Categories: latest news

20-20 ക്ലൈമാക്സ് ഷൂട്ടിനിടെ പോയത് എങ്ങോട്ട്? ട്രോളുകള്‍ക്ക് ജയറാമിന്റെ മറുപടി

സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്ക് മറുപടി നല്‍കി നടന്‍ ജയറാം. ട്വന്റി-ട്വന്റി സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിന്റെ സമയത്ത് എവിടെയായിരുന്നു എന്നതിനെക്കുറിച്ച് പറഞ്ഞ കഥകളിലെ വൈരുദ്ധ്യത്തിന്റെ പേരിലാണ് താരം ട്രോളുകള്‍ നേരിട്ടത്. ഈയ്യടുത്ത് തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജയറാം പറഞ്ഞത് താന്‍ ദീപാവലി ആഘോഷിക്കാന്‍ പോയെന്നായിരുന്നു.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളത്തില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാകട്ടെ ശബരിമലയ്ക്ക് പോയതാണെന്നും. ഇത് രണ്ടും ചൂണ്ടിക്കാണിച്ച് ജയറാമിനെ ട്രോളുകയായിരുന്നു സോഷ്യല്‍ മീഡിയ. നേരത്തെ തനിക്ക് തമിഴ്നാടുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞതും ട്രോളുകള്‍ നേരിട്ടിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയറാം ട്രോളുകളോട് പ്രതികരിച്ചത്.

”ഞാന്‍ പറഞ്ഞതില്‍ തെറ്റ് വന്നിട്ടുണ്ട്. ആള്‍ക്കാരെ കുറ്റം പറയാന്‍ പറ്റില്ല. അത് പത്തിരുപത് വര്‍ഷം മുമ്പ് നടന്ന സംഭവം ആണ്. സത്യം പറഞ്ഞാല്‍ എനിക്കേ ഇപ്പോള്‍ കൃത്യമായി ഓര്‍മയില്ല. മദ്രാസിലേക്ക് പോയതാണോ എന്താണോ എന്ന് എനിക്ക് ഓര്‍മയില്ല. അതുമായി ബന്ധപ്പെട്ട, അതില്‍ പ്രവര്‍ത്തിച്ചവരോടും ഞാന്‍ ചോദിച്ചു. അവര്‍ക്കും ഓര്‍മയില്ല. അവിടെ ഞാന്‍ അഞ്ചാറ് ദിവസം നിന്നിട്ടുണ്ട്. പത്തിരുപത് വര്‍ഷം മുമ്പത്തെ കാര്യമാണ്. പ്രായാധിക്യം കൊണ്ടാകും മറവികള്‍ വരുന്നത്. മനപ്പൂര്‍വ്വം ആണ്.” ജയറാം പറയുന്നു.

”എന്റെ അമ്മ കുമ്പകോണം ആണ്. അച്ഛന്‍ പാലക്കാടാണ്. അച്ഛന് ജോലി പെരുമ്പാവൂരില്‍ ജോലി കിട്ടി. അങ്ങനെ പെരുമ്പാവൂരെത്തി. മുത്തച്ഛന്‍ പെരുമ്പാവൂരുകാരനായിരുന്നു. ഞാന്‍ ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം പെരുമ്പാവൂരായിരുന്നു. പക്ഷെ അമ്മയ്ക്ക് മലയാളം വശമില്ലാത്തതിനാല്‍ അമ്മയോട് സംസാരിച്ചിരുന്നത് തമിഴിലായിരുന്നു. അമ്മ മരിക്കുന്നത് വരെ തമിഴിലായിരുന്നു സംസാരിച്ചിരുന്നത്. ഇപ്പോഴും എത്രയോ ബന്ധം അവിടെയുണ്ട്. കുടുംബക്ഷേത്രത്തില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ പോകാറുണ്ട്. ഒന്നും ഉണ്ടാക്കി പറഞ്ഞതല്ല” എന്നും ജയറാം പറയുന്നു.

”കഴിഞ്ഞ 32 വര്‍ഷമായി താമസിക്കുന്നത് മദ്രാസിലാണ്. ജോലിയുടെ ഭാഗമായി അവിടെ പോവുകയും സെറ്റില്‍ ആവുകയുമായിരുന്നു. അങ്ങനെ ചെന്നൈക്കാരനായി. പെരുമ്പാവൂര്‍ വീടൊക്കെയുണ്ട്. എന്ന് കരുതി അതാണോ ഇതാണോ എന്ന് ചോദിച്ചാല്‍ എന്ത് പറയും. കേരളത്തിലുള്ളവര്‍ എത്രയോ കാലങ്ങളായി ഡല്‍ഹിയിലും ബോംബെയിലും ദുബായിലും ജോലി ചെയ്യുന്നുണ്ട്. ഇത്രയും കാലം ഡല്‍ഹിയില്‍ ജോലി ചെയ്ത താന്‍ ഡല്‍ഹിക്കാരനാണെന്ന് പറയാനാകുമോ?” എന്നും ജയറാം ചോദിക്കുന്നു.

ജോയൽ മാത്യൂസ്

Recent Posts

ആസിഡ് ആക്രമണ രംഗം കേട്ട് ആസിഫ് ഞെട്ടിപ്പോയി; ഉയരെ സിനിമയെക്കുറിച്ച് സംവിധയകന്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി.…

6 hours ago

ഞാന്‍ ഹാപ്പിയായിരിക്കുന്നു; പുതിയ വിശേഷവുമായി അനു മോള്‍

ഏറെ ആരാധകരുള്ള താര ദമ്പതികളായി മാറി കഴിഞ്ഞു…

6 hours ago

ഡയറി വായിച്ച് അമ്മ പ്രണയം പൊക്കി, തുറന്ന് പറഞ്ഞ് കീര്‍ത്തി സുരേഷ്

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയും ദേശീയ അവാര്‍ഡ്…

6 hours ago

സീതയായി അഭിനയിച്ചത് അനുഗ്രഹമെന്ന് സായി പല്ലവി

നിതീഷ് തിവാരിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'ത്തില്‍ സീതയായി…

6 hours ago

വലിയ ബുള്ളിയിങ്ങ് നേരിട്ടു; തുറന്ന് പറഞ്ഞ് ദയ സുജിത്ത്

സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്കുണ്ടായ ബുള്ളിയിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞ്…

6 hours ago

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…

2 weeks ago