ജയം രവി എന്ന രവി മോഹന്റെ കുടുംബ പ്രശ്നം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഏറ്റവുമൊടുവില്‍ കെനിഷാ ഫ്രാന്‍സിസിനൊപ്പം വന്ന ഒരു വീഡിയോ ആണ് വിവാദങ്ങള്‍ക്ക് കാരണമായത്. അതിന് പിന്നാലെ ഇപ്പോള്‍ ഭാര്യ ആര്‍തി രവി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഭാര്യയില്‍ നിന്നും ഭാര്യ വീട്ടുകാരില്‍ നിന്നും കടുത്ത മാനസിക പീഡനം നേരിടുന്നു, സമ്പാദിച്ച കാശ് പോലും ഭാര്യയുടെ അനുവാദമില്ലാതെ ചെലവഴിക്കാന്‍ കഴിയില്ല എന്നൊക്കെ പറഞ്ഞാണ് രവി മോഹന്‍ വിവാഹ മോചന കേസ് കൊടുത്തിരുന്നത്. തനിക്ക് വിവാഹ മോചനത്തിന് സമ്മതമില്ല എന്ന് പറഞ്ഞ് ഭാര്യ ആര്‍തി രവി എത്തിയതോടെയാണ് സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.
ഗായിക കെനിഷാ ഫ്രാന്‍സിസുമായുള്ള ബന്ധമാണ് വിവാഹ മോചനത്തിലേക്ക് എത്തിച്ചത് എന്ന് ആര്‍തിയും സോഷ്യല്‍ മീഡിയയും ആരോപിച്ചു. കെനിഷാ തന്റെ ഹീലറും സുഹൃത്തും ബിസിനസ് പാര്‍ട്ണറുമാണെന്നാണ് രവി മോഹന്‍ അതിന് നല്‍കിയ മറുപടി. നിരന്തരമായ സൈബര്‍ അറ്റാക്കകുകള്‍ക്കൊടുവില്‍ രവി മോഹന്‍ പത്രസമ്മേളനം വിളിച്ച് പൊട്ടിക്കരയുകയും ദേഷ്യപ്പെടുകയും ചെയ്തു. ഇനി കുടുംബ പ്രശ്നം തീരുന്നത് വരെ അഭിനയിക്കില്ല എന്നും പറഞ്ഞിരുന്നു.
അതിനിടയിലാണ് കോടതിയില്‍ ആര്‍തി രവി ജീവനാംശമായി വന്‍ തുക ആവശ്യപ്പെട്ടു എന്ന വാര്‍ത്തയും വന്നത്. അതോടെ സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ ജയം രവിയോട് സിംപതിയായി. ആര്‍തി രവിക്കെതിരെ സൈബര്‍ അറ്റാക്കും നടന്നു. ആരാധകരുടെ പിന്തുണ പരിഗണിച്ച് രവി അഭിനയത്തിലേക്ക് തിരിച്ചു വരികയും ചെയ്തു.
ഇതിനിടയിലാണ് രവി മോഹന്റെ ഒരു വീഡിയോ പുറത്തുവന്നത്. കെനിഷാ ഫ്രാന്‍സിനൊപ്പം ഇരുന്ന് പുകവലിക്കുന്ന ഒരു വീഡിയോ ആണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പറഞ്ഞത്. കെനിഷയുമായുള്ള സൗഹൃദം അവസാനിപ്പിച്ചു എന്നൊക്കെ പറഞ്ഞ് ഇതെന്താണ് എന്ന് ചോദിച്ച് സോഷ്യല്‍ മീഡിയയും എത്തി. ഇപ്പോഴിതാ ആര്‍തി രവിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും വന്നിരിക്കുന്നു. സൂര്യ, അജിത്ത്, വിക്രം, കമല്‍ ഇവര്‍ എല്ലാവരെക്കാളും എന്റെ ജീവിതത്തില്‍ വന്ന് ഒരുത്തന്‍ അഭിനയിച്ച അഭിനയമുണ്ടല്ലോ, അതിന് ഓസ്‌കാര്‍ അവാര്‍ഡ് തന്നെ കൊടുക്കാം- എന്നാണ് ആര്‍തി രവി എഴുതിയത്.
പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…
തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…
അക്ഷയ് കുമാറും ശില്‍പ ഷെട്ടിയും തമ്മില്‍ ഒരു…
തുടരെ സിനിമകളുമായി കരിയറിലെ തിരക്കുകളിലാണ് നടി മാളവിക…
ടെലിവിഷന്‍ രംഗത്തും സിനിമാ രംഗത്തും തന്റെതായ രീതിയില്‍…
മലയാളം, തമിഴ് തുടങ്ങി വിവിധ ഭാഷകളില്‍ സാന്നിധ്യമറിയിച്ച…