മലയാളികളുടെ പ്രിയ നടി ശരണ്യ മോഹൻ പങ്കുവെച്ച ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം ചിത്രങ്ങളും അതിന് താഴെ ഭർത്താവ് നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ഒരു കടവിനോട് ചേർന്നുള്ള പടികളിൽ വയലറ്റ് നിറത്തിലുള്ള മനോഹരമായ കോട്ടൺ സാരി ധരിച്ച് നാടൻ ലുക്കിലിരിക്കുന്ന ചിത്രങ്ങളാണ് താരം തൻ്റെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ചിത്രങ്ങളേക്കാൾ വേഗത്തിലാണ് ഈ പോസ്റ്റിന് ശരണ്യ നൽകിയ രസകരമായ അടിക്കുറിപ്പ് വൈറലായത്. “ചേട്ടാ, ഈ ഫോട്ടോയ്ക്ക് എന്ത് ക്യാപ്ഷൻ ഇടും?” എന്ന് താൻ ഭർത്താവ് അരവിന്ദിനോട് ചോദിച്ചതായും, അതിന് അദ്ദേഹം “കടവത്ത് ഒരു ശരണ്യ മോഹൻ എന്ന് ഇട്ടാലോ” എന്ന് കൗണ്ടർ അടിച്ചതായും താരം കുറിച്ചു. ഭർത്താവിന്റെ ഈ വൺലൈൻ തഗ്ഗ് കേട്ട് മറുപടിയില്ലാതെ പോയ താൻ ഒടുവിൽ ഇതൊരു ക്യാപ്ഷനാക്കി മാറ്റുകയായിരുന്നുവെന്ന് തമാശയോടെ ശരണ്യ.
കുടുംബവിശേഷങ്ങളും നൃത്തവിശേഷങ്ങളും നിരന്തരം പങ്കുവെക്കാറുള്ള ശരണ്യയുടെ ഈ പുത്തൻ ചിത്രത്തിന് താഴെ ആരാധകരുടെ വകയും നിരവധി കമന്റുകൾ വരുന്നുണ്ട്. ചേട്ടന്റെ ക്യാപ്ഷൻ കറക്റ്റ് ടൈമിംഗ് ആയിപ്പോയെന്നും, സിംപിൾ ലുക്കിൽ താരം അതീവ സുന്ദരിയായിട്ടുണ്ടെന്നും പലരും കുറിച്ചു.
വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…
വില്ലനായാണ് സിനിമയിലെത്തിയതെങ്കിലും ഇപ്പോള്‍ ഹ്യൂമര്‍ റോളുകളിലൂടെ മലയാളികളുടെ…
ഫഹദ് ഫാസിൽ നായകനാകുന്ന 'കരാട്ടെ ചന്ദ്രൻ' ശനിയാഴ്ച…
ജയസൂര്യ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന 'മായൻ: ചാപ്റ്റർ…
വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ…
പിന്നണി ?ഗാന രം?ഗത്ത് വര്‍ഷങ്ങളായി സാന്നിധ്യമറിയിക്കുന്ന രഞ്ജിനി…