Categories: latest news

അനുപമ ധ്രുവിനെ ചെരുപ്പൂരി അടിച്ചോ? റിപ്പോര്‍ട്ടുകള്‍

തെന്നിന്ത്യന്‍ താരങ്ങളായ അനുപമ പരമേശ്വരനും ധ്രുവ് വിക്രമും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെനാളുകളായി. ഇരുവരും പ്രണയം പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും ആരാധകരുടെ മനസില്‍ ഇഷ്ട ജോഡിയായി മാറിയിരുന്നു ധ്രുവും അനുപമയും. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്ക് നിരാശ പകരുന്നതാണ്.

അനുപമയും ധ്രുവും പിരിഞ്ഞുവെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ തിരികെയെത്തിയ അനുപമ പങ്കുവച്ച പോസ്റ്റുകളാണ് അഭ്യൂഹങ്ങള്‍ക്ക് ഇട വരുത്തിയത്. സമാധാനം കണ്ടെത്തുന്നതിനെക്കുറിച്ചും, അവനവനെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചും, ഡെഡ് എന്‍ഡുകളെ ഉപേക്ഷിക്കുന്നതിനെക്കുറിച്ചുമൊക്കെയായിരുന്നു അനുപമയുടെ പോസ്റ്റുകള്‍.

ഇതിന് പിന്നാലെ താരം പങ്കുവച്ച മറ്റൊരു പോസ്റ്റും ചര്‍ച്ചയായി. ‘ഊപ്സ്! ഫോട്ടോ ഡമ്പിന് മാപ്പ്. അപ്രൂവലുകള്‍ക്കും പാട്ടിന്റെ സെലക്ഷനും മറ്റൊരാള്‍ നല്‍കുന്ന ക്യാപ്ഷനും കാത്തിരിക്കേണ്ടതില്ലാതെ വരുമ്പോള്‍ പോസ്റ്റ് ചെയ്യുകയെന്നത് കൂടുതല്‍ രസകരമാകും’ എന്നായിരുന്നു അനുപമയുടെ കുറിപ്പ്. ഇതോടെ ഇരുവരും പിരിഞ്ഞെന്ന് ഉറിപ്പിക്കുകയായിരുന്നു സോഷ്യല്‍ മീഡിയ.

എന്നാല്‍ ഇപ്പോഴിതാ അനുപമ-ധ്രുവ് പ്രണയ തകര്‍ച്ചയുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയാണ്. ചെന്നൈയിലെ ഒരു ഹോട്ടലില്‍ വച്ച് അനുപമയും ധ്രുവും തമ്മില്‍ വലിയ വാക്ക് തര്‍ക്കമുണ്ടായെന്നും അനുപമ ധ്രുവിനെ ചെരുപ്പൂരി അടിച്ചുവെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്ന ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത് മിഡ് ഡെ ആണ്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ധ്രുവും അനുപമയും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് ധ്രുവും അനുപമയും തമ്മില്‍ തര്‍ക്കമുണ്ടായി. ധ്രുവിന്റെ പെരുമാറ്റത്തെ അനുപമ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന്റെ കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. പിന്നാലെ അനുപമ ചെരുപ്പൂരി ധ്രുവിനെ അടിക്കുകയും ബന്ധം അവസാനിപ്പിക്കുകയും ചെയ്തതായും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജോയൽ മാത്യൂസ്

Recent Posts

ആസിഡ് ആക്രമണ രംഗം കേട്ട് ആസിഫ് ഞെട്ടിപ്പോയി; ഉയരെ സിനിമയെക്കുറിച്ച് സംവിധയകന്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി.…

5 hours ago

ഞാന്‍ ഹാപ്പിയായിരിക്കുന്നു; പുതിയ വിശേഷവുമായി അനു മോള്‍

ഏറെ ആരാധകരുള്ള താര ദമ്പതികളായി മാറി കഴിഞ്ഞു…

5 hours ago

ഡയറി വായിച്ച് അമ്മ പ്രണയം പൊക്കി, തുറന്ന് പറഞ്ഞ് കീര്‍ത്തി സുരേഷ്

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയും ദേശീയ അവാര്‍ഡ്…

5 hours ago

സീതയായി അഭിനയിച്ചത് അനുഗ്രഹമെന്ന് സായി പല്ലവി

നിതീഷ് തിവാരിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'ത്തില്‍ സീതയായി…

5 hours ago

വലിയ ബുള്ളിയിങ്ങ് നേരിട്ടു; തുറന്ന് പറഞ്ഞ് ദയ സുജിത്ത്

സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്കുണ്ടായ ബുള്ളിയിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞ്…

5 hours ago

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…

2 weeks ago