ടെലിവിഷന്‍ രംഗത്തും സിനിമാ രംഗത്തും തന്റെതായ രീതിയില്‍ സാന്നിധ്യം അറിയിക്കുന്ന നടിയാണ് മഞ്ജു പത്രോസ്. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും മഞ്ജു ചര്‍ച്ചയാകാറുണ്ട്. തന്റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ടാക്കിയതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മഞ്ജുവിപ്പോള്‍. ഇതിനെതിരെ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല. ഇതേക്കുറിച്ച് നടി സംസാരിക്കുന്നുണ്ട്.
കേസ് കൊടുക്കാന്‍ ഞാനില്ല. അത് വേറെ തലവേദനയാണ്. ഈയടുത്ത് ഞാന്‍ ഒരു പേജിനെതിരെ പരാതി കൊടുത്തു. എല്ലാത്തിനും കൂടെയുണ്ടാകും എന്ന് പറഞ്ഞു. ആലുവ സൈബര്‍ സെല്ലിലാണ് കേസ് കൊടുത്തത്. എന്തെങ്കിലും നടക്കുമായിരിക്കും എന്ന് വിചാരിച്ചു. കുറേ നാള് കഴിഞ്ഞിട്ടും ഒരു വിവരവും ഇല്ല. ഞാന്‍ അങ്ങോട്ട് വിളിച്ചു. ആളെ കിട്ടിയിട്ടുണ്ട്, പക്ഷെ കര്‍ണാടക, തമിഴ്‌നാട് ബോര്‍ഡറിലുള്ള ആള്‍ക്കാരാണ്. അങ്ങോട്ട് പോയി അറസ്റ്റ് ചെയ്യാന്‍ പരിമിതികളുണ്ട്, അതിന്റെ ഫണ്ടൊക്കെ പാസായി വരണം എന്ന് അവര്‍ പറഞ്ഞു. ഫണ്ട് വന്നെങ്കിലും കുറ്റം ചെയ്തയാളെ പിടിക്കാന്‍ പറ്റൂ.
എനിക്ക് അത് കേട്ടിട്ട് ദേഷ്യം വന്നു. കോടതിയില്‍ കേസായി. കുറച്ച് നാള്‍ കഴിഞ്ഞ് കോടതിയിലേക്ക് വിളിപ്പിച്ചു. അവിടെ ജഡ്ജി ഇരുന്ന് സ്വന്തം ഇഷ്ടത്തിന് കൊടുത്ത പരാതിയാണോ എന്നെല്ലാം ചോദിച്ചു. അതൊക്കെ ഞാന്‍ പറഞ്ഞു. ഇനി നടക്കാന്‍ പോകുന്നത് നാല് വര്‍ഷം കഴിഞ്ഞ് ഈ സംഭവമെല്ലാം മറന്ന് കഴിയുമ്പോള്‍ ഇവര്‍ വിളിക്കും. വാദിക്കാന്‍ തുടങ്ങും. അപ്പോള്‍ ഒരു കുന്തവും ഓര്‍മയുണ്ടാകില്ല. നമ്മള്‍ ഇത് തന്നെ ആലോചിച്ച് കൊണ്ടിരിക്കുകയാണോ. പറ്റുന്ന പോലെ കേസൊക്കെ കൊടുക്കുന്നുണ്ട്. പക്ഷെ ഒരു പ്രയോജനവും ഇല്ലെന്നും മഞ്ജു പത്രോസ് പറഞ്ഞു. അഭിനയം എന്ന ജോലി കിട്ടിയത് കൊണ്ടാണ് ഇനി ജീവനുള്ളത്. അല്ലെങ്കില്‍ കടം കാരണം ഒന്നുകില്‍ ആളുകള്‍ എന്നെ തല്ലിക്കൊല്ലും. അല്ലെങ്കില്‍ ഞാനും എന്റെ മോനും ആത്മഹത്യ ചെയ്യേണ്ടി വന്നേനെ. അതേ സംഭവിക്കുമായിരുന്നുള്ളൂയെന്നും മഞ്ജു പത്രോസ് പറയുന്നു.
