Categories: latest news

നെഗറ്റീവ് കമന്റുകള്‍ പിന്നെ പോസിറ്റീവായി: തുറന്ന് പറഞ്ഞ് സാനിയ

സോഷ്യല്‍ മീഡിയ അടക്കി വാഴുകയാണ് കല്യാണി. ഒറിജിനല്‍ ട്രാക്ക് പാടിയ അര്‍ജുന്‍, കെഡിഎസ്, ഫിഫ്റ്റി 4, റോണ്‍ എന്നിവര്‍ക്കൊപ്പം ശ്രേയ ഘോഷാലുമെത്തിയപ്പോള്‍ പുതിയ പാട്ട് വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. സാനിയ അയ്യപ്പനാണ് വിഡിയോയിലുള്ളത്. തന്റെ ലുക്കു കൊണ്ടും മാസ്മരിക നൃത്തത്തിലൂടേയും സാനിയ കയ്യടി നേടുകയാണ്. സോഷ്യല്‍ മീഡിയയിലെങും കല്യാണിയാണിപ്പോള്‍ ചര്‍ച്ച.

കല്യാണിയിലേക്ക് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് സാനിയ അയ്യപ്പന്‍. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സാനിയ മനസ് തുറന്നത്. കല്യാണി പാട്ടില്‍ പലരും ആഗ്രഹിച്ചിരുന്നത് കല്യാണി പ്രിയദര്‍ശനെയായിരുന്നു. താനാണ് വിഡിയോയിലെന്ന് കണ്ടപ്പോള്‍ അത് പലരും ചോദിച്ചിരുന്നുവെന്നുമാണ് സാനിയ പറയുന്നത്.

‘മെയ് ആയപ്പോള്‍ അവിചാരിതമായി അര്‍ജുന്‍ മെസേജ് അയച്ചു. ശ്രേയ ഘോഷാലിനെ വച്ചും ചെയ്യുന്നതായി പറഞ്ഞു. അത്രയും നാള്‍ കാത്തിരുന്നത് വെറുതെയായില്ലെന്ന് മനസിലായി. നേരത്തത്തെ പാട്ടായിരുന്നുവെങ്കില്‍ എനിക്ക് ഇത്രയും പ്രാധാന്യം ഉണ്ടാകുമായിരുന്നുവെന്ന് തോന്നുന്നില്ല. പാട്ട് ഫീമെയില്‍ ഓറിയന്റഡ് ആയി. എനിക്ക് ഡാന്‍സ് ചെയ്യാന്‍ പ്രത്യേക ഭാഗം വന്നു” എന്നും സാനിയ പറയുന്നു.

”കല്യാണി ചേച്ചിയുടെ കാര്യത്തില്‍, ചേച്ചി പോലും ഇത് അറിഞ്ഞിട്ടുണ്ടോ എന്നറിയില്ല. വിഡിയോ അനൗണ്‍സ് ചെയ്തപ്പോള്‍ ആദ്യം തന്നെ ഈ കുട്ടിയെ എന്തിനാണ് കാസ്റ്റ് ചെയ്തത്, കല്യാണിയാണെന്ന് പറഞ്ഞിട്ട് കല്യാണി അല്ലല്ലോ എന്നൊക്കെ കമന്റുകള്‍ വന്നിരുന്നു. എന്നാല്‍ അടുത്ത ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ ഫുള്‍ പോസിറ്റീവ്. സാനിയയ്ക്ക് ചെയ്യാന്‍ പറ്റുമെന്ന് ജനങ്ങള്‍ അംഗീകരിച്ചു.ഈ ഫീലിങ് കുറേനാളുകള്‍ക്ക് ശേഷമാണ്. അത് ഞാന്‍ ആസ്വദിക്കുകയാണ്.” സാനിയ പറയുന്നു.

നമ്മള്‍ എന്ത് ചെയ്താലും തെറ്റാണ് എന്ന രീതിയില്‍ കമന്റ് വരുന്നതിനാല്‍, ഇതില്‍ ഞാനായതിനാല്‍ എന്തെങ്കിലും നെഗറ്റീവ് വരുമോ എന്ന് ഭയന്നിരുന്നു. പക്ഷെ അതുണ്ടായില്ല. ജനങ്ങള്‍ തന്ന സ്ട്രസ് അവര്‍ തന്നെ മാറ്റി. എന്നെ സ്വീകരിച്ചുവെന്നും സാനിയ കൂട്ടിച്ചേര്‍ക്കുന്നു.

ജോയൽ മാത്യൂസ്

Recent Posts

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

7 minutes ago

അമ്മ അച്ഛനെ തല്ലി’; സിസി ടിവി വിഡിയോ പുറത്ത് വിട്ട് സിന്ധു

നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ…

9 minutes ago

നീതി ലഭിക്കുന്നതുവരെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും: അന്‍സിബ

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി…

11 minutes ago

എല്ലാം വരുന്നതുപോലെ വരട്ടെ എന്നാണ് ഇപ്പോഴത്തെ നിലപാട്; ഭാവന

അഭിനയ ജീവിതത്തില്‍ കാല്‍നൂറ്റാണ്ടിലേക്ക് കടക്കുന്ന ഭാവന തന്റെ…

15 minutes ago

നിങ്ങളുടെ ഇര; അഹാനയ്ക്കും സിന്ധു കൃഷ്ണയ്ക്കുമെതിരെ കമന്റ്

അഹാന കൃഷ്ണയേയും അമ്മ സിന്ധു കൃഷ്ണയേയും ബന്ധപ്പെട്ട…

17 minutes ago

അയര്‍ലന്‍ഡ് യാത്രയുടെ വിശേഷങ്ങളുമായി നവ്യ നായര്‍

അഭിനയത്തിനൊപ്പം സമൂഹമാധ്യമങ്ങളിലും സജീവമാണ് നടി നവ്യ നായര്‍.…

6 hours ago