മലയാളം, തമിഴ് തുടങ്ങി വിവിധ ഭാഷകളില്‍ സാന്നിധ്യമറിയിച്ച നടി അപര്‍ണ ദാസ് കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ‘സര്‍വേ ജനാഃ സുഖിനോ ഭവന്തു’ എന്നാണ് ചിത്രത്തിന്റെ പേര്. മനോരഞ്ജന്‍ രവിച്ചന്ദ്രന്‍ നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. നിലവില്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
എസ്.വി. എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എസ്.വി. നാരായണനും എസ്.വി. കൃഷ്ണമൂര്‍ത്തിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുനില്‍ രുദ്രപ്രഭയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനെന്ന നിലയില്‍ സുനില്‍ രുദ്രപ്രഭയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. പ്രശസ്ത നടന്‍ പൃഥ്വി അംബാര്‍ ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
കേരളത്തിലെ പാലക്കാട് സ്വദേശിനിയാണ് അപര്‍ണ ദാസ്. കന്നഡയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പ് തമിഴില്‍ വിജയ് നായകനായ ‘ബീസ്റ്റ്’, ‘ദാദ’ തുടങ്ങിയ ചിത്രങ്ങളിലും ‘വദന്തി’ എന്ന തമിഴ് വെബ് സീരീസിലും അപര്‍ണ അഭിനയിച്ചിട്ടുണ്ട്. ‘സര്‍വേ ജനാഃ സുഖിനോ ഭവന്തു’വിലൂടെയാണ് താരം കന്നഡ സിനിമയിലേക്ക് ചുവടുവെക്കുന്നത്. സെപ്റ്റംബര്‍ 10ന് അപര്‍ണ ദാസിന്റെ ജന്മദിനം കൂടിയാണ്. ജന്മദിനത്തില്‍ താരത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ‘സര്‍വേ ജനാഃ സുഖിനോ ഭവന്തു’വിന്റെ അണിയറപ്രവര്‍ത്തകര്‍.
എസ്.വി. എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണിത്. ‘അറ്റംപ്റ്റ് ടു മര്‍ഡര്‍’ (ATM), ‘രംഗനായകി’ തുടങ്ങിയ ചിത്രങ്ങള്‍ നേരത്തെ ഈ ബാനറില്‍ നിര്‍മ്മിച്ചിട്ടുണ്ട്. പൂര്‍ണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കാര്‍ത്തിക് എസ് ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ കെ.എം. പ്രകാശാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.
പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…
ജയം രവി എന്ന രവി മോഹന്റെ കുടുംബ…
തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…
അക്ഷയ് കുമാറും ശില്‍പ ഷെട്ടിയും തമ്മില്‍ ഒരു…
തുടരെ സിനിമകളുമായി കരിയറിലെ തിരക്കുകളിലാണ് നടി മാളവിക…
ടെലിവിഷന്‍ രംഗത്തും സിനിമാ രംഗത്തും തന്റെതായ രീതിയില്‍…