തിയേറ്ററുകളിൽ ആവേശം വിതറി മുന്നേറുന്ന വൈശാഖ്-പൃഥ്വിരാജ് ചിത്രം ‘ഖലീഫ’യിലെ മോഹൻലാലിന്റെ സ്പെഷ്യൽ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചിത്രത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കരുത്തുറ്റ കഥാപാത്രത്തിന്റെ കോൺസെപ്റ്റ് ഡിസൈൻ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പ്രശസ്ത കോൺസെപ്റ്റ് ആർട്ടിസ്റ്റും സ്പെഷ്യൽ ഇഫക്റ്റ്സ് വിദഗ്ധനുമായ സേതു ശിവാനന്ദനാണ് ഈ വേറിട്ട ലുക്കിന് പിന്നിൽ.
നരച്ച മുടിയും താടിയും, സ്റ്റൈലിഷ് കൂളിംഗ് ഗ്ലാസും, കഴുത്തിലെ വലിയ മാലയും ലോക്കറ്റുമായി മാസ്സ് ലുക്കിലാണ് മോഹൻലാൽ ചിത്രത്തിലുള്ളത്. റിലീസ് ദിനത്തിൽ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ഖലീഫ 2: ദി ലെഗസി’ പ്രഖ്യാപിച്ചതോടെ പ്രേക്ഷകരുടെ ആവേശം ഇരട്ടിച്ചിരിക്കുകയാണ്. ആദ്യഭാഗത്തിൽ അതിഥി വേഷത്തിലെത്തിയ മോഹൻലാലിന്റെ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചായിരിക്കും രണ്ടാം ഭാഗം ഒരുങ്ങുന്നത്.
ഒടിയൻ, ബറോസ് തുടങ്ങിയ വൻകിട ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള സേതു ശിവാനന്ദൻ ഒരുക്കിയ ഈ പുതിയ കോൺസെപ്റ്റ് ആർട്ട് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
'ബോഡിഗാർഡ്' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ…
മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട്…
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കൈപിടിച്ച് സന്തോഷത്തോടെ…
ഫഹദ് ഫാസിലിനൊപ്പം നിൽക്കുന്ന യുവനടിയുടെ ചിത്രം സോഷ്യൽ…
ജനപ്രിയ റിയാലിറ്റി ഷോ 'നായിക നായകൻ' വേദിയിലൂടെ…