Categories: latest news

എഗ്ഗ് ഫ്രീസിങ് ചെയ്ത് സുരഭി ലക്ഷ്മി

എഗ്ഗ് ഫ്രീസിങ് ചെയ്തുവെന്ന് തുറന്നു പറഞ്ഞ് നടി സുരഭി ലക്ഷ്മി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമാണിതെന്നാണ് സുരഭി പറയുന്നത്. ജീവിതത്തില്‍ വളരെ നേരത്തേ എടുക്കേണ്ടിയിരുന്ന തീരുമാനമായിരുന്നുവെന്നും സുരഭി സോഷ്യല്‍ മീഡിയിയില്‍ പങ്കുവച്ച വിഡിയോയിലൂടെ പറയുന്നു.

”ശരിക്കും എന്റെ 20 കളുടെ അവസാനത്തിലും 30 കളുടെ തുടക്കത്തിലും ചെയ്യേണ്ട കാര്യമായിരുന്നു ഇത്. ജീവിതത്തില്‍ ശരിയായ പങ്കാളി ഇന്ന് വരും നാളെ വരും എന്ന് കരുതി നീണ്ടു നീണ്ടു പോയതാണ്. പറഞ്ഞു വന്നത് ഞാന്‍ എഗ്ഗ് ഫ്രീസിങ് ചെയ്തതിനെക്കുറിച്ചാണ്. ആര്‍ട്ടിസ്റ്റ് ആയതിനാല്‍ പലതരത്തിലുള്ള ബോധവത്കരണ വിഡിയോകള്‍ ചെയ്യാനായി നമ്മളെ സമീപിക്കും. അങ്ങനെ വന്നപ്പോഴാണ് എത്രയോ കാലമായി എഗ്ഗ് ഫ്രീസ് ചെയ്യാന്‍ ആഗ്രഹിച്ചു നില്‍ക്കുന്ന ആളാണ് ഞാനെന്ന് പറയുന്നത്. പ്രൊസീജ്യര്‍ ചെയ്യാന്‍ ഞാന്‍ തയ്യാറാണെന്ന് പറയാമെന്ന് പറഞ്ഞു” എന്നാണ് സുരഭി പറയുന്നത്.

”ഇപ്പോള്‍ ആ പ്രൊസീജ്യര്‍ ചെയ്തു കഴിഞ്ഞു. സാധാരണ എഗ്ഗ് ഫ്രീസ് ചെയ്യുന്നത് കാന്‍സര്‍ പോലുള്ള മാരക അസുഖങ്ങള്‍ വരുമ്പോഴാണ്. ചികിത്സ തുടങ്ങുന്നതിന് തൊട്ടുമുമ്പായി എഗ് ഫ്രീസ് ചെയ്ത ശേഷം, ചികിത്സയ്ക്ക് ശേഷം കുഞ്ഞിനെ വേണമെന്ന് തോന്നിയാല്‍ ഇത് വലിയ സാധ്യതയാണ്. 40 വയസിലാണ് പ്രസവിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ 28 ലോ 32 ലോ എഗ്ഗ് ഫ്രീസ് ചെയ്യാനാകും” എന്നും സുരഭി പറയുന്നു.

ഇപ്പോള്‍ ആലോചിക്കുമ്പോള്‍, ജീവിതത്തില്‍ എടുത്ത ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നാണിതെന്നും താരം പറയുന്നു. തനിക്കൊപ്പം നിന്ന ഡോക്ടര്‍ക്കും ആശുപത്രിയ്ക്കും സുരഭി നന്ദി പറയുന്നുണ്ട്. തന്റെ ഈ അനുഭവം പങ്കുവെക്കുന്നത് മറ്റൊരാള്‍ക്കെങ്കിലും ശരിയായ സമയത്ത് ഒരു നല്ല തീരുമാനമെടുക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണെന്നും താരം കൂടിച്ചേര്‍ക്കുന്നു.

ജോയൽ മാത്യൂസ്

Recent Posts

ആസിഡ് ആക്രമണ രംഗം കേട്ട് ആസിഫ് ഞെട്ടിപ്പോയി; ഉയരെ സിനിമയെക്കുറിച്ച് സംവിധയകന്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി.…

1 hour ago

ഞാന്‍ ഹാപ്പിയായിരിക്കുന്നു; പുതിയ വിശേഷവുമായി അനു മോള്‍

ഏറെ ആരാധകരുള്ള താര ദമ്പതികളായി മാറി കഴിഞ്ഞു…

2 hours ago

ഡയറി വായിച്ച് അമ്മ പ്രണയം പൊക്കി, തുറന്ന് പറഞ്ഞ് കീര്‍ത്തി സുരേഷ്

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയും ദേശീയ അവാര്‍ഡ്…

2 hours ago

സീതയായി അഭിനയിച്ചത് അനുഗ്രഹമെന്ന് സായി പല്ലവി

നിതീഷ് തിവാരിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'ത്തില്‍ സീതയായി…

2 hours ago

വലിയ ബുള്ളിയിങ്ങ് നേരിട്ടു; തുറന്ന് പറഞ്ഞ് ദയ സുജിത്ത്

സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്കുണ്ടായ ബുള്ളിയിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞ്…

2 hours ago

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…

2 weeks ago