Categories: Gossipslatest news

ബിഗ് ബോസ് ചരിത്രത്തിലെ കറുത്ത അധ്യായമോ? വോട്ടിങ് പോലുമില്ലാതെ ഗായത്രി സുരേഷ് പുറത്തേക്ക്; അമ്പരന്ന് പ്രേക്ഷകർ!


ബിഗ് ബോസ് മലയാളം സീസൺ 8-ൽ രണ്ടാം ദിവസം തന്നെ അവിശ്വസനീയമായ ട്വിസ്റ്റാണ് സംഭവിച്ചിരിക്കുന്നത്. ഷോ തുടങ്ങി വെറും 48 മണിക്കൂർ തികയും മുൻപ് തന്നെ പ്രമുഖ നടിയും മുൻ മിസ് കേരളയുമായ ഗായത്രി സുരേഷ് ബിഗ് ബോസ് വീടിന് പുറത്തായിരിക്കുന്നു. പ്രേക്ഷകരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിലല്ലാതെ, സഹമത്സരാർത്ഥികളുടെ മാത്രം തീരുമാനപ്രകാരം നടക്കുന്ന ‘സ്പോട്ട് എവിക്ഷൻ’ ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ്.


ബിഗ് ബോസ് വീടിനുള്ളിൽ ജനാധിപത്യം പരീക്ഷിക്കാനായി എത്തിയ ‘ഡെമോക്രസി ഗെയിം’ ആണ് എല്ലാറ്റിനും തുടക്കമിട്ടത്. ആഴ്ചയിൽ നല്ല ആഹാരം ലഭിക്കണമെങ്കിൽ വീട്ടിലുള്ളവരിൽ ഒരാളെ ഉടനടി പുറത്താക്കണമെന്ന കടുത്ത നിബന്ധന ബിഗ് ബോസ് മുന്നോട്ട് വെക്കുകയായിരുന്നു. തുടർന്ന് മത്സരാർത്ഥികൾക്കിടയിൽ നടന്ന ചർച്ചകൾക്കൊടുവിൽ ‘റിൻസി’ എന്ന മത്സരാർത്ഥിയെ പുറത്താക്കാൻ ആദ്യം തീരുമാനിച്ചെങ്കിലും, വൈകാരികമായ രംഗങ്ങൾക്കൊടുവിൽ അന്തിമ തീരുമാനം ഗായത്രി സുരേഷിലേക്ക് എത്തുകയായിരുന്നു.


ഗായത്രി സുരേഷിന്റെ ഈ അപ്രതീക്ഷിത പുറത്താകലിനോട് സോഷ്യൽ മീഡിയയിൽ കടുത്ത പ്രതികരണങ്ങളാണ് ഉയരുന്നത്. ഒരു മത്സരാർത്ഥിക്ക് സ്വന്തം കഴിവ് തെളിയിക്കാൻ പോലും സമയം നൽകാതെ, വോട്ടിങ് പോലുമില്ലാതെ ആദ്യ ആഴ്ചയിൽ തന്നെ പുറത്താക്കുന്നത് എന്ത് ന്യായമാണ് എന്നാണ് ഒരുകൂട്ടം പ്രേക്ഷകർ സോഷ്യൽ മീഡിയ പേജുകളിൽ ചോദിക്കുന്നത്. ഷോയിലെ മറ്റ് മത്സരാർത്ഥികളുടെ ഗ്രൂപ്പിസത്തിന്റെ ഇരയാണ് ഗായത്രിയെന്നും വിമർശനമുണ്ട്.വരും ആഴ്ചകളിൽ ഒരു വമ്പൻ തിരിച്ചുവരവിലൂടെ വൈൽഡ് കാർഡായി ഗായത്രി സുരേഷ് വീണ്ടും ബിഗ് ബോസ് ഹൗസിലേക്ക് എത്തുമോ എന്നാണ് ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

13 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

13 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

13 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

19 hours ago