Categories: latest news

ഇനി പേടിയില്ല, തുറന്ന് പറഞ്ഞ് അനുപമ

അനുപമ പരമേശ്വരന്‍ ഇന്‍സ്റ്റ?ഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റാണ് ആരാധകര്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്. താന്‍ ഇപ്പോള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെയും സന്തോഷത്തെയും കുറിച്ചാണ് വിഡിയോയ്‌ക്കൊപ്പം അനുപമ കുറിച്ചിരിക്കുന്നത്. ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ തനിക്കിപ്പോള്‍ ആരുടെയും അനുവാദം കാത്തുനില്‍ക്കേണ്ടതില്ലെന്നാണ് അനുപമ പറയുന്നത്.

‘ചില കാര്യങ്ങളൊക്കെ കൈവിട്ടാലെ നമുക്ക് ജീവിതത്തില്‍ സമാധാനം കിട്ടുകയുള്ളൂ. ഇന്ന് എനിക്ക് സമാധാനം ലഭിച്ചിരിക്കുകയാണ്. ഇന്ന് മുതല്‍ ഞാന്‍ എന്റെ സ്വന്തം ശബ്ദം തിരഞ്ഞെടുക്കുകയാണ്. എന്റെ ജീവിതം ഞാന്‍ തിരഞ്ഞെടുക്കുന്നു. ഇനി മുതല്‍ പേടിക്കോ അനുവാദം വാങ്ങലിനോ ഞാന്‍ ഇടം നല്‍കില്ല.

ഞാന്‍ മാത്രം, എന്നിലേക്ക് മടങ്ങാനുള്ള വഴി കണ്ടെത്തി, എന്റേതാണെന്ന് ഞാന്‍ മറന്നുപോയ ജീവിതവുമായി പ്രണയത്തിലായി. വളരെക്കാലമായി ഞാന്‍ പറയാന്‍ ആഗ്രഹിച്ച ഒരു കാര്യമുണ്ട്… വളരെക്കാലമായി എനിക്ക് പറയാന്‍ അനുവാദമില്ലാതിരുന്ന ഒന്ന്. നിങ്ങളെയെല്ലാം ഞാന്‍ സ്‌നേഹിക്കുന്നു. എന്നോടൊപ്പം നിന്നതിനും, എന്നില്‍ വിശ്വസിച്ചതിനും, എന്റെ ജീവിതത്തില്‍ ഇത്രയധികം സ്‌നേഹം നിറച്ചതിനും നന്ദി.

ഞാന്‍ ഇതേക്കുറിച്ച് മുന്‍പ് പറഞ്ഞിട്ടില്ലെങ്കില്‍, ദയവായി അറിയുക, എനിക്ക് എല്ലായ്‌പ്പോഴും അത് അനുഭവപ്പെട്ടിട്ടുണ്ട്. ഓരോ മെസേജും, ഓരോ പ്രാര്‍ഥനയും, ഓരോ ഔണ്‍സ് ദയയും എനിക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ എന്നിലേക്ക് എത്തിച്ചേര്‍ന്നു. നന്ദി, പ്രപഞ്ചമേ, എന്നെ എന്നിലേക്ക് തിരികെ നയിച്ചതിന്. ഇവിടെയാണ് സുഖം.

ഇവിടെയാണ് സ്വാതന്ത്ര്യം. ഇതാ ഞാന്‍ എന്നെ തന്നെ തിരഞ്ഞെടുക്കുന്നു. ഇതാ, ഒടുവില്‍, പൂര്‍ണമായും, ക്ഷമാപണമില്ലാതെ എന്റേതായ ഒരു ജീവിതം’.- അനുപമ കുറിച്ചു. സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്സിനോട് സ്നേഹവും നന്ദിയും പ്രകടിപ്പിച്ച അനുപമ നേരത്തെ തനിക്കിത് തുറന്ന് പ്രകടിപ്പിക്കാനുള്ള അനുവാദമില്ലായിരുന്നു എന്നും കൂട്ടിച്ചേര്‍ത്തു.

‘ശ്ശോ ഫോട്ടോ പങ്കുവച്ചതില്‍ ക്ഷമിക്കണം. അംഗീകാരങ്ങള്‍ക്കോ, പാട്ട് തിരഞ്ഞെടുക്കലിനോ, മറ്റൊരാളുടെ അടിക്കുറിപ്പിനോ വേണ്ടി കാത്തിരിക്കേണ്ടതില്ലാത്തപ്പോള്‍… പോസ്റ്റ് ചെയ്യുന്നത് കൂടുതല്‍ രസകരമാകും’.- എന്നാണ് തന്റെ ചിത്രങ്ങള്‍ക്കൊപ്പം അനുപമ കുറിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

മകള്‍ക്ക് എതിരായ അധിക്ഷേപം; മറുപടിയുമായി മഞ്ജു പിള്ള

നടി മഞ്ജു പിള്ളയുടേയും സിനിമാറ്റോഗ്രാഫര്‍ സുജിത്ത് വാസുദേവിന്റെയും…

3 hours ago

ബിജെപിക്ക് കേരളത്തില്‍ സ്ഥാനാര്‍ഥികളെ കിട്ടാന്‍ എനിക്ക് കോടികള്‍ തന്നു; ശ്വേത മേനോന്‍

കൊച്ചി: താരസംഘടന 'അമ്മ'യിലെ വിവാദങ്ങളില്‍ വീണ്ടും പ്രതികരണവുമായി…

3 hours ago

ഗ്ലാമറസ് ലുക്കിൽ എസ്തർ അനിൽ

മലയാള സിനിമയിലെ യുവതാരമായ എസ്തർ അനിൽ പങ്കുവെച്ച…

7 hours ago

വായനയിലും സ്റ്റൈൽ സ്റ്റേറ്റ്മെന്റ്; പുതിയ ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ

മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും ശ്രദ്ധേയയായ നടി…

20 hours ago