Categories: latest news

അയാളിൽ നിന്നും ദുരനുഭവം ഉണ്ടായി; തുറന്ന് പറഞ്ഞ് കാജല്‍

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിമാരിലൊരാളാണ് കാജല്‍ അ?ഗര്‍വാള്‍. ഇപ്പോഴിതാ ഒരു ആരാധകനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ചിരിക്കുകയാണ് കാജല്‍. അടുത്തിടെ ഒരു സഹ സംവിധായകന്‍ തന്റെ അനുവാദമില്ലാതെ കാരവാനിലേക്ക് കടന്നുവന്നുവെന്നും എന്നിട്ട് അയാള്‍ ഷര്‍ട്ട് ഊരി മാറ്റി തന്നെ ടാറ്റൂ കാണിച്ചുവെന്നുമാണ് കാജല്‍ തുറന്നു പറഞ്ഞത്.

എബിപി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കാജല്‍ ഇക്കാര്യം പറഞ്ഞത്. ‘കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ്. ഒരു സിനിമയുടെ ഷൂട്ടിങ് പാക്കപ്പ് ചെയ്ത ശേഷം, ഞാന്‍ കാരവാനില്‍ വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ആ സിനിമയിലെ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നയാള്‍ അനുവാദമില്ലാതെ എന്റെ കാരവാനിലേക്ക് കടന്നുവന്നത്.

അയാള്‍ ഉടന്‍ തന്നെ തന്റെ ഷര്‍ട്ട് ഊരി മാറ്റി, തന്റെ നെഞ്ചില്‍ പതിപ്പിച്ചിരുന്ന എന്റെ പേരുള്ള ടാറ്റൂ എന്നെ കാണിച്ചു. ആ സംഭവം എന്നെ വല്ലാതെ ഞെട്ടിച്ചു; എന്റെ കയ്യും കാലുമൊക്കെ വിറക്കാന്‍ തുടങ്ങി. അയാള്‍ തന്റെ ശരീരത്തില്‍ എന്റെ പേര് ടാറ്റൂ ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ടായിരുന്നു.

എന്നാല്‍, ഒരു സ്ത്രീ തനിച്ചിരിക്കുമ്പോള്‍ അനുവാദമില്ലാതെ അകത്തേക്ക് കടന്നുവന്നത് തീര്‍ത്തും അനുചിതമായ കാര്യമാണ്. എത്ര വലിയ ആരാധകനായാലും ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ക്രിമിനല്‍ നടപടികളിലേക്ക് നയിച്ചേക്കാമെന്ന് ഞാന്‍ അയാള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും തുടര്‍ന്ന് അയാളെ തിരിച്ചയക്കുകയും ചെയ്തു’.- കാജല്‍ പറഞ്ഞു.

അനുവാദമില്ലാതെ തന്റെ സ്വകാര്യ ഇടത്തേക്ക് കടന്നുവന്നത് സ്വകാര്യത ലംഘിക്കുന്ന നടപടിയായി തോന്നിയെന്നും കാജല്‍ കൂട്ടിച്ചേര്‍ത്തു. ‘രാമായണ’ ആണ് കാജലിന്റേതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം. മണ്ഡോദരിയുടെ വേഷത്തിലാണ് ‘രാമായണ’യില്‍ കാജല്‍ എത്തുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

7 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

7 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

7 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

20 hours ago