Categories: latest news

വിവാഹമോചനം കഴിഞ്ഞപ്പോള്‍ പോകാന്‍ കാറുപോലും ഉണ്ടായിരുന്നില്ല; ഇന്ന് അറിയാം മഞ്ജു വാര്യരുടെ ആസ്തി

നടി മഞ്ജു വാര്യരുടെ 47ാം പിറന്നാള്‍ ദിനമാണിന്ന്. പ്രിയ താരത്തിന് നിരവധി പേരാണ് ആശംസകള്‍ അറിയിക്കുന്നത്. അന്നും ഇന്നും മഞ്ജു വാര്യര്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ്. ജീവിതത്തില്‍ പല ഘട്ടങ്ങള്‍ മഞ്ജു കണ്ടിട്ടുണ്ട്. ചെറിയ പ്രായത്തിലേ താരത്തിളക്കം. 20 വയസിലെ വിവാ?ഹം. നീണ്ട ഇടവേള, വിവാഹമോചനവും സിനിമയിലേക്കുള്ള തിരിച്ച് വരവും എന്നിങ്ങനെ പല സാഹചര്യങ്ങള്‍ മഞ്ജു നേരിട്ടു. സാമ്പത്തികമായി വെല്ലുവിളികള്‍ വന്ന ഒരു ഘട്ടം മഞ്ജുവിനുണ്ടായിരുന്നു. നടന്‍ ദിലീപുമായുള്ള വിവാഹ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ വന്നപ്പോഴായിരുന്നു അത്. ഇരുവരും അകലാന്‍ തുടങ്ങിയ കാലം.

ദിലീപ് മഞ്ജുവിനൊപ്പമുള്ള ജോയിന്റ് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്‌തെന്നും വീട്ടിലെ കാറെടുക്കാന്‍ അനുവാദമില്ലായിരുന്നെന്നും ഡബ്ബിം?ഗ് ആര്‍ട്ടിസ്റ്റ് ഭാ?ഗ്യലക്ഷ്മി ഒരിക്കല്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിട്ടുണ്ട്. ഇറങ്ങുന്നതിന് മുമ്പത്തെ ദിവസം എന്നെ വിളിച്ച് ഞാന്‍ നാളെ ഇവിടെ നിന്നും ഇറങ്ങും ചേച്ചീ, പോകാന്‍ കാറില്ല എന്ന് വരെ അന്ന് പറഞ്ഞിരുന്നെന്നും ഭാ?ഗ്യലക്ഷ്മി അന്നത്തെ റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

എന്നാല്‍ കടന്ന് വന്ന പാതയൊന്നും മഞ്ജു മറന്നില്ല. വിവാഹമോചനത്തിന് ശേഷം സിനിമാ രം?ഗത്തേക്ക് തിരിച്ച് വന്ന മഞ്ജു തന്റെ സാമ്പത്തിക അടിത്തറയുണ്ടാക്കി. മലയാളത്തില്‍ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് മഞ്ജു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 50 ലക്ഷം വരെയാണ് നടിയുടെ പ്രതിഫലം. തമിഴില്‍ 1 കോടി വരെ പ്രതിഫലം വാങ്ങിയിട്ടുണ്ട്. 130 കോടിയോളം ആസ്തിയുള്ള നടിയാണ് മഞ്ജു ഇന്ന്.

