Categories: Gossips

പൂത്തുലഞ്ഞ് സനൂജ സോമനാഥ്; സോഷ്യൽ മീഡിയയിൽ വൈറലായി ‘ഫ്ലവർ തീം’ ഫോട്ടോഷൂട്ട്!

ഡിജിറ്റൽ ലോകത്ത് ശ്രദ്ധിക്കപ്പെടാൻ എപ്പോഴും വ്യത്യസ്തമായ പരീക്ഷണങ്ങൾ അത്യാവശ്യമാണ്. അത്തരത്തിൽ അല്പം വെറൈറ്റി പിടിച്ച ഒരു പുത്തൻ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാം താരവും ജനപ്രിയ ആർട്ടിസ്റ്റുമായ സനൂജ സോമനാഥ്. യഥാർത്ഥ പൂക്കൾ കോർത്തിണക്കി തയ്യാറാക്കിയ അതീവ മനോഹരമായ വസ്ത്രമണിഞ്ഞാണ് താരം ഇത്തവണ ക്യാമറയ്ക്ക് മുന്നിലെത്തിയത്.

അനിരുദ്ധ് രവിചന്ദറിന്റെ ‘താളം’ എന്ന തരംഗ ഗാനത്തിന്റെ അകമ്പടിയോടെയാണ് ഈ പുതിയ ലുക്ക് പങ്കുവെച്ചിരിക്കുന്നത്.ആംഗിളുകളിലെ വ്യത്യാസം കൊണ്ടും, കളർ കോമ്പിനേഷൻ കൊണ്ടും ഏറെ ആകർഷകമായ ഈ വേറിട്ട ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.

ബോഡി ഷെയ്മിംഗിന് എതിരെയുള്ള ശക്തമായ നിലപാടുകളിലൂടെയും സനൂജ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. താരത്തിന്റെ ഈ വ്യത്യസ്തവും ധീരവുമായ പരീക്ഷണത്തെ പ്രശംസിച്ച് നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് സോഷ്യൽ മീഡിയയിൽ കമന്റുകളുമായി എത്തുന്നത്.

അനില മൂര്‍ത്തി

Recent Posts

നീ അഗ്ലിയും ആവറേജുമാണ് എന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് അനുപമ

തനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും മികച്ച പ്രശംസയെക്കുറിച്ച്…

4 hours ago

എന്തിനാ ഇങ്ങനെ ഭ്രാന്ത് കാണിക്കുന്നത്? രഘുവരനെക്കുറിച്ച് ഉര്‍വശി

വേറിട്ട അഭിനയ ശൈലിയുമായി ആസ്വാദക മനസില്‍ ഒരിക്കലും…

4 hours ago

എന്നിലാര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല; തുറന്ന് പറഞ്ഞ് നീരജ് മാധവ്

ബോയ് നെക്സ്റ്റ് ഡോര്‍ ഇമേജുള്ള നീരജ് മാധവിന്റെ…

4 hours ago

സന്യാസി എന്റെ മുതുകത്ത് അടിച്ചു; ഷൂട്ടിനിടയിലെ രസകരമായ അനുഭവം പറഞ്ഞ് വിനയ് ഫോര്‍ട്ട്

നിവിന്‍ പോളി നായകനായെത്തുന്ന 'ബെത്ലഹേം കുടുംബ യൂണിറ്റി'ല്‍…

4 hours ago