Pearle Maaney
ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചുള്ള വിവാദ പ്രതികരണത്തില്‍ വിശദീകരണവുമായി പേളി മാണി. ആരേയും വേദനിപ്പിക്കുക തന്റെ ഉദ്ദേശമായിരുന്നില്ലെന്നും മാപ്പ് പറയുന്നതായും പേളി പറയുന്നു. എല്ലാ പാര്‍ട്ടിയിലും തനിക്ക് സുഹൃത്തുക്കളുണ്ടെന്നും എല്ലാ പാര്‍ട്ടിയും വേണ്ടപ്പെട്ടവരാണെന്നും പേളി പറയുന്നു. യൂട്യൂബ ചാനലില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു പേളിയുടെ വിശദീകരണം.
തന്റെ പോസ്റ്റ് വായിച്ച ശേഷമാണ് പേളി വിവാദങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. പേളിയുടെ പ്രതികരണത്തിലെ പ്രസ്തകമായ ഭാഗങ്ങളിലേക്ക്:
ആ പോസ്റ്റ് ഇട്ടതേ എനിക്ക് ഓര്‍മയുള്ളൂ. ഇട്ട് കുറച്ച് നേരത്തേക്ക് എല്ലാം ഓക്കെയായിരുന്നു. പത്ത് മണിയ്ക്കാണ് പോസ്റ്റ് ചെയ്യുന്നത്. എന്തിട്ടാലും നല്ല വശവും ചീത്ത വശവും കാണുന്നവരുണ്ടാകും. ഭൂരീപക്ഷം പേരും കണ്ടത് നല്ല വശമാണ്. കുറച്ച് സമയം കഴിഞ്ഞതും ഞാന്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത വ്യാഖ്യാനങ്ങള്‍ വരാന്‍ തുടങ്ങി. ഞാന്‍ അങ്ങനൊന്നും എഴുതിയില്ലല്ലോ, ഇതല്ലല്ലോ ഞാന്‍ ഉദ്ദേശിച്ചത് എന്ന് ചിന്തിച്ചു. വീട്ടില്‍ പോകൂവെന്ന് പറയുന്നത് പോലും സുരക്ഷിതരായിരിക്കണേ എന്ന് പറയുന്നതിന്റെ കൂടെയാണ്. ഇത് നിര്‍ത്തി വീട്ടില്‍ പോകണം എന്നല്ല പറയുന്നത്. അത് പറയാന്‍ ഞാന്‍ ആരുമല്ല. ഞാന്‍ പറയേണ്ട ഒരാവശ്യവും എനിക്കില്ല.
എല്ലാവരും അടി വാങ്ങുന്നതും ചോരയുമൊക്കെ കണ്ടതിന്റെ ഭയത്തില്‍ നിന്നുമാണ് ഞാന്‍ ആ പോസ്റ്റിടുന്നത്. പിന്നെയാണ് മനസിലായത് ഡിഎമ്മില്‍ ഒരു പോസ്റ്റ് മാത്രം കുറേപ്പേര്‍ അയച്ചിട്ടുണ്ടെന്ന്. ഈ പോസ്റ്റിനെക്കുറിച്ച് വലിയ വ്യഖ്യാനം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ്. ആ പോസ്റ്റ് കണ്ട് എനിക്ക് വല്ലാതെ വിഷമമായി. ഞാന്‍ എഴുതാത്ത കാര്യം എങ്ങനെയാണ് ഇത്രയും മോശമായ രീതിയില്‍ പറയാനാകുന്നത്? അതിലെ ഒരു വരിയാണ് എന്നെ വല്ലാതെ വേദനിപ്പിച്ചത്. ഇത് ഞാന്‍ ആരേയും വേദനിപ്പിക്കാന്‍ പറയുന്നതല്ല.
എന്നെ വേദനിപ്പിച്ച കാര്യം സ്വാതന്ത്ര്യ സമരസേനാനികളുടെ കല്ലറയില്‍ ഞാന്‍ തുപ്പുന്നത് പോലെയാണ് എന്ന് പറഞ്ഞതാണ്. എനിക്കത് ഭയങ്കര വേദനയായി. ഞാന്‍ ആത്മാര്‍ത്ഥമായും മനസില്‍ തട്ടിയെഴുതിയതിനെ ഇത്രയും നെഗറ്റീവായി വ്യാഖ്യാനിച്ചത് ഭയങ്കര വിഷമമായി. പ്രതികരിക്കണ്ട, വിട്ടു കളയാം എന്ന് വിചാരിച്ചു. പക്ഷെ ആ സാധനം തന്നെ എന്റെ കമന്റ്സില്‍ വന്നതോടെ എനിക്ക് ഹര്‍ട്ട് ആയി. രാത്രി 11 മണി ആയതോടെ എനിക്ക് പറ്റുന്നില്ല. ദേഷ്യം വന്നു. ഞാനും മനുഷ്യനാണ്. വിശദീകരണം എഴുതി. ആ സ്റ്റോറിയാണ് പിന്നീട് നിങ്ങളുടെ മുന്നില്‍ വന്നത്. ഞാനത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
കാരണം അതില്‍ ഞാന്‍ എഴുതിയ ഒരു കാര്യം വലിയ തെറ്റായിരുന്നു. നിമിഷങ്ങള്‍ക്ക് ശേഷം ഞാനത് ഡിലീറ്റ് ചെയ്തു. അത് തെറ്റാണെന്ന് എനിക്കറിയാം. സ്‌ക്രീന്‍ ഷോട്ട് പോകുമെന്നും എനിക്കറിയാമായിരുന്നു. പക്ഷെ എനിക്ക് തന്നെ അതിനോട് യോജിപ്പില്ല. അതിനാല്‍ ഡിലീറ്റ് ചെയ്തിരുന്നു. അതില്‍ ഞാന്‍ ആ പോസ്റ്റിട്ടയാളെ പരാജയപ്പെട്ട സംവിധായകന്‍ എന്ന് വിളിച്ചിരുന്നു. അത് വളരെ വലിയ തെറ്റാണ്. നമ്മള്‍ ആരേയും അങ്ങനെ വിളിക്കാന്‍ പാടില്ല. നമ്മളാരും അല്ല. അങ്ങനെ അല്ല എന്റെ മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയത്. അദ്ദേഹത്തോട് ഈ അവസരത്തില്‍ ഞാന്‍ മാപ്പ് ചോദിക്കുകയാണ്. നിങ്ങളെ അങ്ങനെ വിളിക്കാന്‍ പാടില്ലായിരുന്നു. അയാം സോറി എന്നും താരം പറഞ്ഞു.
വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുക്കുകയും റീലുകള്‍ ചെയ്യുകയും ചെയ്ത…
കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബയുടെ…
മലയാള സിനിമയില്‍ അഭിനേത്രിയായും പിന്നണി ഗായികയായും തന്റേതായ…
മലയാള സിനിമയിലും ടെലിവിഷന്‍ അവതരണരംഗത്തും തന്റേതായ വ്യക്തിമുദ്ര…