തന്റെ പുതിയ ചിത്രമായ ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന സിനിമയ്ക്ക് ബോക്സ് ഓഫീസിലും പ്രേക്ഷകർക്കിടയിലും ലഭിച്ച വൻ സ്വീകാര്യതയിൽ സന്തോഷം പങ്കുവെച്ച് നടി പാർവതി തിരുവോത്ത് രംഗത്തെത്തിയിരിക്കുകയാണ്. ഏറെ നാളുകൾക്ക് ശേഷം പാർവതിയുടെ ശക്തമായ ഹിറ്റായി മാറുകയാണ് ഈ ചിത്രം. ഷഹദ് സംവിധാനം ചെയ്ത ഈ ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറിൽ അലീന എബ്രഹാം എന്ന സിവിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് പാർവതി എത്തിയിരിക്കുന്നത് .കരിയറിലെ അവരുടെ ആദ്യത്തെ പോലീസ് വേഷം കൂടിയാണിത് .
തനിക്ക് ലഭിച്ച പ്രേക്ഷക പ്രതികരണങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് പാർവതി കുറിച്ചതിങ്ങനെയാണ്.
ഒരു കാലത്ത് മലയാള സിനിമയിൽ വലിയ സ്വീകാര്യതയുണ്ടായിരുന്ന പാർവതിക്ക്, ഇടക്കാലത്ത് വലിയ തിയേറ്റർ വിജയങ്ങൾ അന്യമായിരുന്നു . വിജയരാഘവൻ, മാത്യു തോമസ്, സിദ്ധാർത്ഥ് ഭരതൻ, വിനയ് ഫോർട്ട് എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിലുള്ളത് .
തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'…
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…