Categories: latest news

അസുഖം മൂലം ദുരിതം പേറുന്നു; തുറന്ന് പറഞ്ഞ് അനശ്വരയുടെ സഹോദരി

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് അനശ്വര രാജന്‍. തന്റെ വീട്ടിലെ വിശേഷങ്ങളും അനശ്വര ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അനശ്വരയുടെ ചേച്ചിയും യൂട്യൂബ് വ്‌ലോ?ഗറുമായ ഐശ്വര്യ രാജനെയും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് നന്നായി അറിയാം. ഐശ്വര്യയുടെ ചില തുറന്നുപറച്ചിലുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ഡിസ്‌ക് പ്രശ്‌നം കാരണം 28-ാം വയസിലും അനുഭവിക്കുന്ന വേദനയാണ് ഐശ്വര്യ തുറന്നു പറഞ്ഞിരിക്കുന്നത്. പ്രസവിക്കാന്‍ പറ്റുമോന്ന് ചോദിച്ച് പ്രണയം വരെ നഷ്ടമായെന്നും ഐശ്വര്യ പറയുന്നു. ശരീരത്തിന്റെ ഓരോ അണുവും വേദനിക്കുന്ന ഫൈബ്രോമയാള്‍ജിയ എന്ന രോ?ഗാവസ്ഥയോട് വരെ പോരാടേണ്ടി വന്ന എട്ട് വര്‍ഷങ്ങളെക്കുറിച്ചും ഐശ്വര്യ തുറന്നു പറഞ്ഞു.

മുഖം കഴുകാനോ തല കഴുകാനോ വരെ കുനിയാന്‍ പോലും കഴിയാത്ത വേദനയാണ് നേരിട്ടത്. ഡിസ്‌ക് പ്രശ്‌നം കാരണം ദീര്‍ഘനേരം ഇരിക്കാന്‍ കഴിയാത്തതിനാല്‍ നിന്നു കൊണ്ടാണ് കോളജിലെ ക്ലാസുകളും പരീക്ഷ പോലും എഴുതിയതെന്ന് ഐശ്വര്യ പറയുന്നു. രോ?ഗശമനത്തിനായി സമീപിച്ച വൈദ്യന്മാരും ഡോക്ടര്‍മാരും അവരുടെ ചികിത്സയിലൂടെ സമ്മാനിച്ച ട്രോമകളെക്കുറിച്ചും ഐശ്വര്യ പറഞ്ഞു. യൂട്യൂബില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ഐശ്വര്യ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

ഐശ്വര്യ രാജന്റെ വാക്കുകള്‍

16-ാമത്തെ വയസില്‍ എനിക്ക് അപ്പെന്‍ഡിസൈറ്റിസ് സര്‍ജറി നടന്നിരുന്നു. അത് ഭയങ്കര കോംപ്ലിക്കേറ്റഡ് ആയിരുന്നു. മാസങ്ങളോളം ബെഡ് റെസ്റ്റ് വേണ്ടി വന്നു. പിന്നീട് 20-ാം വയസിലേക്ക് കാലെടുത്ത് വച്ച സമയത്ത് പഠിച്ചോണ്ടിരുന്നപ്പോള്‍ എനിക്ക് എഴുതാന്‍ പറ്റുന്നില്ല. സ്‌കാനിങ്ങും എംആര്‍ഐ ഒക്കെ എടുത്ത് ഞാന്‍ കണ്ടുപിടിച്ചു.

എന്റെ ഡിസ്‌ക് പോയി. എനിക്ക് കുനിയാന്‍ ഒന്നും പറ്റില്ല. ബെഡ് റസ്റ്റ് വേണമെന്ന് പറഞ്ഞു. മൂന്ന് മാസം ബെഡ് റസ്റ്റ് ആയിരുന്നു. ഡിഗ്രി ഫൈനല്‍ ഇയറായി. എനിക്ക് എപ്പോഴും ഇരിക്കാന്‍ പറ്റില്ല 30 മിനിറ്റ് കഴിയുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടി വന്നു. ആറാം സെമസ്റ്റര്‍ മുഴുവന്‍ ക്ലാസില്‍ നില്‍ക്കേണ്ടി വന്നു. അതെല്ലാം അതിജീവിച്ചാണ് കോളജ് പഠനം പൂര്‍ത്തിയാക്കിയത്. നിന്നു കൊണ്ടായിരുന്നു പരീക്ഷ എഴുതിയത്.

