തെന്നിന്ത്യന്‍ സിനിമാ രംഗം ഇന്നും ബഹുമാന്യ സ്ഥാനമാണ് നടി മീനയ്ക്ക് നല്‍കുന്നത്. ഒന്നിന് പിറകെ ഒന്നായി ഹിറ്റുകളുമായി തമിഴിലും തെലുങ്കിലും നിറഞ്ഞ് നിന്ന നടി. ഒരു ഘട്ടത്തില്‍ തമിഴിലും തെലുങ്കിലും പുതുമുഖ നടിമാര്‍ എത്തിയപ്പോള്‍ മീന മലയാളത്തില്‍ തുടരെ നല്ല റോളുകള്‍ ലഭിച്ചു. പലതും സാമ്പത്തിക നേട്ടവും നിരൂപക പ്രശംസയും നേടിയവ. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഏറ്റവും മികച്ച ഓണ്‍സ്‌ക്രീന്‍ നായികയായി അക്കാലത്ത് മീന അറിയപ്പെട്ടു. അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പര്‍താരങ്ങളുടെ നായികയാകാന്‍ മീനയ്ക്ക് സാധിച്ചു.
അക്കാലഘട്ടത്തില്‍ അപൂര്‍വമായേ മീനയെക്കുറിച്ച് ?ഗോസിപ്പുകള്‍ വന്നിട്ടുള്ളൂ. ഇക്കാര്യത്തില്‍ വലിയ ശ്രദ്ധ മീനയുടെ അമ്മ പുലര്‍ത്തി. അഭിമുഖങ്ങളിലൊന്നും മീന ?ഗോസിപ്പിനിടയാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയില്ല. ഷൂട്ടിം?ഗ് കഴിഞ്ഞ് പാര്‍ട്ടികള്‍ക്കും മറ്റും പോകാന്‍ മീനയെ അമ്മ അനുവദിച്ചില്ല. അമ്മയുടെ ഈ കണിഷതയെക്കുറിച്ച് പല അഭിമുഖങ്ങളിലും ഇന്ന് മീന സംസാരിക്കാറുണ്ട്.
മീനയുടെ സെലിബ്രിറ്റി ക്രഷ് ആയിരുന്നു ബോളിവുഡ് നടന്‍ ഹൃതിക് റോഷന്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ നടനെക്കുറിച്ച് മീന പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ കല്യാണമാണെന്ന് അറിഞ്ഞപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു. എനിക്ക് വളരെ ഇഷ്ടമായിരുന്നു. അന്ന് എന്റെ കല്യാണം നടന്നിട്ടില്ല. അമ്മ കല്യാണം ആലോചിക്കുന്നുണ്ടായിരുന്നു. ഹൃത്വിക് റോഷനെ പോലെ ഒരാളെ നോക്കെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വലിയ ആരാധികയാണ് ഞാന്‍. പ്രത്യേകിച്ചും ഡാന്‍സ്. നേരിട്ട് കാണുന്നതില്‍ ഞാന്‍ ത്രില്ലിലായി?രുന്നു. പിന്നീട് വില്ലന്‍ സിനിമയുടെ ഷൂട്ടിനിടെ ന്യൂസിലന്റില്‍ വെച്ച് കണ്ടിരുന്നെന്നും മീന അന്ന് പറഞ്ഞു.
അമ്മ തന്നെ അച്ചടക്കത്തോടെ വളര്‍ത്തിയതിനെക്കുറിച്ചും മീന അന്ന് സംസാരിച്ചു. 2000 ന് ശേഷമാണ് സിനിമാ രം?ഗം മാറാന്‍ തുടങ്ങിയത്. പുതിയ പെണ്‍കുട്ടികള്‍ വന്നു. പുറത്ത് പോകുന്നതും ക്ലബ്ബിം?ഗും പബ്ബിം?ഗുമെല്ലാം അപ്പോഴാണ് തുടങ്ങിയത്. അവരോടൊപ്പം എന്നെയും വിളിക്കും. എന്നാല്‍ അമ്മ വിട്ടില്ല. പറ്റില്ല, നീ വ്യത്യസ്തയാണ്. വിശദീകരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. അമ്മയ്ക്ക് എപ്പോഴും ആശങ്കയായിരുന്നു. എന്നെ നല്ലൊരിടത്ത് കല്യാണം കഴിച്ചയപ്പിക്കാന്‍ വേണ്ടി. ഒരു മോശം പേരും വരാതെ നല്ല പേരോടെ സെറ്റില്‍ഡ് ആകണമെന്നാണ് അമ്മ എപ്പോഴും ആ?ഗ്രഹിച്ചത്. അന്നെനിക്കത് മനസിലായില്ല. അവരെല്ലാം പോകുന്നുണ്ടല്ലോ എന്ന് ചോദിച്ച് ഞാന്‍ വഴക്കിട്ടിട്ടുണ്ട്. പക്ഷെ ഒന്നും നടന്നില്ല. അമ്മ നോ പറഞ്ഞാല്‍ നോ ആണെന്നും മീന അന്ന് വ്യക്തമാക്കി. എപ്പോഴും ചുറ്റും ആളുകളുണ്ടായിരുന്നതിനാല്‍ ഒറ്റയ്‌ക്കൊരു കാര്യം ചെയ്യാന്‍ തനിക്കറിയില്ലായിരുന്നു. ഇന്ന് ഞാന്‍ മാറി. ഷോകള്‍ക്കും വിദേശത്തുമെല്ലാം ഒറ്റയ്ക്ക് പോകുന്നു. ഈ സ്വാതന്ത്രം തന്നത് ഭര്‍ത്താവാണ്. അദ്ദേഹമാണ് എന്നെ പറഞ്ഞ് മനസിലാക്കിയത്. ഇനിയും നീ ഇങ്ങനെ ആയിരിക്കരുത്, ആത്മവിശ്വാസം വേണമെന്ന് പറഞ്ഞു. മുഖത്ത് നോക്കി നോ പറയാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു. അത് പറയാന്‍ പഠിപ്പിച്ചത് ഭര്‍ത്താവാണെന്നും മീന അന്ന് വ്യക്തമാക്കി. 2022 ലാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാ?ഗര്‍ മരിച്ചത്.
ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് സമാന്ത കടന്ന് പോകുന്നത്.…
നടി മഞ്ജു വാര്യരുടെ 47ാം പിറന്നാള്‍ ദിനമാണിന്ന്.…
ബിഗ് ബോസ് സീസണ് 8 ആരംഭിച്ചതിനു പിന്നാലെ,…
വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധാനം ചെയ്യുന്ന…
കാമുകനാല്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്ന് നടി ഐശ്വര്യ ലക്ഷ്മി. അയാള്‍ക്ക്…