Categories: latest news

എനിക്ക് ആരോടും ഒരു സഹായം ചോദിക്കാന്‍ അറിയില്ലായിരുന്നു; തുറന്ന് പറഞ്ഞ് മഡോണ

തന്റെ ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിട്ടുള്ള നടിയാണ് മഡോണ സെബാസ്റ്റ്യന്‍. തന്റെ കുട്ടിക്കാലത്തെ ചില കാര്യങ്ങളൊക്കെ തുറന്നുപറഞ്ഞതിന്റെ പേരില്‍ ട്രോളുകളും നടിക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നെ ശരിക്കും അച്ഛന്‍ ട്രെയ്ന്‍ ചെയ്യുകയായിരുന്നു. രണ്ട് വയസായപ്പോള്‍ മറ്റൊരു റൂമില്‍ കിടത്തി. ഒരു ദിവസത്തെ എല്ലാ കാര്യങ്ങള്‍ക്കും ടൈം ടേബിള്‍ ഉണ്ടായിരുന്നു.

പക്ഷേ അതേസമയം അച്ഛന്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തുമായിരുന്നുവെന്നാണ് മഡോണ തന്റെ ഒരഭിമുഖത്തില്‍ മുന്‍പ് പറഞ്ഞത്. എന്നാല്‍ ഇത്തരം ചില കാര്യങ്ങള്‍ക്ക് ഒരു മറുവശം കൂടിയുണ്ടെന്ന് പറയുകയാണ് മഡോണ. ഐ ആം വിത്ത് ധന്യ വര്‍മ്മ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു നടി. ‘കുട്ടിക്കാലത്തെ ആ ഒരു സ്‌പെയ്‌സ് പൂര്‍ണമായും ആസ്വ?ദിക്കാന്‍ പറ്റാതെ പോയ ഒരു കുഞ്ഞായി പോയല്ലോ.

രണ്ട് വയസില്‍ ഈ കുഞ്ഞിനെ എങ്ങനെ മാറ്റി കിടത്താന്‍ തോന്നി ?. അത് തനിക്കൊട്ടും ഓക്കെയായി തോന്നിയില്ല’ എന്ന് അവതാരക പറഞ്ഞതിന് മറുപടി പറയുകയായിരുന്നു മഡോണ. ‘അതിന്റെ ആ ഒരു വശം നിങ്ങള്‍ തിരിച്ചറിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ഇത് ആരും കേള്‍ക്കുന്നില്ലല്ലോ. അതിന്റെ മറ്റൊരു വശം നിങ്ങള്‍ കണ്ടതില്‍ എനിക്ക് സന്തോഷമുണ്ട്. അതൊട്ടും എളുപ്പമല്ല.

കുറേ നാളുകള്‍ എനിക്ക് ആരോടും ഒരു സഹായം ചോദിക്കാന്‍ അറിയില്ലായിരുന്നു. അതൊരു നല്ല കാര്യമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ?. അല്ല, അതൊരിക്കലും നല്ല കാര്യമല്ല. ചില സമയങ്ങളില്‍ ഞാന്‍ ആ?ഗ്രഹിക്കാറുണ്ട്, മറ്റുള്ളവരോട് ഞാന്‍ കാണിക്കുന്ന കരുണയുടെ ഒരഞ്ച് ശതമാനം ഞാന്‍ എന്നോട് കാണിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. എന്റെ കുട്ടിക്കാലം എന്നെ ഒരു ഹൈപ്പര്‍ ഇന്‍ഡിപെന്‍ഡന്റ് ആക്കി.

രാവിലെ ആറര മുതല്‍ രാത്രി ഒന്‍പതര വരെയുള്ള ടൈം ടേബിള്‍ ആര്‍ക്കാണ് ഓക്കെയാവുക. വീട്ടില്‍ ഇം?ഗ്ലീഷ് സംസാരിക്കുക, ഉറക്കെ സംസാരിക്കരുത്. ഇതിനൊക്കെയൊരു മറ്റൊരു വശം കൂടിയുണ്ട്. എന്റെ അച്ഛന്‍ വളരെ പുരോ?ഗമനപരമായി ചിന്തിക്കുന്ന ഒരു മനുഷ്യനായിരുന്നു. നമ്മുടെ വീടിന് അടുത്തുകൂടി ഏതെങ്കിലും ഒരു പയ്യന്‍ ചുറ്റിക്കറങ്ങി നടക്കുന്നത് കണ്ടാല്‍, നിനക്ക് അവനെ ഇഷ്ടമാണോ ? എന്ന് അച്ഛന്‍ ചോ?ദിക്കും.

ഇത് പറയുന്ന ഒരാള്‍ക്ക് മറ്റൊരു വശം കൂടിയുണ്ട്. അദ്ദേഹം അദ്ദേഹത്തിന്റേതായ രീതിയില്‍ എന്നെ ട്രെയ്ന്‍ ചെയ്തു. വലുതായി കഴിഞ്ഞിട്ടാണ് നമ്മള്‍ അതില്‍ നിന്ന് മാറുന്നത്. 23 -ാം വയസിലാണ് ഇത്തരം കാര്യങ്ങളുടെയൊക്കെ പ്രശ്‌നങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത്’. – മഡോണ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

7 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

7 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

8 hours ago

വിസ്മയ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു

തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത…

8 hours ago

താന്‍ കരഞ്ഞു പോയ അനുഭവത്തെക്കുറിച്ച് അദിഥി റാവു

മലയാളത്തിലൂടെയാണ് അദിതി റാവു ഹൈദരി കരിയര്‍ ആരംഭിക്കുന്നത്.…

8 hours ago