എല്ലാവര്‍ക്കും ഈസിയായിട്ടുള്ള കാര്യങ്ങള്‍ എനിക്ക് ഈസിയല്ല. കോഴിക്കോട് ബാങ്ക് കോച്ചിങ്ങിന് പോയപ്പോഴാണ് സുഹൃത്ത് പറഞ്ഞ് ആയുര്‍വേദത്തില്‍ ചികിത്സയ്ക്ക് പോയത്. ഗുണം 1.2 ലക്ഷം രൂപ നഷ്ടമായി. ഫലം സീറോ റിസല്‍റ്റായിരുന്നു. അങ്ങനെ കെുറേ ഡോക്ടര്‍മാരെ കണ്ടു. കൊവിഡിനൊക്കെ മുന്‍പാണിത്. കുറേ പേരെന്നെ ട്രോമയിലാക്കി. നടുവേദനയും മറ്റ് വേദനകളും എല്ലാം നന്നായിട്ട് കൂടി.

കുറേ ബെഡ് റസ്റ്റ് ആയി. നല്ലൊരു സമയമായിരുന്നു അത്. കൊച്ചിയില്‍ ഫിസിയോ തെറാപ്പി ചെയ്യാന്‍ പോയിരുന്നു. ഒരുദിവസം ഞാന്‍ നടുവ് കണ്ണാടിയില്‍ നോക്കുമ്പോള്‍ ബ്ലെഡ് കോട്ടായി നീലിച്ച് കിടക്കുകയാണ്. അവിടെന്ന് എനിക്ക് ഒരു മാറ്റവും ഉണ്ടായില്ല. വേദന കൂടിയത് അല്ലാതെ. ഇരിക്കാന്‍ പറ്റാതായി, ഒരു റോബോട്ടിനെ പോലെയായിരുന്നു ഞാന്‍ നടന്നുകൊണ്ടിരുന്നത്.

വേദനകള്‍ എല്ലാം കൂടി. ഒടുവില്‍ സലാം പറഞ്ഞ് ഞാന്‍ അവിടെന്ന് ഇറങ്ങി. പിന്നീട് ആയുര്‍വേദം അടക്കം ഒന്നിനോടും എനിക്ക് ഒരു വിശ്വാസം ഇല്ലാതായി. എനിക്ക് ഇപ്പോഴും ഓടാനൊന്നും പറ്റില്ല. അനു (അനശ്വര)വിനൊപ്പം ഞാന്‍ ഓടുന്ന ഒരു വിഡിയോ കണ്ട് പലരും എന്നെ കളിയാക്കിയിരുന്നു. പ്രണയ ബന്ധത്തിലും ഇത് ബാധിച്ചു. പ്രസവിക്കാന്‍ പറ്റുമോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വന്നു. ഗര്‍ഭിണയാവുക എന്നതാണല്ലോ ഒരു പെര്‍ഫെക്ട് വുമണ്‍ എന്നത്. അങ്ങനത്തെ അനുഭവമൊക്കെ ഉണ്ടായിരുന്നു.

പെയിന്‍ കില്ലറുകള്‍ക്കൊന്നും എനിക്ക് ആശ്വാസം തരാന്‍ പറ്റിയിരുന്നില്ല. ‘നടുവേദനയുള്ള കുട്ടി’ എന്നായി എന്റെ ഐഡന്റിറ്റി. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. ഫൈബ്രോമയാള്‍ജിയ എന്ന അവസ്ഥയിലൂടെയാണ് ഞാനിപ്പോള്‍ കടന്ന് പോകുന്നത്. അതായത് ശരീരത്തിലെ എല്ലാ സെല്ലും ഭയങ്കര വേദനയായിരിക്കും. ചുണ്ടും ചെവിയും അല്ലാതെ ശരീരത്തില്‍ എവിടെ തൊട്ടാലും വേദനയാണ്. വളരെ ബുദ്ധിമുട്ടാണ്.

ഒന്നു തൊടുമ്പോള്‍ പോലും വേദന. ഞാന്‍ മനസ്സിലാക്കി എനിക്ക് അതാണ് പ്രശ്‌നം. വേദനയുടെ ഒരു കടല്‍, അങ്ങനെയൊരു നിര്‍വചനമാണ് ഞാനതിന് കൊടുത്തിരിക്കുന്നത്. നിങ്ങള്‍ക്ക് സംശയം തോന്നുന്നുണ്ടെങ്കില്‍ ഗൂഗിള്‍ ചെയ്ത് നോക്കൂ. എന്റെ മുഴുവന്‍ ശരീരത്തിലും ഇന്‍ഫ്‌ലമേഷന്‍ ഉണ്ടായിരുന്നു. എന്റെ തലയോട്ടി പോലും മസാജ് ചെയ്യാന്‍ പറ്റില്ല. തലയോട്ടിയില്‍ തൊടുമ്പോള്‍ത്തന്നെ വേദനയാണ്. പിന്നെ എന്റെ കഴുത്തിന്റെ ഭാഗം,

