Categories: latest news

സൂര്യയുടെ 47-ാം ചിത്രത്തിന് പേരായി; ജിത്തു മാധവന്റെ ‘സീൻ’ ദീപാവലിക്ക്

സൂര്യയുടെ 47-ാമത് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.ചിത്രത്തിന്റെ പേര് ‘സീൻ’ എന്നാണെന്ന് ടീസറിലൂടെ വെളിപ്പെടുത്തി. നവംബർ 6ന്, ദീപാവലി ദിനത്തിൽ ചിത്രം ലോകമെമ്പാടും തിയേറ്ററുകളിലെത്തും.

‘ആവേശം’ സംവിധായകൻ ജിത്തു മാധവന്റെ തമിഴിലെ ആദ്യ സംവിധാന സംരംഭമാണ് ‘സീൻ’. ഡിഎസ്‌പി ഇൻബരാജ് എന്ന വേറിട്ട പൊലീസ് ഉദ്യോഗസ്ഥനായാണ് സൂര്യ ചിത്രത്തിലെത്തുന്നത്. കുറ്റവാളികളെ പിടികൂടുന്നതിൽ മിടുക്കനെങ്കിലും, നിയമങ്ങളോ ചട്ടങ്ങളോ പാലിക്കാൻ താൽപര്യമില്ലാത്ത, പ്രവചനാതീതനായ ഒരു കഥാപാത്രമായാണ് ഇൻബരാജിനെ ടീസർ അവതരിപ്പിക്കുന്നത്.

നസ്രിയ നസീമും നസ്ലനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ആനന്ദ് രാജ്, ലാൽ, റാജ് പ്രിയൻ എന്നിവരും അഭിനയിക്കുന്നു. സുഷിൻ ശ്യാമാണ് സംഗീതം. ജ്യോതികയും സൂര്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

‘കറുപ്പ്’, ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ വർഷത്തെ സൂര്യയുടെ മൂന്നാമത്തെ റിലീസാണ് ‘സീൻ’.

അനില മൂര്‍ത്തി

Recent Posts

‘നിരാശ ശബ്ദത്തിലുണ്ടായിരുന്നു, എന്നാൽ പതറിയില്ല’; ‘ടോക്സിക്കി’ന്റെ പരാജയത്തിൽ യാഷിന്റെ പ്രതികരണം

നാല് വർഷത്തിലേറെ അധ്വാനിച്ചൊരുക്കിയ 'ടോക്സിക്' നിരൂപകരിൽ നിന്നും…

7 hours ago

‘ഇത് ഞാൻ കൊടുത്ത അടിയാ…’; വേദനയിലും ചിരി മായാതെ അനുമോൾ-ഭുവനേഷ് ജോഡി

ചിരിക്കാൻ ഒരു കാരണം വേണ്ടേ? പല്ലുവേദന കൊണ്ട്…

7 hours ago

ആ നടനെ അത്രയും ഇഷ്ടമായിരുന്നു, മീന പറയുന്നു

തെന്നിന്ത്യന്‍ സിനിമാ രംഗം ഇന്നും ബഹുമാന്യ സ്ഥാനമാണ്…

13 hours ago

കുഞ്ഞുണ്ടായേക്കില്ല എന്നതുമായി സമരസപ്പെട്ടിരുന്നു, ഇത് സര്‍പ്രൈസാണ്, സാമന്ത

ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് സമാന്ത കടന്ന് പോകുന്നത്.…

13 hours ago