Categories: latest news

ഭർത്താവിന്റെ ഓർമകൾക്കൊപ്പം മകന്റെ സന്തോഷങ്ങൾ; കടൽത്തീരത്ത് റായനൊപ്പമുള്ള മേഘ്ന രാജിന്റെ ചിത്രങ്ങൾ

നഷ്ടപ്പെട്ട പ്രണയത്തിന്റെ ഓർമകൾ ഹൃദയത്തിൽ സൂക്ഷിച്ച് മകന്റെ സന്തോഷങ്ങളിൽ ജീവിതം കണ്ടെത്തുകയാണ് നടി മേഘ്ന രാജ്. മകൻ റായൻ രാജ് സർജയ്ക്കൊപ്പമുള്ള മേഘ്നയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കടൽത്തീരത്ത് മകനെ ചേർത്തുപിടിച്ച് സെൽഫിയെടുക്കുന്ന മേഘ്നയുടെ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

2018-ലാണ് മേഘ്നയും കന്നഡ നടൻ ചിരഞ്ജീവി സർജയും വിവാഹിതരായത്. പത്ത് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. എന്നാൽ അധികം വൈകാതെ തന്നെ ജീവിതം വലിയൊരു പരീക്ഷണത്തിലൂടെ കടന്നുപോയി. 2020 ജൂൺ 7ന് ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി സർജ അന്തരിച്ചു. അന്ന് മേഘ്ന അഞ്ച് മാസം ഗർഭിണിയായിരുന്നു.

ഭർത്താവിന്റെ വേർപാടിന് പിന്നാലെ, 2020 ഒക്ടോബർ 22നാണ് മേഘ്ന ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. റായൻ രാജ് സർജ എന്നായിരുന്നു മകന് നൽകിയ പേര്.ഇന്ന് മേഘ്നയുടെ ജീവിതത്തിൽ റായൻ വളരുന്നതിന്റെ ഓരോ സന്തോഷവും ഒരു പുതിയ അധ്യായമാണ്. ഒരിക്കൽ ഭർത്താവിനൊപ്പം സ്വപ്നം കണ്ട കുടുംബജീവിതം പാതിവഴിയിൽ അവസാനിച്ചെങ്കിലും, ആ പ്രണയത്തിന്റെ ഓർമകളെ ഹൃദയത്തിൽ സൂക്ഷിച്ച് അവരുടെ മകനെ ചേർത്തുപിടിച്ചാണ് മേഘ്ന മുന്നോട്ട് പോകുന്നത്.

ചിരഞ്ജീവിയെ നഷ്ടപ്പെടുമ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞാണ് ഇന്ന് മേഘ്നയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന്.

അനില മൂര്‍ത്തി

Recent Posts

‘മോഹൻലാലിനെ വെച്ച് ഒരു ഫുൾ മാസ് പടം ചെയ്യണം’; വലിയ ആഗ്രഹം തുറന്നുപറഞ്ഞ് സംവിധായകൻ നെൽസൺ ദിലീപ്കുമാർ!

തമിഴിലെ പ്രശസ്ത സംവിധായകനായ നെൽസൺ ദിലീപ്കുമാർ സൂപ്പർസ്റ്റാർ…

5 hours ago

സ്വന്തമായി സോഫ്റ്റ്‌വെയർ കമ്പനിയുമായി കൊച്ചുമിടുക്കൻ!

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലർ'-ൽ മുത്തശ്ശന്റെ…

17 hours ago

സിനിമയില്‍ വരുമ്പോള്‍ ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്’; നിഖില വിമല്‍

പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ പേടിയാണെന്നും സേവ് ചെയ്യാനാണ്…

24 hours ago

എന്നെ ഒഴിവാക്കിയവരുണ്ട്; തുറന്ന് പറഞ്ഞ് മേഘ്‌ന

പുതിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് നടി മേഘ്‌ന…

24 hours ago