പ്രണവ് മോഹൻലാൽ പുതിയ സിനിമ കമ്മിറ്റ് ചെയ്തതായി അമ്മ സുചിത്ര മോഹൻലാൽ സ്ഥിരീകരിച്ചു. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് സുചിത്ര മകന്റെ പുതിയ സിനിമാ തെരഞ്ഞെടുപ്പുകളെക്കുറിച്ചും യാത്രാ പദ്ധതികളെക്കുറിച്ചുമുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്. പ്രണവ് പുതിയൊരു സിനിമ ചെയ്യാൻ സമ്മതിച്ചിട്ടുണ്ടെങ്കിലും ചിത്രത്തിന്റെ പേരോ മറ്റ് വിശദാംശങ്ങളോ തനിക്ക് കൃത്യമായി അറിയില്ലെന്ന് സുചിത്ര വ്യക്തമാക്കി.
മകന്റെ പ്രൊഫഷണൽ തീരുമാനങ്ങളിൽ ഇപ്പോൾ താൻ അധികം ഇടപെടാറില്ലെന്നും പ്രണവ് തന്നെയാണ് കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കുന്നതെന്നും സുചിത്ര പറയുന്നു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഡീയസ് ഇറെ’ (Dies Irae) എന്ന ചിത്രത്തിൽ പ്രണവ് അഭിനയിക്കുന്ന കാര്യം പോലും താൻ വളരെ വൈകിയാണ് അറിഞ്ഞതെന്ന് സുചിത്ര വെളിപ്പെടുത്തി.
രാഹുലുമായി പ്രണവ് എങ്ങനെയാണ് കണക്റ്റ് ആയത് എന്ന് പോലും തനിക്ക് അറിയില്ലായിരുന്നുവെന്നും ഇപ്പോൾ സ്വന്തം കാര്യങ്ങൾ ഹാൻഡിൽ ചെയ്യാനുള്ള പ്രായവും പക്വതയും പ്രണവിന് ആയിട്ടുണ്ടെന്നും സുചിത്ര കൂട്ടിച്ചേർത്തു. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് മോഹൻലാൽ നിലവിൽ ചെന്നൈയിലാണുള്ളതെന്നും ഉടൻ തന്നെ ലണ്ടനിലേക്ക് തിരിക്കുമെന്നും സുചിത്ര അഭിമുഖത്തിൽ പങ്കുവെച്ചു. ലണ്ടനിൽ നടക്കുന്ന ഒരു മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കാനാണ് പ്രണവ് പോകുന്നത്. എപ്പോഴാണ് തിരിച്ചുവരികയെന്ന കാര്യത്തിൽ പ്രണവിന് പോലും കൃത്യമായ പ്ലാൻ ഉണ്ടാകാറില്ലെന്നും വൺവേ ടിക്കറ്റെടുത്താണ് അവൻ പോകാറുള്ളതെന്നും സുചിത്ര തമാശയോടെ വെളിപ്പെടുത്തി. മുൻകൂട്ടി നിശ്ചയിച്ച തീയതികൾ ഇല്ലാതെ യാത്ര ചെയ്യുന്നതാണ് പ്രണവിന്റെ ശൈലിയെന്നും രണ്ടു മാസത്തിലധികം താരം അവിടെ തുടർന്നേക്കാമെന്നും സുചിത്ര പുതിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
മലയാളികൾക്ക് പ്രത്യേകിച്ച് ഒരുകാലത്ത് ടെലിവിഷൻ സംഗീത പരിപാടികൾ…
മലയാളി ടെലിവിഷൻ പ്രേക്ഷകരുടെയും സോഷ്യൽ മീഡിയയുടെയും പ്രിയപ്പെട്ട…
മോഹന്‍ലാലുമായുള്ള വിവാഹത്തെക്കുറിച്ച് മനസു തുറന്ന് അദ്ദേഹത്തിന്റെ ഭാര്യ…
മലയാള സിനിമയിലെ ഹിറ്റ് ഫ്രാഞ്ചൈസിയാണ് 'ദൃശ്യം'. ഇപ്പോഴിതാ…
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വലിയ ഇടവേളയ്ക്ക്…
നീണ്ട ഇടവേളയ്ക്ക് ശേഷം നടന്‍ ദിലീപും മഞ്ജു…