പ്രാരാബ്ദങ്ങള്‍ നിറഞ്ഞ ജീവിതം നയിച്ചിരുന്ന മഞ്ജു പത്രോസിന്റെ ജീവിതം വെറുതെ അല്ല ഭാര്യ എന്ന ഷോയ്ക്ക് ശേഷമാണ് മാറി മറിയുന്നത്. പിന്നീടിങ്ങോട്ട് അഭിനേത്രിയെന്ന നിലയില്‍ മഞ്ജു പത്രോസിന് തിളങ്ങാന്‍ കഴിഞ്ഞു. വാടക വീട്ടില്‍ നിന്നും വാടക വീട്ടിലേക്ക് മാറലായിരുന്നു. കെട്ടും ഭാണ്ഡവും കൊണ്ട് പോകണം. ഒരു വീടുമായി സെറ്റായി വരുമ്പോള്‍ അവിടെ നിന്ന് മാറേണ്ട അവസ്ഥ വരും. ഒരു സേഫ്റ്റി പിന്‍ ഉണ്ടെങ്കില്‍ അതുമെടുത്ത് പെട്ടിയിലാക്കി വേറെ ഒരു സ്ഥലത്തേക്ക് പോകണം. ആ വീടുമായി ഒട്ടും ചേരാത്ത സാധനങ്ങളുമായി വേറൊരു വീട്ടിലേക്ക് പോകും. അങ്ങനെ ഒരുപാട് സ്ഥലത്ത് മാറി മാറി നടന്ന ആളാണ് ഞാന്‍. സ്വന്തമായി അഡ്രസില്ല. അതെല്ലാം മാറി സ്വന്തം വീട്ടിലേക്ക് കയറിയപ്പോള്‍ എനിക്ക് വേണ്ടി കൈ നീട്ടി വീട് എന്നെ നോക്കി നില്‍ക്കുന്നത് പോലെ തോന്നി, ഭയങ്കര സന്തോഷമായിരുന്നു അപ്പോഴെനിക്ക്. എന്റെ മകന്‍ അവന്റെ വീട്ടില്‍ നില്‍ക്കുന്ന എന്ന ഫീല്‍ വളരെ മനോഹരമായിരുന്നെന്നും മഞ്ജു പത്രോസ് ഓര്‍ത്തു. പഴയ മഞ്ജു പത്രോസില്‍ നിന്നും ഇന്നത്തെ നിലയിലേക്കുള്ള മാറ്റത്തില്‍ അഭിമാനമാണ് തോന്നുന്നത്. അതിശയത്തേക്കാള്‍ കൂടുതല്‍ ഭയപ്പാട് തോന്നിയിട്ടുണ്ട്. തിരിഞ്ഞ് നിന്ന് നോക്കുമ്പോള്‍ ഒരുപാട് ഉത്തരവാദിത്വം എനിക്കുണ്ടായിരുന്നു. ഇങ്ങനെ മാറിയില്ലായിരുന്നെങ്കില്‍ എനിക്കെന്ത് സംഭവിക്കുമായിരുന്നു എന്ന ഭയമാണ് എപ്പോഴും തോന്നിയിട്ടുള്ളതെന്നും ഒരിക്കല്‍ മഞ്ജു പത്രോസ് പറഞ്ഞിട്ടുണ്ട്.
പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…
ജയം രവി എന്ന രവി മോഹന്റെ കുടുംബ…
തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…
അക്ഷയ് കുമാറും ശില്‍പ ഷെട്ടിയും തമ്മില്‍ ഒരു…
തുടരെ സിനിമകളുമായി കരിയറിലെ തിരക്കുകളിലാണ് നടി മാളവിക…
മലയാളം, തമിഴ് തുടങ്ങി വിവിധ ഭാഷകളില്‍ സാന്നിധ്യമറിയിച്ച…