Categories: latest news

കടയില്‍ നിന്ന് വാങ്ങുന്ന പാല്‍ മകന് നല്‍കാറില്ല; കാജല്‍

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് കാജല്‍ അ?ഗര്‍വാള്‍. ഇപ്പോഴിതാ തന്റെ മകന്‍ നീലിന് കടകളില്‍ നിന്ന് വാങ്ങുന്ന പാക്കറ്റ് പാല്‍ താന്‍ കൊടുക്കാറില്ലെന്ന് പറയുകയാണ് കാജല്‍. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ആണ് കാജല്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. മകന് ഒരു വയസ് തികഞ്ഞതിന് ശേഷമാണ് പാക്കറ്റ് പാലോ കടകളില്‍ ലഭ്യമാകുന്ന സാധാരണ പാലോ നല്‍കുന്നത് താരം പൂര്‍ണമായി ഒഴിവാക്കിയത്.

ഇതിനുപകരം കുഞ്ഞിന് ആവശ്യമായ തൈരും പനീറുമെല്ലാം വീട്ടില്‍ തന്നെ ശുദ്ധമായി തയ്യാറാക്കി നല്‍കാനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് കാജല്‍ പറഞ്ഞു. വിപണിയില്‍ കിട്ടുന്ന പാലില്‍ പലതരം രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടെന്ന ഭയമാണ് കാജലിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. ‘ഞാന്‍ പല സാധനങ്ങളും ഉപയോഗിക്കുന്നത് നിര്‍ത്തിയിട്ടുണ്ട്.

വീട്ടില്‍ പാല്‍ ഉല്പന്നങ്ങളുടെ ഉപയോഗം ഞാന്‍ ഒഴിവാക്കി. വീട്ടിലുണ്ടാക്കുന്ന പനീറും തൈരും ഞങ്ങള്‍ കഴിക്കാറുണ്ട്. എന്നാല്‍ കുട്ടിയെക്കൊണ്ട് പാല്‍ കുടിപ്പിക്കാറില്ല. അവന് ഒരു വയസ്സുള്ളപ്പോള്‍ തന്നെ ഞാന്‍ അത് നിര്‍ത്തിയിരുന്നു’.- കാജല്‍ പറഞ്ഞു. അമ്മയായതിനു ശേഷം കുഞ്ഞിന്റെ കാര്യങ്ങളില്‍ അതീവ ശ്രദ്ധയും ബോധപൂര്‍വ്വമായ തീരുമാനങ്ങളുമാണ് കാജലും ഭര്‍ത്താവ് ഗൗതം കിച്‌ലുവും കൈക്കൊള്ളുന്നത്.

ജോലി തിരക്കുകള്‍ക്കിടയിലും മകന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഒപ്പമുണ്ടാകാന്‍ താന്‍ പരമാവധി ശ്രമിക്കാറുണ്ടെന്ന് നടി പറയുന്നു. മാതൃത്വം തന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയതെന്നും അത് കഠിനമാണെങ്കിലും ഏറെ സന്തോഷവും ആത്മതൃപ്തിയും നല്‍കുന്ന ഒന്നാണെന്നും കാജല്‍ വ്യക്തമാക്കി.

ജോയൽ മാത്യൂസ്

Recent Posts

ആസിഡ് ആക്രമണ രംഗം കേട്ട് ആസിഫ് ഞെട്ടിപ്പോയി; ഉയരെ സിനിമയെക്കുറിച്ച് സംവിധയകന്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി.…

5 hours ago

ഞാന്‍ ഹാപ്പിയായിരിക്കുന്നു; പുതിയ വിശേഷവുമായി അനു മോള്‍

ഏറെ ആരാധകരുള്ള താര ദമ്പതികളായി മാറി കഴിഞ്ഞു…

5 hours ago

ഡയറി വായിച്ച് അമ്മ പ്രണയം പൊക്കി, തുറന്ന് പറഞ്ഞ് കീര്‍ത്തി സുരേഷ്

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയും ദേശീയ അവാര്‍ഡ്…

5 hours ago

സീതയായി അഭിനയിച്ചത് അനുഗ്രഹമെന്ന് സായി പല്ലവി

നിതീഷ് തിവാരിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'ത്തില്‍ സീതയായി…

5 hours ago

വലിയ ബുള്ളിയിങ്ങ് നേരിട്ടു; തുറന്ന് പറഞ്ഞ് ദയ സുജിത്ത്

സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്കുണ്ടായ ബുള്ളിയിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞ്…

5 hours ago

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…

2 weeks ago