മുഖം… ഇവിടെയൊക്കെ പണ്ടുമുതലെ എനിക്ക് വേദനയുണ്ട്. എന്റെ ഒരു എട്ടോ ഒമ്പതോ പത്ത് തൊട്ടൊക്കെ ഉണ്ട്. എനിക്ക് എപ്പോഴും ടോണ്‍സിലൈറ്റിസ് വരുവായിരുന്നു. അപ്പോഴൊക്കെ കാണിക്കുമ്പോള്‍ ഡോക്ടര്‍ ഇവിടെ തൊടുമ്പോഴൊക്കെ എനിക്ക് വേദനയാണ്. തൈറോയ്ഡ് ആണെന്നൊക്കെ സംശയിച്ച് ടെസ്റ്റ് ചെയ്യും. തൈറോയ്ഡ് ഇല്ല എനിക്ക്. വിരലിന്റെ തുമ്പില്‍ പോലും വേദന! വേദനയില്ലാത്ത സ്ഥലം … ചുണ്ടിന് വേദനയില്ല. ചെവിയുടെ ചെറിയ ഭാഗത്തിന് വേദനയില്ല.

ബാക്കി എല്ലാ സ്ഥലത്തും വേദനയുണ്ട്. ഇപ്പോള്‍ എനിക്ക് 28 വയസുണ്ട്. ഇത്രയും ഞാനിത് തുറന്ന് പറയുന്നത് നിങ്ങളുടെ സിംപതിയ്‌ക്കോ എംപതിയ്‌ക്കോ വേണ്ടിയല്ല. അതുകൊണ്ട് എനിക്കൊരു പ്രയോജനവും ഇല്ല. ഇപ്പോള്‍ ഞാന്‍ ഹീലിങ് ഘട്ടത്തിലാണ്, പിന്നീട് അതിനെ കുറിച്ച് പറയുമ്പോള്‍ ക്ലാരിറ്റി കിട്ടാനാണ് ഇതൊക്കെ പറഞ്ഞത്.

അതുകൊണ്ട് ആരുടേയും ‘അയ്യോ’ സാധനം വേണ്ട. എനിക്ക് എന്തൊക്കെ മാറ്റങ്ങള്‍ വന്നുവെന്ന് മനസ്സിലാകാന്‍ മാത്രം പറഞ്ഞതാണ്. ചിലപ്പോള്‍ ആര്‍ക്കെങ്കിലും ഈ വിവരങ്ങള്‍ സഹായിച്ചാലോ. ഞാന്‍ അനുഭവിച്ച ഏതെങ്കിലും കാര്യങ്ങള്‍ അനുഭവിച്ചവര്‍ക്ക് ഇത് ഉപകാരപ്പെടും. അതു കേള്‍ക്കാന്‍ വേണ്ടിയാണ് ഞാനിതു പങ്കുവയ്ക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഞാന്‍ എഴുന്നേല്‍ക്കും! കാന്‍സറിനെ തോല്‍പ്പിക്കും; രേണു സുധി

15ാം വയസില്‍ ശരീരത്തില്‍ കണ്ട മുഴ ഇപ്പോള്‍…

5 minutes ago

മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം, കോടതിയില്‍ അപേക്ഷ നല്‍കി

കൊച്ചി: നടി അന്‍സിബ നല്‍കിയ പരാതിയില്‍ മുന്‍കൂര്‍…

8 minutes ago

ഞാന്‍ ക്ഷമ ചോദിക്കുന്നു; തുറന്ന് പറഞ്ഞ് ജയം രവി

നടന്‍ രവി മോഹന്റെ വിവാഹമോചനവും അതിന് പിന്നാലെ…

10 minutes ago

സോഷ്യല്‍ മീഡിയയോട് ബൈ പറഞ്ഞ് മമിത ബൈജു

കുറച്ചു കാലത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള…

13 minutes ago

സിനിമ മടുത്തു; തുറന്നു പറഞ്ഞ് മേജര്‍ രവി

കൊച്ചി: സിനിമ മടുത്തുവെന്നും അതിന് കാരണം പലരുടേയും…

15 minutes ago

ആ വലിയ ആഗ്രഹം സഫലമായി; പേളി മാണി

വ്ളോഗിലൂടെയായി എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട് പേളി…

1 day ago