Categories: latest news

എന്റേതായ ഇടത്തില്‍ ഒതുങ്ങിക്കൂടാന്‍ ആണിഷ്ടം

ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിമാരിലൊരാളാണ് ലിജോമോള്‍ ജോസ്. ‘ഉന്മാദം’ ആണ് ലിജോമോളുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കിരണ്‍ ദാസാണ്. വ്യത്യസ്തമായൊരു പൊലീസ് കഥയാണ് ചിത്രം പറയുന്നത്. ഇപ്പോഴിതാ തന്റേതായൊരു ഇടത്തില്‍ ഒതുങ്ങിക്കൂടാനാണ് തനിക്ക് താല്പര്യമെന്നും ലൗഡ് ആയി ജീവിക്കാന്‍ ആ?ഗ്രഹമില്ലെന്നും ലിജോമോള്‍ പറയുന്നു.

‘ഉന്മാദ’ത്തിന്റെ പ്രൊമോഷന്റെ ഭാ?ഗമായി നല്‍കിയ അഭിമുഖത്തിലാണ് ലിജോമോള്‍ ഇക്കാര്യം പറഞ്ഞത്. ‘സ്വകാര്യ ജീവിതവും സ്വന്തമായ ഇടവും ആഗ്രഹിക്കുന്നൊരാളാണ് ഞാന്‍. അധികമൊന്നും സംസാരിക്കാനിഷ്ടപ്പെടാത്ത, എന്റേതായൊരു ഇടത്തില്‍ ഒതുങ്ങിക്കൂടാന്‍ താല്പര്യപ്പെടുന്നയാള്‍, ലൗഡ് ആയി ജീവിക്കാന്‍ ആഗ്രഹമേയില്ല.

എന്റെ സുഹൃത്തുക്കള്‍ക്കും അതൊക്കെത്തന്നെയേ എന്നെപ്പറ്റി പറയാനുണ്ടാവൂ എന്നാണ് വിശ്വാസം. ഞാന്‍ കുറച്ച് സീരിയസായ, ജാടയുള്ളയാളാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചേക്കാമെന്നു തോന്നുന്നു. ആളുകളുടെയടുത്ത് സ്വതന്ത്രമായി, സ്വസ്ഥമായി സംസാരിച്ചു വരാന്‍ കുറച്ചു സമയമെടുക്കും.

പുതിയതായി പരിചയപ്പെട്ട് സംസാരിച്ചു വരുന്ന ഒരാള്‍ക്ക് ഞാനത്ര ഇടപഴകാന്‍ പറ്റുന്നയാളായി തോന്നണമെന്നില്ല. ഒരു കണക്കിന് അതൊരു തെറ്റിദ്ധാരണയാണെന്നും പറയാനാവില്ല’.- ലിജോമാള്‍ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

7 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

7 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

7 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

20 hours ago