മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിവിൻ പോളി ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്‘ (Bethlehem Kudumba Unit) തീയേറ്ററുകളിൽ വലിയ വിജയത്തിലേക്ക് കുതിക്കുന്നു. ഓണം റിലീസായി ആഗസ്റ്റ് 21-ന് എത്തിയ ഈ ചിത്രം പൂർണ്ണമായും ഒരു ഫീൽ-ഗുഡ് റൊമാന്റിക് കോമഡി എന്റർടൈനറാണ്. ചിത്രത്തിന്റെ ഈ ഗംഭീര വിജയത്തിന് പിന്നാലെ നിവിൻ പോളിക്കും ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും ഇൻസ്റ്റാഗ്രാമിലൂടെആശംസകൾ അറിയിച്ചിരിക്കുകയാണ് സംവിധായകനുമായ ദേവദത്ത് ഷാജി (Devadath Shaji). “അടിച്ചു അണ്ണാ അടുത്ത ബ്ലോക്ക്ബസ്റ്റർ” എന്ന ക്യാപ്ഷനോടെ നിവിൻ പോളിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ദേവദത്ത് തന്റെ സന്തോഷം പ്രകടിപ്പിച്ചത്.
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം മമിത ബൈജുവാണ് നായികയായി എത്തിയിരിക്കുന്നത്. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സംഗീത് പ്രതാപ്, വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ തുടങ്ങിയ വൻ താരനിര അണിനിരന്ന ഈ ചിത്രം നിവിൻ പോളിയുടെ തകർപ്പൻ കോമഡി ടൈമിംഗും മമിതയുടെ പ്രകടനവും കൊണ്ട് ഈ ഓണക്കാലത്ത് പ്രേക്ഷകർക്ക് തിയേറ്ററിൽ ആസ്വദിക്കാനുള്ള ഒരു മികച്ച ഫാമിലി എന്റർടൈനർ തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്.
ജനപ്രിയ റിയാലിറ്റി ഷോ 'നായിക നായകൻ' വേദിയിലൂടെ…
മലയാള സിനിമയിലെ ശ്രദ്ധേയനായ കുട്ടിത്താരം അർച്ചിത് അഭിലാഷ്…
'അങ്കമാലി ഡയറീസി'ലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നായികയാണ്…
2014ല്‍ പ്രോ കബഡി ലീഗിന്റെ ആദ്യ സീസണിന്…
2006ല്‍ പുറത്തിറങ്ങിയ വാരണം ആയിരം എന്ന സിനിമയില്‍…
'ഉന്മാദം' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി…