Categories: latest news

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന ഈ സുന്ദരിയെ മനസ്സിലായോ?

ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ഒന്നടങ്കം തരംഗമാകുന്നു. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന പുതിയ ചിത്രത്തിൽ വേഷമിട്ട പാർവതി ദാസാണ് (പാർവതി അയ്യപ്പദാസ്) ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ശ്യാം മോഹൻ അവതരിപ്പിച്ച ഹരി എന്ന കഥാപാത്രത്തിന്റെ സഹോദരിയായ ‘സായൂജ്യ’ എന്ന ശ്രദ്ധേയമായ ഒരു വേഷമാണ് പാർവതി കൈകാര്യം ചെയ്തിരിക്കുന്നത്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊഡ്യൂസർ എന്ന നിലയിൽ അഭിനേതാക്കളെ കാണാൻ വന്ന ഫഹദ് ഫാസിലിനെ നേരിൽ കണ്ടതിന്റെ സന്തോഷവും വികാരനിർഭരമായ നിമിഷങ്ങളും പങ്കുവെച്ചുകൊണ്ട് ‘ഓവർവെൽമ്ഡ്’ എന്ന അടിക്കുറിപ്പോടെയാണ് പാർവതി ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.ജനപ്രിയ ടെലിവിഷൻ പരമ്പരയായ ‘ഉപ്പും മുളകും’ എന്ന ഷോയിലൂടെ പ്രേക്ഷകർക്ക് പരിചിതയായ പാർവതി ദാസ്, ‘സൂപ്പർ ശരണ്യ’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.

‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന സിനിമയിൽ നിവിൻ പോളിയും മമിത ബൈജുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിവിൻ പോളി മുപ്പതുകളുടെ അവസാനത്തിലുള്ള ‘ജസ്റ്റിൻ’ എന്ന കഥാപാത്രത്തെയും, മമിത ബൈജു ‘ആഷ്ലി’ എന്ന കോളേജ് വിദ്യാർത്ഥിനിയെയും അവതരിപ്പിക്കുന്നു.

സംഗീത് പ്രതാപ്, വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, ശ്രിന്ദ, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയുള്ള ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്.

അനില മൂര്‍ത്തി

Recent Posts

‘മോഹൻലാലിനെ വെച്ച് ഒരു ഫുൾ മാസ് പടം ചെയ്യണം’; വലിയ ആഗ്രഹം തുറന്നുപറഞ്ഞ് സംവിധായകൻ നെൽസൺ ദിലീപ്കുമാർ!

തമിഴിലെ പ്രശസ്ത സംവിധായകനായ നെൽസൺ ദിലീപ്കുമാർ സൂപ്പർസ്റ്റാർ…

4 hours ago

സ്വന്തമായി സോഫ്റ്റ്‌വെയർ കമ്പനിയുമായി കൊച്ചുമിടുക്കൻ!

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലർ'-ൽ മുത്തശ്ശന്റെ…

16 hours ago

സിനിമയില്‍ വരുമ്പോള്‍ ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്’; നിഖില വിമല്‍

പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ പേടിയാണെന്നും സേവ് ചെയ്യാനാണ്…

23 hours ago

എന്നെ ഒഴിവാക്കിയവരുണ്ട്; തുറന്ന് പറഞ്ഞ് മേഘ്‌ന

പുതിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് നടി മേഘ്‌ന…

23 hours ago