Categories: latest news

ഞാന്‍ എഴുന്നേല്‍ക്കും! കാന്‍സറിനെ തോല്‍പ്പിക്കും; രേണു സുധി

15ാം വയസില്‍ ശരീരത്തില്‍ കണ്ട മുഴ ഇപ്പോള്‍ കാന്‍സറായി മാറിയെന്ന് അടുത്തിടെയായിരുന്നു രേണു സുധി വെളിപ്പെടുത്തിയത്. വിദേശത്ത് വെച്ച് അസുഖം സ്ഥിരീകരിച്ചുവെന്നും, നാട്ടിലെത്തിയതിന് പിന്നാലെ ചികിത്സ തുടങ്ങിയെന്നുമുള്ള വിവരങ്ങളായിരുന്നു തുടക്കത്തില്‍ പുറത്തുവന്നത്. റിയാക്ഷന്‍ വീഡിയോ ചെയ്യുന്ന യൂട്യൂബേഴ്സെല്ലാം ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. കേട്ടതെല്ലാം ശരിവെച്ച് രേണു എത്തിയതോടെയായിരുന്നു അതുവരെയുണ്ടായിരുന്ന ദേഷ്യവും, എതിര്‍പ്പുകളുമെല്ലാം പലരും മാറ്റിവെച്ചത്. രേണുവിനെക്കുറിച്ച് അധികം വീഡിയോ ചെയ്യുന്നില്ലെന്നായിരുന്നു ചിലര്‍ പറഞ്ഞത്. രേണുവിനെക്കുറിച്ച് പറഞ്ഞ് ചെയ്ത വീഡിയോകളില്‍ നിന്നും ലഭിച്ച തുകയുടെ ഒരുപങ്ക് രേണുവിന് തന്നെ നല്‍കിയവരുമുണ്ടായിരുന്നു. ചികിത്സയുടെ വിവരങ്ങളെല്ലാം യൂട്യൂബിലും, ഇന്‍സ്റ്റഗ്രാമിലൂടെയുമായി രേണു പങ്കുവെക്കുന്നുണ്ടായിരുന്നു.

കീമോ ചെയ്യുന്നതിന് മുന്നെ തന്നെ ആദരാഞ്ജലി പോസ്റ്റുകള്‍ കണ്ടിരുന്നു. ഇങ്ങനെയൊന്നും ആരോടും പറയരുതെന്നേ പറയാനുള്ളൂ. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കാണ് ഇങ്ങനെയൊരു അസുഖം വന്നതെങ്കില്‍ എങ്ങനെയായിരിക്കും പ്രതികരണം. ശവപ്പട്ടിയിലാക്കിയുള്ള ഫോട്ടോ വരെ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നത് കണ്ടിരുന്നുവെന്നും രേണു പറഞ്ഞിരുന്നു. ശാരീരിരമായി മാത്രമേ തളര്‍ന്നിട്ടുള്ളൂ. മാനസികമായി താനിപ്പോഴും സ്ട്രോംഗാണെന്നും രേണു പറഞ്ഞിരുന്നു. ഇങ്ങനെയുള്ള അവസ്ഥകളിലൂടെ കടന്നുപോവുന്നവര്‍ക്ക് പ്രചോദനമായിരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും രേണു വ്യക്തമാക്കിയിരുന്നു. നഴ്സായി ജോലു ചെയ്തിരുന്ന ചേച്ചി ഇപ്പോള്‍ ലീവിലാണ്, മുഴുവന്‍ സമയവും തന്റെ കൂടെ തന്നെയുണ്ടെന്നും രേണു പറഞ്ഞിരുന്നു.

ഞാന്‍ എഴുന്നേല്‍ക്കാതെ എന്നും കിടക്കാന്‍ ആഗ്രഹിച്ചവരോട് ഒന്നും പറയാനില്ല. ഒന്നും പറയാനില്ല. കാന്‍സറിനെ ഞാന്‍ തോല്‍പ്പിക്കും ഉറപ്പ്. നിങ്ങളുടെ പ്രാര്‍ത്ഥന വേണം കേട്ടോ, എന്നെ സ്നേഹിക്കുന്നവരുടെ മാത്രം എന്നുമായിരുന്നു രേണു പുതിയതായി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കഴിയുന്നത്ര സന്തോഷിക്കൂ മോളേ, ദൈവം കൂടെയുണ്ട്. നിന്റെ മനസിന്റെ സന്തോഷമാണ് പ്രധാനം. അത് കിട്ടാനുള്ള നിനക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യണം. പ്രാര്‍ത്ഥന കൂടെയുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. മൂത്ത മകനായ കിച്ചു കാണാന്‍ വരാത്തതില്‍ സങ്കടമുണ്ടെന്ന് രേണു മുന്‍പ് പറഞ്ഞിരുന്നു. വിഷമത്തിലാണെന്ന് പറഞ്ഞവരുടെ വിഷമം തീര്‍ക്കാനായി പോവുകയാണെന്നായിരുന്നു കിച്ചു പറഞ്ഞത്. അമ്മയുമായി അകന്നതിന്റെ കാരണത്തെക്കുറിച്ചും കിച്ചു സംസാരിച്ചിരുന്നു. സബ്സ്‌ക്രിപ്ഷന്‍ തുടങ്ങിയതിന് ശേഷം പോസ്റ്റ് ചെയ്ത വിവാദമായ വീഡിയോ ആയിരുന്നു കിച്ചുവിനെയും സങ്കടപ്പെടുത്തിയത്. അന്ന് അമ്മയോട് ഇത് ചെയ്യല്ലേ, റിതപ്പനെയും ബാധിക്കും എന്ന് പറഞ്ഞതാണ്. എന്നിട്ടും സബ്സ്‌ക്രിപ്ഷന്‍ തുടര്‍ന്നു എന്നായിരുന്നു കിച്ചു പറഞ്ഞത്. രേണുവിന് അയച്ച മെസേജും വീഡിയോയിലൂടെ കാണിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു വീണ്ടും വീഡിയോയുമായി രേണു എത്തിയത്.

ജോയൽ മാത്യൂസ്

Recent Posts

മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം, കോടതിയില്‍ അപേക്ഷ നല്‍കി

കൊച്ചി: നടി അന്‍സിബ നല്‍കിയ പരാതിയില്‍ മുന്‍കൂര്‍…

1 hour ago

ഞാന്‍ ക്ഷമ ചോദിക്കുന്നു; തുറന്ന് പറഞ്ഞ് ജയം രവി

നടന്‍ രവി മോഹന്റെ വിവാഹമോചനവും അതിന് പിന്നാലെ…

1 hour ago

സോഷ്യല്‍ മീഡിയയോട് ബൈ പറഞ്ഞ് മമിത ബൈജു

കുറച്ചു കാലത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള…

1 hour ago

സിനിമ മടുത്തു; തുറന്നു പറഞ്ഞ് മേജര്‍ രവി

കൊച്ചി: സിനിമ മടുത്തുവെന്നും അതിന് കാരണം പലരുടേയും…

1 hour ago

അസുഖം മൂലം ദുരിതം പേറുന്നു; തുറന്ന് പറഞ്ഞ് അനശ്വരയുടെ സഹോദരി

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് അനശ്വര രാജന്‍. തന്റെ…

1 hour ago

ആ വലിയ ആഗ്രഹം സഫലമായി; പേളി മാണി

വ്ളോഗിലൂടെയായി എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട് പേളി…

1 day ago