Categories: latest news

സ്പിരിച്വാലിറ്റി എല്ലാവര്‍ക്കും മനസിലാകുന്ന കാര്യമല്ല; ലെന

സ്പിരിച്വാലിറ്റി എല്ലാവര്‍ക്കും മനസിലാകുന്ന കാര്യമല്ലെന്നും ഇത് എല്ലാവര്‍ക്കും കിട്ടുന്ന അനുഭവവും അല്ലെന്നും നടി ലെന. എല്ലാം ഒരു വ്യക്തിയുടെ കാഴ്ചപ്പാടാണ് എന്ന് മനസിലാക്കണമെങ്കില്‍ തന്നെ ആ വ്യക്തി അത്യാവശ്യം നന്നായി പക്വതയുള്ള ആളാകണമെന്നും ലെന പറയുന്നു. എല്ലാവര്‍ക്കും മനസിലാകും എന്ന് വിചാരിച്ചിട്ടല്ല ഇതേക്കുറിച്ച് സംസാരിക്കുന്നതെന്നും സെല്ലുലോയ്ഡ് മാ?ഗസിന്റെ പോഡ്കാസ്റ്റില്‍ നടി പറഞ്ഞു.

‘എന്റെ ആദ്യ ഭര്‍ത്താവിനോട് ഞാന്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇതൊന്നും റിലേറ്റബിള്‍ ആയില്ല. അപ്പോഴാണ് ഇത് ആകെയൊരു പ്രശ്‌നമായി മാറിയത്. പിന്നെ കുടുംബം ഇടപെട്ടു. അവര്‍ക്കും ഒന്നും ഞാന്‍ പറയുന്നത് മനസിലാകുന്നില്ല. അപ്പോള്‍ അവര്‍ പറഞ്ഞു, സൈക്യാട്രിസ്റ്റിനെ കാണാന്‍. കാരണം സ്പിരിച്വാലിറ്റി എല്ലാവര്‍ക്കും മനസിലാകണമെന്നില്ലല്ലോ.

ആദ്യമായിട്ട് ഞാന്‍ ഇതേക്കുറിച്ച് സംസാരിച്ചപ്പോള്‍ ട്രോളും കാര്യങ്ങളുമൊക്കെയുണ്ടായത് ഇതേ കാരണം കൊണ്ടാണ്. അതേ കാര്യം വീണ്ടും റിപ്പീറ്റ് ആയി. അന്ന് എന്റെ കുടുംബമായിരുന്നു, ഇന്ന് കുറേ മലയാളികള്‍ക്ക് പ്രശ്‌നം വന്നു. ഇതെന്താ ഈ പറയുന്നത് എന്നാണവര്‍ ചിന്തിക്കുന്നത്. ഇത് എല്ലാവര്‍ക്കും മനസിലാകുന്ന കാര്യമല്ല.

ഇത് എല്ലാവര്‍ക്കും കിട്ടുന്ന ഒരു അനുഭവവും അല്ല. എല്ലാവരും ഒരേ ഫ്രീക്വന്‍സിയില്‍ അല്ല. നമ്മളിത് എല്ലാവര്‍ക്കും മനസിലാകും എന്ന് വിചാരിച്ചിട്ടുമല്ല പറയുന്നതും. ഇവര്‍ക്ക് വട്ടാണ് എന്ന് പറയുന്ന ഒരാളുടെ സ്റ്റാന്‍ഡേര്‍ഡ് എന്താണ്. അയാളുടെ ലെവല്‍ എന്താണ്. എത്ര നിലവാരമുള്ള ആളാണ് വേറൊരാളെ അടച്ചാക്ഷേപിക്കുക. നമുക്ക് ഒരു കാര്യം മനസിലായില്ലെങ്കില്‍ ആ പറഞ്ഞയാള്‍ക്ക് വട്ടാണെന്ന് പറയേണ്ട കാര്യമെന്താണ്.

അത് ഇയാള്‍ക്ക് എന്നും കൂടിയല്ല, അവള്‍ക്ക് വട്ടാണ് എന്നാണ്. സ്റ്റാന്‍ഡേര്‍ഡ് കുറഞ്ഞ ഒരാളാണ് ആ കമന്റ് ഇട്ടിരിക്കുന്നതെന്ന് അതില്‍ തന്നെ മനസിലാക്കാം. അതുകൊണ്ട് നമ്മളെന്തിന് അതില്‍ ബോധവാന്‍മാരാകണം. അയാള്‍ അയാളുടെ നിലവാരം കാണിക്കുന്നു. അയാളുടെ എന്നെക്കുറിച്ചുള്ള അഭിപ്രായത്തില്‍ നിന്നല്ലല്ലോ ഞാന്‍ ജീവിക്കുന്നത്. നമ്മളിത് എല്ലാവര്‍ക്കും വേണ്ടിയിട്ടല്ല പറയുന്നത്.

പക്ഷേ ഇന്റര്‍നെറ്റ് ഒരു പൊതുമേഖലയായി പോയി. നമുക്കിപ്പോള്‍ ഒരു ബുക്ക് ഇറക്കുമ്പോള്‍ പൊതുവേ മാര്‍ക്കറ്റിലേക്ക് ഇറക്കാന്‍ അല്ലേ പറ്റുകയുള്ളൂ. അത് ആവശ്യമുള്ളവരെടുക്കും. അത് മനസിലാകാത്തവര്‍ വിട്ടേക്കുക. അവര്‍ അത് മൈന്‍ഡ് ചെയ്യണ്ട.

എല്ലാം ഒരു വ്യക്തിയുടെ കാഴ്ചപ്പാടാണ് എന്ന് മനസിലാക്കണമെങ്കില്‍ തന്നെ ആ വ്യക്തി അത്യാവശ്യം നന്നായി പക്വതയുള്ള ആളാകണം, ഒരു വ്യക്തിയെന്ന നിലയില്‍. അപ്പോള്‍ ഇമെച്വര്‍ ആയിട്ടുള്ള ആളുകള്‍ പറയുന്നത് കേട്ട് നമ്മള്‍ അസ്വസ്ഥരാകേണ്ട കാര്യമില്ല’.- ലെന പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

7 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

7 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

7 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

20 hours ago