കൊല്ലം സുധിയുടെ ആദ്യവിവാഹത്തിലെ മകന്‍ രാഹുല്‍ എന്ന കിച്ചുവിന് എതിരെ രൂക്ഷമായി പ്രതികരിച്ച് രേണു സുധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആ വീഡിയോ വൈറലായശേഷം രേണുവിന് കാന്‍സര്‍ ഇല്ലെന്നും അസുഖമാണെന്ന് വെറുതെ പറഞ്ഞ് പരത്തിയതാണെന്നുമുള്ള വിമര്‍ശനങ്ങളുമായും സമൂഹമാധ്യമങ്ങളില്‍ ഒരുവിഭാഗം ആളുകള്‍ പ്രതികരിച്ചു. ഇതിനെല്ലാമുള്ള മറുപടിയും പിന്നീടുള്ള വീഡിയോകളിലൂടെ രേണു പങ്കുവച്ചു.
തലയില്‍ നിന്നും മുടി കൊഴിഞ്ഞ് വരുന്നത് ലൈവായി രേണു വീഡിയോയില്‍ കാണിക്കുന്നുണ്ട്. തലമുടിയില്‍ പിടിക്കുമ്പോള്‍ തന്നെ ഒരുപാട് മുടി കയ്യിലേക്ക് അടര്‍ന്ന് വീഴുന്നതാണ് രേണു കാണിക്കുന്നത്. ”എനിക്ക് കാന്‍സര്‍ ഇല്ലെന്ന് പറയുന്നവര്‍ക്ക്… അതേ എന്റെ മനസിന് കാന്‍സര്‍ ഇല്ല. പക്ഷേ ശരീരം… നിങ്ങളുടെ കുത്തുവാക്കുകളെക്കാള്‍ വലിയ കാന്‍സര്‍ അല്ല എന്റെ ശരീരത്തില്‍ പിടിച്ചിരിക്കുന്നത്. തലയില്‍ വെറുതെ ഒന്ന് തൊട്ടാല്‍ മുടി കയ്യിലേക്ക് പൊഴിഞ്ഞു വീഴും…”, എന്നാണ് വീഡിയോയ്‌ക്കൊപ്പം രേണു കുറിച്ചത്. നിരവധി പേരാണ് വീഡിയോയ്ക്കു താഴെ രേണുവിന് ആശ്വാസ വാക്കുകളുമായി എത്തിയത്.
”ഈ രോഗമാണെന്ന് ആരും ഒരിക്കലും കള്ളം പറയില്ല. ഇത് ഹൃദയത്തിലേക്കുള്ള പിക്ക് ലൈന്‍ ആണ് (പിക്ക് ലൈന്‍ കാണിക്കുന്നു). ഇത് വെറുതേ രോഗമില്ലാത്ത ഒരാള്‍ക്ക് കുത്തിയിടില്ല. പറയുന്നവര്‍ പറഞ്ഞുകൊണ്ടേയിരിക്കട്ടെ. എന്നെ സ്‌നേഹിക്കുന്ന ഒരുപാടു പേര്‍ ഉണ്ട്. ഞാന്‍ ഊര്‍ജ്ജസ്വലതയോടെ വന്ന് വീഡിയോ ചെയ്യുന്നു എന്ന് കുറേ വ്‌ളോഗര്‍മാര്‍ പറയുന്നു. ഞാന്‍ എന്നും ഇങ്ങനെ കിടക്കണം എന്നാണോ നിങ്ങളുടെ ആഗ്രഹം? കീമോ കഴിയുമ്പോള്‍ കിടപ്പിലായിരിക്കും. അതുകഴിഞ്ഞ് ഞാന്‍ ഓക്കെയായി വന്നു. എന്റെ കുഞ്ഞിനു വേണ്ടി ഞാന്‍ ഓക്കെ ആയല്ലേ പറ്റുൂ”, എന്നാണ് മറ്റൊരു വീഡിയോയില്‍ രേണു പറയുന്നത്.
വ്ളോഗിലൂടെയായി എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട് പേളി…
ടെലിവിഷന്‍ രം?ഗത്തെ ഒരു കാലത്തെ നിറ സാന്നിധ്യമായിരുന്നു…
കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്ന്…
സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്ക് മറുപടി നല്‍കി നടന്‍…
മോളിവുഡ് ടൈംസ് എന്ന ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ്…
പൃഥ്വിരാജ് സുകുമാരനും പാര്‍വതി തിരുവോത്തും വീണ്ടും ഒന്നിക്കുന്ന…