ ഗരിമ ഗോയല്‍ പറഞ്ഞു.
കൂടാതെ, രാത്രി 7.30-നോ 8 മണിക്ക് മുന്‍പോ അത്താഴം കഴിക്കുന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. നേരത്തെ അത്താഴം കഴിക്കുന്നത് ദഹനം സുഗമമാക്കാനും, രാത്രി വൈകിയുള്ള ലഘുഭക്ഷണങ്ങള്‍ ഒഴിവാക്കാനും, ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടാനും, അത്താഴവും അടുത്ത ദിവസത്തെ പ്രഭാതഭക്ഷണവും തമ്മില്‍ കൃത്യമായ ഒരു ഇടവേള നല്‍കാനും സഹായിക്കും.
”എന്നാല്‍, നേരത്തെ അത്താഴം കഴിക്കുന്നത് കൊണ്ടുമാത്രം ശരീരഭാരം കുറയില്ല. പകരം, ദിവസം മുഴുവന്‍ എന്തൊക്കെ കഴിക്കുന്നു, ആകെ കാലറി ഉപഭോഗം, ആവശ്യത്തിന് പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടോ, ഭക്ഷണത്തിന്റെ അളവ്, ശാരീരിക അധ്വാനം, തുടര്‍ച്ചയായ മുന്നേറ്റം എന്നിവയ്ക്കാണ് കൂടുതല്‍ പ്രാധാന്യം. പകല്‍ സമയത്ത് അമിതമായി ഭക്ഷണം കഴിച്ചിട്ട് അത്താഴം നേരത്തെ കഴിച്ചതുകൊണ്ട് മാത്രം കൊഴുപ്പ് കുറയില്ല,” ഗരിമ ഗോയല്‍ പറഞ്ഞു.
താനിതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം വേറിട്ടതായിരുന്നുവെന്ന് നടി ലെന.…
നിലവിലെ ആരോഗ്യവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് രേണു സുധി.…
തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ അവതാരകയും നടിയുമായ…
തെന്നിന്ത്യൻ സിനിമകളിലൂടെ ബാലതാരമായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി…