തന്റെ പ്രണയ തകര്‍ച്ചയെക്കുറിച്ചും മുന്‍ കാമുകനെക്കുറിച്ചുമുള്ള നടി അനുപമ പരമേശ്വരന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിയൊരുക്കിയത്. നാര്‍സിസിസ്റ്റിക് അബ്യൂസിനെക്കുറിച്ചും ടോക്സിക് ബന്ധങ്ങളെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ക്കാണ് അനുപമയുടെ തുറഞ്ഞു പറച്ചില്‍ കാരണമായി മാറിയത്. തന്റെ മുന്‍ കാമുകന്റെ പേരെടുത്ത് പറയാതെയായിരുന്നു അനുപമയുടെ പ്രതികരണം.
എന്നാല്‍, അനുപമ പരാമര്‍ശിച്ച മുന്‍ കാമുകന്‍ നടന്‍ ധ്രുവ് വിക്രം ആണെന്ന അനുമാനത്തിലാണ് സോഷ്യല്‍ മീഡിയ. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് പിരിഞ്ഞതായും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇതേക്കുറിച്ച് ഇതുവരേയും പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് അനുപമയുടെ തുറന്നു പറച്ചില്‍ ചര്‍ച്ചയാകുന്നത്.
വിവാദങ്ങള്‍ക്കിടെ അനുപമയുടെ പഴയൊരു അഭിമുഖവും ചര്‍ച്ചയാവുകയാണ്. 2025 ഒക്ടബോറില്‍ പുറത്ത് വന്ന അഭിമുഖമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ധ്രുവ് വിക്രമും അനുപമയും പ്രധാന വേഷങ്ങളിലെത്തിയ ബൈസണ്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. അഭിമുഖത്തില്‍ ധ്രുവിനെക്കുറിച്ച് അനുപമ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ മറ്റൊരു അര്‍ത്ഥത്തിലാണ് വിലയിരുത്തപ്പെടുന്നത്.
ബൈസന്റെ സെറ്റില്‍ സംവിധായകന്‍ മാരി സെല്‍വരാജിന്റെ പ്രിയപ്പെട്ടയാള്‍ ധ്രുവ് ആയിരുന്നുവെന്നാണ് അഭിമുഖത്തില്‍ അനുപമ പറയുന്നത്. താന്‍ ഉള്‍പ്പടെയുള്ള, ചിത്രങ്ങളിലെ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ തെരഞ്ഞെടുത്തത് പോലും ധ്രുവ് ആയിരുന്നുവെന്നാണ് അനുപമ പറയുന്നത്. അനുപമയുടെ വാക്കുകള്‍ കേട്ട് അവതാരകന്‍ ഞെട്ടുമ്പോള്‍ ധ്രുവ് അനുപമയെ നോക്കി സംസാരം നിര്‍ത്താന്‍ പറയുന്നുണ്ട്.
”പ്രൊമോഷന് വേണ്ടിയുള്ളതാണ്. ഞങ്ങള്‍ ഒരുപാട് ചിത്രങ്ങളെടുത്തിരുന്നു. അതില്‍ എനിക്ക് ഒരു വോയ്സുമില്ല, മറ്റാര്‍ക്കുമില്ല. ഞങ്ങള്‍ ഒന്നും പറയില്ല. ഒരു അഭിപ്രായവുമില്ല. അവനാണ് എല്ലാം തെരഞ്ഞെടുക്കുന്നത്. ഏത് ചിത്രത്തിലാണ് എന്നെ കാണാന്‍ ഭംഗിയെന്ന് തെരഞ്ഞെടുത്ത് പോസ്റ്റ് ചെയ്യാന്‍ പറയുന്നത് അവനായിരുന്നു. മിക്ക ചിത്രങ്ങളിലും എന്നേയും രജിഷയേയും കാണാന്‍ ഭംഗിയില്ലായിരുന്നു” എന്നാണ് അനുപമ പറഞ്ഞത്.
ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുപമ മുന്‍ കാമുകനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. രണ്ട് വര്‍ഷക്കാലം താന്‍ നാര്‍സിസിസ്റ്റിക് അബ്യൂസ് നേരിട്ടിവുവെന്നാണ് താരം പറഞ്ഞത്. വിക്രം ചിത്രത്തിലെ കഥാപാത്രത്തെ പോലെയായിരുന്നു കാമുകന്‍. ഇന്ന് റെമോ ആണെങ്കില്‍, നാളെ അന്യന്‍, അടുത്ത ദിവസം അമ്പിയാകുമെന്നും അനുപമ പറഞ്ഞു. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും അനുപമ വെളിപ്പെടുത്തിയിരുന്നു.
വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക് തുടക്കം കുറിച്ച ചിത്രമാണ്…
തനിക്ക് ഭാരിച്ച തുക ചികിത്സക്കായി വേണ്ടി വരുന്നതിന്…
നടി അനുപമ പരമേശ്വരന്‍ നാര്‍സിസ്റ്റിക് അബ്യൂസിനെക്കുറിച്ച് തുറന്നുപറഞ്ഞതിന്…
‘വാഴ’യിലെ മായയായി പ്രേക്ഷകർക്ക് പരിചിതയായ മീനാക്ഷി ഉണ്ണികൃഷ്ണന്റെ…
പൂജ മോഹൻരാജിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലെ ചിത്രങ്ങളാണ് ഇപ്പോഴത്തെ…