Categories: latest news

കഷ്ടപ്പെട്ട് പഠിച്ചാണ് ഡോക്ടറായത്; ഐശ്വര്യ ലക്ഷ്മി

മലയാളത്തില്‍ മാത്രമല്ല തമിഴകത്തും തിളങ്ങി നില്‍ക്കുന്ന താരങ്ങളിലൊരാണ് നടി ഐശ്വര്യ ലക്ഷ്മി. മോഡലിങ് രം?ഗത്ത് നിന്നാണ് ഐശ്വര്യ ലക്ഷ്മി സിനിമയിലെത്തുന്നത്. നടി എന്നതിന് പുറമേ ഐശ്വര്യ ഒരു ഡോക്ടര്‍ കൂടിയാണ്. 2017 ല്‍ പുറത്തിറങ്ങിയ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള’ എന്ന നിവിന്‍ പോളി ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്.

ഇപ്പോഴിതാ താന്‍ ഒരു ഡോക്ടര്‍ ആണെങ്കിലും ഇതുവരെ ഒരു രോഗിയെ ചികിത്സിച്ചിട്ടില്ലെന്ന് പറയുകയാണ് നടി. ‘ഗാട്ടാ ഗുസ്തി 2’ സിനിമയുടെ പ്രൊമോഷന്റെ ഭാ?ഗമായി ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി. ‘ഞാന്‍ ഡോക്ടര്‍ ആണ്. ഞാന്‍ എന്റെ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി.

പക്ഷേ അതുകഴിഞ്ഞ് ആളുകളെ ചികിത്സിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. കഷ്ടപ്പെട്ട് പഠിച്ചാണ് പാസായത്. എനിക്ക് ഡോക്ടര്‍ ആയി ഇരിക്കാന്‍ വളരെ ഇഷ്ടമാണ്. പക്ഷേ വളരെ യാദൃശ്ചികമായി നടി ആയി പോയതാണ്. ദൈവത്തിന്റെ പ്ലാന്‍ ആണ് അത്. ഡോക്ടര്‍ ആകുന്നത് എളുപ്പമുള്ള കാര്യമല്ല, മിനിമം 8 വര്‍ഷം എങ്കിലും വേണം’.- ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

8 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

8 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

8 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

21 hours ago