Categories: latest news

യൂട്യൂബ് സില്‍വര്‍ പ്ലേ ബട്ടണ്‍ ഏറ്റുവാങ്ങി രേണു സുധി

കാന്‍സര്‍ ചികിത്സയുടെ കഠിനമായ നാളുകളിലൂടെ കടന്നുപോകുമ്പോഴും സന്തോഷം പങ്കുവെച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും നടിയുമായ രേണു സുധി. യൂട്യൂബില്‍ ഒരു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് പിന്നിട്ടതിന് പിന്നാലെ താരത്തിന് യൂട്യൂബിന്റെ സില്‍വര്‍ പ്ലേ ബട്ടണ്‍ ലഭിച്ചു. പുതിയ വീഡിയോയിലൂടെയാണ് ഈ സന്തോഷവാര്‍ത്ത രേണു ആരാധകരുമായി പങ്കുവെച്ചത്.

സില്‍വര്‍ പ്ലേ ബട്ടണ്‍ ലഭിച്ചതിന് പിന്നാലെ യൂട്യൂബിന്റെ ലോഗോ പതിച്ച പ്രത്യേക കേക്ക് വാങ്ങിയാണ് രേണുവിന്റെ സഹോദരി ആഘോഷമൊരുക്കിയത്. കുടുംബാംഗങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ചാണ് രേണു ഈ നേട്ടം ആഘോഷിച്ചത്. തനിക്ക് ഈ അംഗീകാരം ലഭിക്കാന്‍ കാരണമായ എല്ലാ സബ്‌സ്‌ക്രൈബേഴ്‌സിനോടും രേണു നന്ദി പറഞ്ഞു.

പ്ലേ ബട്ടണ്‍ ഇത്ര പെട്ടെന്ന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും, ഇതുവരെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാത്തവര്‍ പിന്തുണ നല്‍കണമെന്നും അത് ഇപ്പോഴത്തെ സാഹചര്യത്തില്‍ തനിക്ക് വലിയ സഹായമാകുമെന്നും രേണു അഭ്യര്‍ത്ഥിച്ചു.

രണ്ടാമത്തെ കീമോതെറാപ്പിയും പൂര്‍ത്തിയായതായി വീഡിയോയില്‍ രേണു അറിയിച്ചു. ചികിത്സയുടെ ഭാഗമായി കൈയില്‍ ഘടിപ്പിച്ചിരിക്കുന്ന പിക് ലൈന്‍ കാണിച്ചുകൊണ്ടാണ് താരം സംസാരിച്ചത്. അടുത്തിടെ തന്റെ കാന്‍സര്‍ ചികിത്സയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വ്യാജപ്രചാരണങ്ങള്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഇത്.

ജോയൽ മാത്യൂസ്

Recent Posts

കടയില്‍ നിന്ന് വാങ്ങുന്ന പാല്‍ മകന് നല്‍കാറില്ല; കാജല്‍

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് കാജല്‍…

31 minutes ago

എന്റേതായ ഇടത്തില്‍ ഒതുങ്ങിക്കൂടാന്‍ ആണിഷ്ടം

ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്ന…

34 minutes ago

ലവകുശയുടെ രണ്ടാം ഭാഗത്തിന് സാധ്യത

സഹനടനില്‍ നിന്നും നായകനിലേക്കും വില്ലനിലേക്കുമെല്ലാം ചുവടുമാറ്റുകയും കയ്യടി…

37 minutes ago

ധനുഷ് രാഷ്ട്രീയത്തിലേക്ക്?

തമിഴ് സിനിമയും രാഷ്ട്രീയവും തമ്മില്‍ ആഴത്തിലുള്ള ബന്ധമാണുള്ളത്.…

41 minutes ago

പ്രകൃതിയുടെ മടിത്തട്ടിൽ; സുപർണ സജീഷിന്റെ പുതിയ ഫോട്ടോഷൂട്ട്

മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സുപർണ സജീഷിന്റെ…

6 hours ago

ഓണത്തിന് ക്ലാസിക് ലുക്ക് വേണോ?

ഓണക്കാലം അടുത്തെത്തുമ്പോൾ സാരി ഫാഷനും സോഷ്യൽ മീഡിയയിൽ…

6 hours ago