ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് സമാന്ത കടന്ന് പോകുന്നത്. മാ ഇണ്ടി ബാം?ഗരം എന്ന സിനിമയിലൂടെ ബി?ഗ് സ്‌ക്രീനിലേക്ക് വന്‍ തിരിച്ച് വരവ് സമാന്ത നടത്തി. നൂറ് കോടിക്ക് മുകളില്‍ ചിത്രം കലക്ഷന്‍ നേടി. മറ്റൊരു സൂപ്പര്‍താരവുമില്ലാതെ സമാന്ത തോളിലേറ്റിയ സിനിമയാണിത്. ഇതിനിടെ താന്‍ ?ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്തയും താരം ആരാധകരെ അറിയിച്ചു. ഫിലിം മേക്കര്‍ രാജ് നിധിമൊരുവാണ് സമാന്തയുടെ ഭര്‍ത്താവ്. ആദ്യ വിവാഹമോചനം, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂണ്‍ കണ്ടീഷന്‍ എന്നിങ്ങനെ പല വിഷമ ഘട്ടങ്ങള്‍ നേരിട്ട ശേഷമാണ് സമാന്ത രാജിനൊപ്പം പുതിയൊരു ജീവിതം ആരംഭിച്ചത്.
അസുഖ ബാധിതയായ കാലത്ത് തനിക്കുണ്ടായ തിരിച്ചറിവുകളെക്കുറിച്ചും അമ്മയാകാന്‍ പോകുന്നതിനെക്കുറിച്ചുമെല്ലാം ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സമാന്ത സംസാരിക്കുന്നുണ്ട്. നടിയുടെ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു ആക്ടര്‍ എന്ന നിലയില്‍ നമ്മള്‍ കോണ്‍ഫിഡന്‍സ് ബില്‍ഡ് ചെയ്യും. വര്‍ക്കൗട്ടും ഡ്രസിം?ഗും എല്ലാമായി വളരെ ശ്രദ്ധാപൂര്‍വം ബില്‍ഡ് ചെയ്യുന്നതാണ് ഈ കോണ്‍ഫിഡന്‍സ്. എന്നാല്‍ ഒരു അസുഖം നമ്മള്‍ കാഴ്ചയില്‍ എത്ര ആത്മവിശ്വാസമുള്ളവരാണെന്ന് ?ഗൗനിക്കില്ല.
അസുഖം വന്നപ്പോള്‍ എന്റെ ഐഡന്റിറ്റി നഷ്ടപ്പെട്ടത് പോലെ തോന്നി. എനിക്കിതില്‍ കണ്‍ട്രോള്‍ ഇല്ല. എന്നാല്‍ ഈ അവസ്ഥയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതില്‍ എനിക്ക് കണ്‍ട്രോള്‍ ഉണ്ടെന്ന് പതിയെ മനസിലാക്കി. ആത്മവിശ്വാസം ഫേക്ക് ചെയ്യേണ്ടതില്ല. അതിജീവനം, വിശ്വാസം, പ്രതീക്ഷ എന്നിങ്ങനെ പല പാഠങ്ങള്‍ പഠിക്കാനുണ്ട്. അസുഖം വന്ന കാലം ഈ പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്നെ പഠിപ്പിച്ചു. അനന്തരഫലമായി എല്ലാം മെച്ചപ്പെട്ടു. എന്റെ ജീവിതം ഞാന്‍ ജീവിക്കുന്നു. പെര്‍ഫോമന്‍സ് മെച്ചപ്പെട്ടെന്ന് സമാന്ത പറയുന്നു.
ഞാനും രാജും കുട്ടികളുണ്ടാകില്ല എന്ന ഘട്ടവും അല്ലെങ്കില്‍ ചിലപ്പോള്‍ ഉണ്ടായേക്കാം എന്ന ഘട്ടവുമായി സമരസപ്പെട്ടിരുന്നു. അതിനാല്‍ ഇത് സര്‍പ്രൈസ് ആണ്. പാട്ടിന് ചുവട് വെക്കവെ ക്ഷീണം തോന്നി. അങ്ങനെയാണറിയുന്നത്. ഞാന്‍ വളരെ എക്‌സൈറ്റഡ് ആണ്. കുഞ്ഞുണ്ടാകുന്നത് ജീവിതമൊന്നാകെ മാറ്റും എന്ന് എല്ലാവരും എന്നോട് പറഞ്ഞു. ആ മാറ്റത്തിന് ഞാന്‍ തയ്യാറാണെന്ന് തോന്നുന്നു. ഞാനും രാജും സംസാരിക്കാത്തതായി ഒന്നുമില്ല. രാജിനൊപ്പം ഒരു ആക്ടറായാണ് ഞാന്‍ ആദ്യം വര്‍ക്ക് ചെയ്യുന്നത്. എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്. മറ്റെന്തിനേക്കാളും രാജിന്റെ വിലയിരുത്തലിന് ഞാന്‍ മൂല്യം കല്‍പ്പിക്കുന്നു. ഞങ്ങള്‍ക്ക് അപൂര്‍വമായേ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുള്ളൂ. ഞങ്ങള്‍ പരസ്പരം കേള്‍ക്കുന്നു എന്നതാണ് പ്രധാനം. അത് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. മെച്ചപ്പെട്ട ആക്ടറാകാന്‍ അദ്ദേഹം എന്നെ സഹായിക്കുന്നു. മെച്ചപ്പെട്ട സംവിധായകനാകാന്‍ ഞാനദ്ദേഹത്തെ സഹായിച്ചു എന്ന് പറയാനാകില്ലെന്നും സമാന്ത ചിരിയോടെ പറഞ്ഞു. രണ്ട് പേരുടെയും രണ്ടാം വിവാഹമാണിത്. അമ്മയാകുന്നതിനാല്‍ അഭിനയ രം?ഗത്ത് നിന്നും കുറച്ച് നാളത്തേക്ക് ഇടവേളയെടുക്കുകയാണ് സമാന്ത. നടന്‍ നാ?ഗചൈതന്യയാണ് സമാന്തയുടെ മുന്‍ഭര്‍ത്താവ്. നാ?ഗ ചൈതന്യയും മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടന്നു. നടി ശോഭിത ധുലിപാലയാണ് ഇന്ന് നാ?ഗ ചൈതന്യയുടെ ജീവിത പങ്കാളി.
തെന്നിന്ത്യന്‍ സിനിമാ രംഗം ഇന്നും ബഹുമാന്യ സ്ഥാനമാണ്…
നടി മഞ്ജു വാര്യരുടെ 47ാം പിറന്നാള്‍ ദിനമാണിന്ന്.…
ബിഗ് ബോസ് സീസണ് 8 ആരംഭിച്ചതിനു പിന്നാലെ,…
വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധാനം ചെയ്യുന്ന…
കാമുകനാല്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്ന് നടി ഐശ്വര്യ ലക്ഷ്മി. അയാള്‍ക്ക്…