Categories: latest news

തന്റെ നല്ലതും ചീത്തയുമായ മുഖഭാവങ്ങള്‍ നന്നായി അറിയുന്നത് പ്രിയദര്‍ശനാണ്; തുറന്ന് പറഞ്ഞ് ലിസി

38 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയരം?ഗത്തേക്ക് മടങ്ങിയെത്തിയതിന്റെ സന്തോഷം പങ്കുവച്ച് നടി ലിസി. പ്രിയ?ദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒരു പരസ്യ ചിത്രത്തിലൂടെയാണ് ലിസി വീണ്ടും കാമറയ്ക്ക് മുന്നിലെത്തുന്നത്. പ്രിയദര്‍ശന് നന്ദി പറഞ്ഞുകൊണ്ടാണ് ലിസി കുറിപ്പ് പങ്കുവച്ചത്.

സെറ്റില്‍ പരിഭ്രമുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നാണ് ഉത്തരമെന്നും തന്റെ നല്ലതും ചീത്തയുമായ മുഖഭാവങ്ങള്‍ നന്നായി അറിയുന്നത് പ്രിയദര്‍ശനാണെന്നും ലിസി കുറിച്ചു. മകള്‍ കല്യാണിയുടെ റീല്‍ അമ്മയായി വേഷമിടുന്നതിനെക്കുറിച്ചും ലിസി കുറിച്ചിട്ടുണ്ട്. ‘പ്രിയേട്ടനൊപ്പം അവസാനം പ്രവര്‍ത്തിച്ചിട്ട് 38 വര്‍ഷമായിരിക്കുന്നു, അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതിയായ സന്തോഷത്തിലാണ്.

ഞങ്ങള്‍ അവസാനമായി ഒരുമിച്ചഭിനയിച്ച സിനിമ ഐക്കണിക് ‘ചിത്രം’ ആയിരുന്നു. ഇതിലെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍, കല്യാണ്‍ ജൂവലേഴ്‌സിന്റെ ഈ പരസ്യചിത്രത്തില്‍ ഞാന്‍ എന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്റെ ‘റീല്‍’ അമ്മയായി എത്തുന്നു എന്നതാണ്. പ്രിയേട്ടന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ അഭിലാഷ്, ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം സെറ്റില്‍ പരിഭ്രമം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ഇല്ല എന്ന്.

കാരണം, പ്രിയേട്ടന് എന്നെക്കുറിച്ച് അക്ഷരാര്‍ത്ഥത്തില്‍ അറിയാം; എന്റെ മികച്ചതും മോശവുമായ മുഖഭാവങ്ങള്‍ വരെ അദ്ദേഹത്തിനറിയാം, എന്നെ ഏറ്റവും ഭംഗിയായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് അറിയാം. ഇത് കേട്ടപ്പോള്‍ പ്രിയേട്ടന്‍ തമാശയായി പറഞ്ഞു, ‘അവളുടെ നല്ലതും ചീത്തയുമായ സ്വഭാവങ്ങളും എനിക്കറിയാം’.

സെറ്റില്‍ എത്തിയപ്പോള്‍ എനിക്ക് ഗൃഹാതുരത്വം തോന്നി. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞത് അടക്കിപ്പിടിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. മുഴുവന്‍ ഷൂട്ടും ഒരു ആഘോഷം പോലെയായിരുന്നു. പ്രിയേട്ടനും കല്യാണിക്കും ഒപ്പം പ്രവര്‍ത്തിക്കാന്‍ ലഭിച്ച ഈ മികച്ച അവസരത്തിന് കല്യാണ്‍ ജൂവലേഴ്‌സിനോട് ഞാന്‍ അഗാധമായി നന്ദി പറയുന്നു. എന്റെ മനസ്സു നിറയെ പല വികാരങ്ങളാണ്.

എന്റെ ജീവിതം ഒരു പൂര്‍ണ വൃത്തം പൂര്‍ത്തിയാക്കിയപോലെ. എന്റെ പ്രിയപ്പെട്ട ആരാധകരേ, പ്രേക്ഷകരേ, നിങ്ങളുടെ സ്‌നേഹവും പ്രാര്‍ഥനകളും പിന്തുണയും എനിക്ക് ആവശ്യമാണ്’.- ലിസി കുറിച്ചു. സിനിമാ പ്രവര്‍ത്തകരടക്കം നിരവധി പേരാണ് ലിസിയുടെ പോസ്റ്റിന് ലൈക്കും കമന്റുമായെത്തിയിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

8 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

8 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

8 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

20 hours ago