ദിലീപിന്റെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ പോകാന്‍ കാറില്ലാതിരുന്ന മഞ്ജുവിന് ഇന്ന് ആഡംബര കാറുകളുടെ കലക്ഷന്‍ തന്നെയുണ്ട്. മിനി കൂപ്പര്‍ ഇലക്ട്രിക്, റേഞ്ച് റോവര്‍ വെലാര്‍, ബെന്‍സ്, ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് എന്നിവയാണ് മഞ്ജുവിന്റെ കാറുകള്‍. തുനിവ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബൈക്ക് റൈഡിം?ഗില്‍ കമ്പം വന്ന നടി ഷൂട്ടിം?ഗ് പൂര്‍ത്തിയായ ശേഷം സ്വന്തമായി ഒരു ബൈക്ക് വാങ്ങി. 21 ലക്ഷം രൂപ മുടക്കി ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് എന്ന ആഡംബര ബൈക്കാണ് മഞ്ജു സ്വന്തമാക്കിയത്. ദിലീപില്‍ നിന്നും ജീവനാംശം മഞ്ജു വാങ്ങിയിരുന്നില്ല. അതിനാല്‍ തന്റേതെല്ലാം താന്‍ അധ്വാനിച്ചുണ്ടാക്കിയതാണെന്ന് മഞ്ജുവിന് അഭിമാനത്തോടെ പറയാം. മഞ്ജു സിനിമാ രം?ഗത്ത് തിരിച്ച് വന്നെങ്കിലും മുന്നോട്ടുള്ള ജീവിതം എങ്ങനെയായിരിക്കുമെന്ന് നടിയുടെ കുടുംബത്തിന് ആശങ്കയുണ്ടായിരുന്നു. 45-50 വയസായാല്‍ അവള്‍ക്ക് സിനിമ കാണുമോ. അവള്‍ക്ക് ജീവിക്കേണ്ടേ എന്ന് മഞ്ജുവിന്റെ അച്ഛന്‍ ചോദിച്ചു. മഞ്ജുവിന് കിട്ടാന്‍ സാധ്യതയുള്ള സമ്പത്ത് മഞ്ജു വേണ്ടെന്ന് വെക്കുന്നു. മഞ്ജുവിനോടൊന്ന് സംസാരിക്കണമെന്ന് അച്ഛന്‍ തന്നോട് പറഞ്ഞതായി ശ്രീകണ്ഠന്‍ നായര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. 47 വയസില്‍ സ്വന്തമായുണ്ടാക്കിയ സമ്പത്തില്‍ സ്വസ്ഥമായ ജീവിതം നയിക്കുകയാണ് മഞ്ജു വാര്യര്‍. എമ്പുരാന്‍ ആണ് മലയാളത്തില്‍ മഞ്ജുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഹാപ്പി ലൂപ്, പൃഥ്വിരാജ് നായകാനായെത്തുന്ന ഒടിയന്‍ എന്നിവയാണ് വരാനിരിക്കുന്ന സിനിമ.

ജോയൽ മാത്യൂസ്

Recent Posts

ആ നടനെ അത്രയും ഇഷ്ടമായിരുന്നു, മീന പറയുന്നു

തെന്നിന്ത്യന്‍ സിനിമാ രംഗം ഇന്നും ബഹുമാന്യ സ്ഥാനമാണ്…

2 hours ago

കുഞ്ഞുണ്ടായേക്കില്ല എന്നതുമായി സമരസപ്പെട്ടിരുന്നു, ഇത് സര്‍പ്രൈസാണ്, സാമന്ത

ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് സമാന്ത കടന്ന് പോകുന്നത്.…

2 hours ago

ആദ്യം തിയറ്ററില്‍ പോയി കണ്ടത് അച്ഛന്റെ സിനിമ, തുറന്ന് പറഞ്ഞ് വിജയിയുടെ മകന്‍

വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധാനം ചെയ്യുന്ന…

3 hours ago

കാമുകന്‍ വഞ്ചിച്ചു; ഐശ്വര്യ ലക്ഷ്മി

കാമുകനാല്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്ന് നടി ഐശ്വര്യ ലക്ഷ്മി. അയാള്‍ക്ക്…

3 hours ago

200 കോടിയില്‍ ചരിത്രമെഴുതി നമിത

ഇന്ത്യന്‍ സിനിമയിലെ ഐകണുകളായ ദീപിക പദുകോണിനും ആലിയ…

3 hours ago