താര സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ കഴിഞ്ഞ ഏതാനും നാളുകളായി നടി ലക്ഷ്മി പ്രിയയ്ക്ക് നേരെ നിരവധി പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്. അമ്മയില്‍ വര്‍?ഗീയത കൊണ്ടുവരാന്‍ ലക്ഷ്മി ശ്രമിച്ചുവെന്നാണ് ആരോപണം. ഇപ്പോഴിതാ തനിക്കെതിരായി ചെയ്‌തൊരു വീഡിയോയ്ക്ക് താഴെ ലക്ഷ്മി പ്രിയ നല്‍കിയ കമന്റ് ശ്രദ്ധനേടുകയാണ്. അന്‍സൂസ് മീഡിയ എന്ന യുട്യൂബ് ചാനലിന് ആയിരുന്നു ലക്ഷ്മിയുടെ മറുപടി.
നടി ഉഷ ഹസീന, ലക്ഷ്മി പ്രിയയ്ക്ക് എതിരെ സംസാരിക്കുന്ന വീഡിയോയ്ക്ക് റിയാക്ഷന്‍ ചെയ്തതായിരുന്നു അന്‍സൂസ്. ഇതിന് താഴെ ‘ചത്തേനെ സഹോദരാ. ലക്ഷ്മി പ്രിയ എന്ന ഞാന്‍ എന്തു ദ്രോഹമാണ് നാട്ടുകാര്‍ക്കും ഈ പറയുന്ന മനുഷ്യര്‍ക്കും ചെയ്തത് എന്ന് സത്യസന്ധമായി ഒന്ന് പറഞ്ഞു തന്നിരുന്നുവെങ്കില്‍.. ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത നിങ്ങള്‍ പോലും എന്റെ ജീവിതത്തെ ചോദ്യം ചെയ്തു കൊണ്ടും പരിഹസിച്ചു കൊണ്ടും കാശുണ്ടാക്കി ജീവിക്കുന്നത് കാണുമ്പോ പലവട്ടം കഴുത്തിലിട്ട കുരുക്ക് ഊരി എറിയുന്നത് 10 വയസ്സുള്ള എന്റെ പൊന്നു മകളുടെ മുഖം ഓര്‍ക്കുമ്പോഴാണ്. എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ല. ഒന്നു മാത്രം തുറന്നു പറയാം. കേട്ടു കേള്‍വികള്‍ വച്ച് സത്യമറിയാതെ ആരെയും വിധിക്കരുത്. അവര്‍ക്ക് ചിലപ്പോള്‍ എന്റെ അത്ര മനക്കട്ടി ഉണ്ടാവില്ല സഹോദരാ. ദ്രോഹിച്ചു മതിയായി എന്ന് തോന്നുമ്പോ മാത്രം നിര്‍ത്തുക. നന്ദി’, എന്നായിരുന്നു ലക്ഷ്മിയുടെ കമന്റ്.
പിന്നാലെ പ്രതികരണവുമായി അന്‍സൂസും രം?ഗത്ത് എത്തി. ‘ലക്ഷ്മി, ഞാന്‍ നിങ്ങളെ ദ്രോഹിക്കാന്‍ വേണ്ടിയൊന്നും പറഞ്ഞിട്ടില്ല. എനിക്ക് നിങ്ങളോട് ആകെ ദേഷ്യം തോന്നിയ കാര്യം അന്നത്തെ കുടുംബസം?ഗമത്തില്‍ നടന്ന ആ വോയ്‌സ് ക്ലിപ്പ് മാത്രം ആണ്. നിങ്ങള്‍ അവിടെ ഒന്ന് സംയമനം പാലിച്ച്, അത് നല്ല രീതിയില്‍ ഒന്ന് ഡെലിവെര്‍ ചെയ്തിരുന്നുവെങ്കില്‍ എല്ലാവരും ലക്ഷ്മിയുടെ കൂടെ നിന്നെനെ. പിന്നെ എന്തിന് ലക്ഷ്മി ആത്മഹത്യ ചെയ്യണം? നിങ്ങള്‍ക്ക് ഇതൊന്നും ഏല്‍ക്കില്ലെന്ന് പറഞ്ഞത് ലക്ഷ്മി തന്നെയല്ലേ? എന്തായാലും എന്റെ സൈഡില്‍ നിന്ന് എന്തേലും വേദന ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക ലക്ഷ്മി..’, എന്നായിരുന്നു അന്‍സൂസിന്റെ വാക്കുകള്‍.
വിവാഹ ജീവിതം നന്നായി മുന്നോട്ട് കൊണ്ടുപോകുന്നതിന് പരസ്പരം…
തമിഴകത്ത് തിളങ്ങി നില്‍ക്കുന്ന ?ഗായികമാരിലൊരാളാണ് കെനിഷ ഫ്രാന്‍സിസ്.…
തമിഴ് സിനിമയില്‍ നിറ സാന്നിധ്യമായി മാറുകയാണ് സ്വാസിക.…
സിനിമയില്‍ മാത്രമല്ല, എഴുത്തിലും തിളങ്ങി നില്‍ക്കുന്ന നടിമാരിലൊരാളാണ്…
പൃഥ്വിരാജ് സുകുമാരനും പാര്‍വതി തിരുവോത്തും വീണ്ടും ഒന്നിക്കുന്ന…