Categories: latest news

മലയാളം വായിക്കാനും എഴുതാനും അറിയില്ല; ലെന

സിനിമയില്‍ മാത്രമല്ല, എഴുത്തിലും തിളങ്ങി നില്‍ക്കുന്ന നടിമാരിലൊരാളാണ് നടി ലെന. മലയാള സിനിമയില്‍ വര്‍ക്ക് ചെയ്യുന്നതു കൊണ്ടാണ് തനിക്ക് മലയാളം അറിയാവുന്നതെന്നും തന്റെ മാതൃഭാഷ ഇം?ഗ്ലീഷാണെന്നും പറയുകയാണ് ലെന ഇപ്പോള്‍. ‘മലയാളം വായിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇന്ത്യയില്‍ പല സ്ഥലത്താണ് ഞാന്‍ വളര്‍ന്നത്.

നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ, ഗുഹാട്ടി, കൊച്ചി, തൃശൂര്‍, ബോംബെ, ബാംഗ്ലൂര്‍ ഇത്രയും സ്ഥലങ്ങളിലൊക്കെ ഞാന്‍ ജീവിച്ചിട്ടുള്ളതു കൊണ്ട് എന്റെ മലയാളത്തിലെ ബേസ് വളരെ കുറവാണ്. ഞാന്‍ ഐസിഎസ്സി സിലബസിലാണ് പഠിച്ചത്. എന്റെ അച്ഛന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലായിരുന്നു വര്‍ക്ക് ചെയ്തു കൊണ്ടിരുന്നത്. അത് കാരണം എന്റെ സെക്കന്റ് ലാംഗ്വേജ് ഹിന്ദിയാണ്.

അപ്പോള്‍ എനിക്ക് മലയാളത്തിന്റെ മേല്‍ കമാന്റില്ല. എഴുതാനും വായിക്കാനും അറിയില്ല. മലയാള സിനിമയില്‍ വര്‍ക്ക് ചെയ്യുന്നതു കൊണ്ട് എനിക്ക് നല്ല രീതിയില്‍ സംസാരിക്കാന്‍ അറിയാം. എന്റെ മാതൃഭാഷ ഇംഗ്ലീഷാണ്. ഞങ്ങള്‍ വീട്ടില്‍ ഇംഗ്ലീഷാണ് സംസാരിക്കുന്നത്.

എന്റെ അമ്മ ആംഗ്ലോ ഇന്ത്യനാണ്. ഞാന്‍ പന്ത്രണ്ടാമത്തെ വയസിലാണ് മലയാളം സംസാരിച്ച് തുടങ്ങിയത്. എനിക്ക് ഒരു നിര്‍ബന്ധമുണ്ട് ഞാന്‍ ഹിന്ദി പറയുന്ന കേട്ടാല്‍ ഒരു മലയാളി ഹിന്ദി പറയുന്നതു പോലെ ആയിരിക്കരുത്. തമിഴ് പറയുമ്പോഴും മറ്റ് ഭാഷകള്‍ കലര്‍ന്ന് സംസാരിക്കുന്നതു പോലെ ആകരുത്. ഇംഗ്ലീഷ് പറയുമ്പോള്‍ മലയാളത്തിന്റെ ചുവ വരരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്’. – ലെന പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

7 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

7 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

7 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

20 hours ago