Categories: latest news

രവി മോഹന്‍ എനിക്ക് എല്ലാമാണ്, കെനിഷ

തമിഴകത്ത് തിളങ്ങി നില്‍ക്കുന്ന ?ഗായികമാരിലൊരാളാണ് കെനിഷ ഫ്രാന്‍സിസ്. നടന്‍ രവി മോഹന്റെ വിവാഹമോചനം വിവാദമായപ്പോള്‍ നടനൊപ്പം തന്നെ സൈബര്‍ ആക്രമണം കെനിഷയെയും തേടിയെത്തി. വിവാദങ്ങള്‍ക്കിടെ സോഷ്യല്‍ മീഡിയയില്‍ നിന്നും കെനിഷ ബ്രേക്ക് എടുത്തിരുന്നു. രവി മോഹന്റെ കൂട്ടുകാരി എന്ന മേല്‍വിലാസമാണ് തനിക്ക് ഇപ്പോഴും അതുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്രേക്ക് എടുത്തുവെന്നും കെനീഷ പറയുന്നു.

രവി മോഹന്‍ എനിക്കെല്ലാമാണ്. എന്നാല്‍ എന്റെയാരുമല്ല എന്നാണ് കെനീഷ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ‘പാട്ടുകാരി, ബിസിനസ് ഉടമ, സ്പിരിച്വല്‍ ഹീലര്‍ എന്നീ വ്യക്തിത്വങ്ങളില്‍ അറിയപ്പെടുന്ന ആളാണ് ഞാന്‍. നിരവധി സ്റ്റേജ് ഷോകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഇവിടെ പലരും നല്‍കിയ മേല്‍വിലാസം രവി മോഹന്റെ സുഹൃത്ത് എന്നാണ്. നിരവധി സെലിബ്രിറ്റി സുഹൃത്തുക്കളുണ്ട്.

അവരെ നിങ്ങള്‍ക്കറിയില്ല എന്നേയുള്ളൂ. രവി മോഹന്‍ എനിക്കെല്ലാമാണ്. എന്നാല്‍ എന്റെയാരുമല്ല താനും. ഒരു ഓഡിയോ ലോഞ്ചിനിടെയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. പിന്നീട് മാനസിക പ്രയാസങ്ങളില്‍ പ്രൊഫഷണല്‍ സഹായം തേടി എന്നെ സമീപിച്ചു. അത് സൗഹൃദമായി വളര്‍ന്നു. അഭ്യൂഹങ്ങളും വിവാദങ്ങളും പരിഹാസങ്ങളും രവി മോഹനെ ബാധിക്കുന്നുവെന്ന് മനസിലായപ്പോഴണ് നിശബ്ദമായിരിക്കാമെന്ന് തീരുമാനിച്ചത്.

ഒന്നിച്ച് ഒരു വെല്‍നസ് ഫീലിങ് സെന്റര്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഞങ്ങള്‍. ഐ ബോണ്‍ ഇന്‍ ലൈറ്റ്, ഐ ലിവ് ഇന്‍ ലൈറ്റ്, ഐ ഗിവ് ലൈറ്റ്… ഏത് ഈവില്‍ സ്പിരിറ്റ് വന്നാലും അവരെന്നെ പ്രണയിക്കുകയേയുള്ളു. ഈയടുത്താണ് സമൂഹമാധ്യമങ്ങള്‍ വ്യക്തിഹത്യ നടത്തുന്ന ഇടമായി മാറിയത്. മുന്‍വിധികളോടെ സമീപിക്കുന്ന കൂട്ടത്തിനിടയില്‍ നില്‍ക്കാന്‍ എനിക്ക് പ്രയാസമാണ്.

അതുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്രേക്ക് എടുത്തു. പക്ഷേ തിരിച്ച് വരും. പുതിയ പാട്ടുമായി’.- കെനിഷ പറഞ്ഞു. അതേസമയം മലയാളത്തിലേക്ക് അരങ്ങേറാന്‍ ഒരുങ്ങുകയാണ് കെനിഷ. വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന മഡ് ഹൗസ് എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് കെനീഷയുടെ തുടക്കം.

ജോയൽ മാത്യൂസ്

Recent Posts

ആസിഡ് ആക്രമണ രംഗം കേട്ട് ആസിഫ് ഞെട്ടിപ്പോയി; ഉയരെ സിനിമയെക്കുറിച്ച് സംവിധയകന്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി.…

6 hours ago

ഞാന്‍ ഹാപ്പിയായിരിക്കുന്നു; പുതിയ വിശേഷവുമായി അനു മോള്‍

ഏറെ ആരാധകരുള്ള താര ദമ്പതികളായി മാറി കഴിഞ്ഞു…

6 hours ago

ഡയറി വായിച്ച് അമ്മ പ്രണയം പൊക്കി, തുറന്ന് പറഞ്ഞ് കീര്‍ത്തി സുരേഷ്

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയും ദേശീയ അവാര്‍ഡ്…

6 hours ago

സീതയായി അഭിനയിച്ചത് അനുഗ്രഹമെന്ന് സായി പല്ലവി

നിതീഷ് തിവാരിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'ത്തില്‍ സീതയായി…

6 hours ago

വലിയ ബുള്ളിയിങ്ങ് നേരിട്ടു; തുറന്ന് പറഞ്ഞ് ദയ സുജിത്ത്

സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്കുണ്ടായ ബുള്ളിയിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞ്…

6 hours ago

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…

2 weeks ago