Categories: latest news

തിരിച്ചു വരും എന്നാണ് ഉറച്ച വിശ്വാസം’; ആരോ?ഗ്യാവസ്ഥ പറഞ്ഞ് രേണു

അതികഠിനമായ വേദനയിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുമ്പോള്‍ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി സോഷ്യല്‍ മീഡിയ താരം രേണു സുധി. രണ്ടാമത്തെ കീമോ തെറാപ്പിക്ക് ശേഷം അതീവ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നുവെന്നും രേണു പറയുന്നു.

രേണുവിന് കാന്‍സര്‍ ഇല്ലെന്നും മരുന്ന് ബില്ലുകള്‍ എഐ ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്നുമുള്ള ചില വ്‌ലോഗര്‍മാരുടെ പ്രചാരണങ്ങള്‍ക്കെതിരെ രേണുവിന്റെ സഹോദരിയും മറുപടി പറഞ്ഞു. യൂട്യൂബില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് രേണുവും സഹോദരിയും ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

‘ഞാന്‍ അഞ്ച് ദിവസമായിട്ട് ഹോസ്പിറ്റലില്‍ ഐസിയുവില്‍ ആയിരുന്നു. എന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ട് ഇപ്പോള്‍. അവരുടെ പ്രാര്‍ഥന കൊണ്ട് ഞാനിപ്പോള്‍ ഡിസ്ചാര്‍ജ് ആയി. രണ്ടാമത്തെ കീമോയാണ് കഴിഞ്ഞത്. കഴിഞ്ഞ പ്രാവശ്യത്തെ കീമോയെക്കാളും ശരീരത്തിന് ഭയങ്കര അസ്വസ്ഥതയും വേദനയും ക്ഷീണവും ഛര്‍ദ്ദിയും ഒക്കെ ആയിരുന്നു.

എനിക്കുവേണ്ടി ഒരുപാട് പേര്‍ പ്രാര്‍ഥിക്കുന്നുണ്ടെന്നും നേര്‍ച്ച കഴിക്കുന്നുണ്ടെന്നും എനിക്കറിയാം. അവരോടൊക്കെ ഏത് രീതിയിലാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല. ഇനിയിപ്പോള്‍ എനിക്ക് നാല് കീമോ കൂടെ ഉണ്ട്. ആ നാല് കീമോയും കഴിഞ്ഞ് ഞാന്‍ മടങ്ങി വരുമെന്നാണ് എന്റെ വിശ്വാസം. അപ്പോള്‍ നിങ്ങളുടെ പ്രാര്‍ഥന വേണം. അതുപോലെ നാല് കീമോ കഴിഞ്ഞ് ഓപ്പറേഷന്‍ ഉണ്ട്.

അപ്പോഴും എല്ലാവരും പ്രാര്‍ഥിക്കണം. ഞാന്‍ ഇവിടെ കിടന്നുകൊണ്ട് ആലോചിച്ചിരുന്നു, മാരക അസുഖമൊന്നും വരരുതേയെന്ന് കുഞ്ഞിലെ മുതലേ ഞാന്‍ പ്രാര്‍ഥിക്കുമായിരുന്നു. എന്നിട്ടും ഇങ്ങനെ വന്നല്ലോയെന്ന് ഞാന്‍ ദൈവത്തോട് ചോദിച്ചു. അപ്പോള്‍ ദൈവം എനിക്ക് മറുപടി തന്നത്, ഇങ്ങനെ ഒരു അസുഖം വന്നതുകൊണ്ട് നാളെ നിനക്ക് പറയാന്‍ പറ്റും അസുഖത്തില്‍ നിന്ന് ദൈവം വിടുവിച്ചു, ഒരുപാട് പേരുടെ സ്‌നേഹവും പ്രാര്‍ഥനയും സത്യമാണെന്ന് തെളിഞ്ഞുവെന്ന് രേണു പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് ലുക്കിൽ എസ്തർ അനിൽ

മലയാള സിനിമയിലെ യുവതാരമായ എസ്തർ അനിൽ പങ്കുവെച്ച…

2 hours ago

വായനയിലും സ്റ്റൈൽ സ്റ്റേറ്റ്മെന്റ്; പുതിയ ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ

മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും ശ്രദ്ധേയയായ നടി…

14 hours ago

വെള്ള ഗൗണിൽ രാജകീയ ലുക്ക്; പുതിയ ഫോട്ടോഷൂട്ടുമായി സ്വാസിക വിജയ്

മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും ഒരുപോലെ തന്റേതായ…

14 hours ago

അനുപമ പരമേശ്വരന്റെ അമ്മയെ കണ്ട് ആരാധകര്‍ക്ക്‌ അത്ഭുതം

മലയാളികളുടെ പ്രിയനടിയായ അനുപമ പരമേശ്വരന്‍ സോഷ്യല്‍ മീഡിയയില്‍…

14 hours ago

ഇനി പേടിയില്ല, തുറന്ന് പറഞ്ഞ് അനുപമ

അനുപമ പരമേശ്വരന്‍ ഇന്‍സ്റ്റ?ഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റാണ്…

23 hours ago

മകന് അഭിമാനത്തോടെ കാണാന്‍ കഴിയുന്ന സിനിമകളില്‍ മാത്രം അഭിനയിക്കും; കാജല്‍ അഗര്‍വാള്‍

യഷും കിയാര അദ്വാനിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ടോക്‌സിക്' എന്ന…

23 hours ago