Categories: latest news

‘വിനീതിന്റെ പ്രവചനം സത്യമായി; ഇത് നിവിൻ മോളിവുഡ്’: നിവിൻ പോളിയുടെ ചരിത്ര വിജയത്തിൽ വികാരഭരിതനായി അജു വർഗീസ്

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഭാവനാ സ്റ്റുഡിയോസിന്റെ പുതിയ ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ് നേടിയ ചരിത്രപരമായ വിജയത്തിന് പിന്നാലെ, അടുത്ത സുഹൃത്തും നടനുമായ നിവിൻ പോളിയെ അഭിനന്ദിച്ച് നടൻ അജു വർഗീസ് പങ്കുവെച്ച കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകുന്നു. നിവിൻ നേരിട്ട കടുത്ത വിമർശനങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് നേടിയ ഈ തിരിച്ചുവരവിനെ ഏറെ അഭിമാനത്തോടെയാണ് അജു വർഗീസ് നെഞ്ചോട് ചേർക്കുന്നത്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിലെ നിവിൻ പോളിയുടെ നിതിൻ മോളി എന്ന കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അജു തന്റെ ഹൃദയസ്പർശിയായ കുറിപ്പ് എഴുതിയിരിക്കുന്നത്.വർഷങ്ങൾക്ക് മുമ്പ് തനിക്ക് നഷ്ടമായിപ്പോയ ഒരു വലിയ നേട്ടം, കടുത്ത വിമർശനങ്ങൾക്കും സിനിമയിലെ ഉയർച്ചതാഴ്ചകൾക്കും ഇടയിലും കഠിനമായ ക്ഷമയോടെയും പുഞ്ചിരിയോടെയും നേരിട്ട് നിവിൻ തിരിച്ചുപിടിച്ചിരിക്കുകയാണെന്ന് അജു കുറിച്ചു. നിവിന്റെ ഈ പോരാട്ടവീര്യം എല്ലാവർക്കും ഒരു വലിയ പ്രചോദനമാണെന്നും താരം കൂട്ടിച്ചേർത്തു.

‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ, തിയേറ്ററിൽ ഒരു പ്ലക്കാർഡിൽ “നിതിൻ മോളിവുഡ്” എന്ന് എഴുതിവെക്കുന്ന രംഗം വിനീത് ശ്രീനിവാസൻ വിവരിച്ചപ്പോൾ പറഞ്ഞ ഒരു കാര്യം അജു ഓർത്തെടുത്തു. “ഇത് യഥാർത്ഥ ജീവിതത്തിൽ ഉടൻ തന്നെ, വളരെ വേഗത്തിൽ സംഭവിക്കും” എന്നായിരുന്നു അന്ന് വിനീത് അജുവിനോട് പറഞ്ഞത്.

അനില മൂര്‍ത്തി

Recent Posts

ദിലീപില്‍ നിന്ന് ജീവനാംശം വാങ്ങാത്തതിനെ കുറിച്ച് മഞ്ജു പറഞ്ഞത്

പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…

8 hours ago

വാങ്ങിയ പ്രതിഫലം എത്രയെന്ന് പോലും അറിയില്ലായിരുന്നു: ഉര്‍വശി

തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…

8 hours ago

അക്ഷയ് കുമാറും ശില്‍പയും പ്രണയത്തിലായിരുന്നു, സംവിധായകന്‍

അക്ഷയ് കുമാറും ശില്‍പ ഷെട്ടിയും തമ്മില്‍ ഒരു…

8 hours ago